Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
രാഹു-കേതുക്കളുടെ രാശിമാറ്റം; ഇന്ത്യയിലും ലോകത്തും സ്വാധീനം, വന്‍ അപകടം
ജ്യോതിഷപരമായ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ശനിക്ക് ശേഷം ഏറ്റവും പതിയെ ചലിക്കുന്ന ഗ്രഹമാണ് രാഹു-കേതുക്കള്‍. ശനി രണ്ടര വര്‍ഷത്തിനു ശേഷം രാശി മാറുമ്പോള്‍, രാഹു-കേതുക്കള്‍ 18 മാസത്തിനു ശേഷമാണ് ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നത്. വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങള്‍ കൂടിയാണ് രാഹുകേതുക്കള്‍. ഈ ഗ്രഹങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. ജ്യോതിഷത്തില്‍ ഇവയെ നിഴല്‍ ഗ്രഹങ്ങള്‍ എന്ന് വിളിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങള്‍ കാരണം കാളസര്‍പ്പദോഷം, പിതൃദോഷം, ഗുരു ചണ്ഡാലയോഗം, അംഗാരാകയോഗം മുതലായവ ജാതകത്തില്‍ ഉണ്ടാകുന്നു. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ മോശമായ സ്വാധീനം ചെലുത്തുന്നു.
ഒക്ടോബര്‍ 30ന് രാഹു-കേതുക്കള്‍ അവയുടെ രാശി മാറിയിരിക്കുന്നു. രാഹു മേടം വിട്ട് മീനരാശിയിലേക്കും കേതു തുലാം രാശിയില്‍ നിന്ന് മാറി കന്നി രാശിയിലേക്കും കടന്നിരിക്കുന്നു. രാഹുകേതുക്കളുടെ ഈ രാശിമാറ്റം എല്ലാ രാശിക്കാരെയും ലോകത്തെയും സ്വാധീനിക്കും. രാഹുകേതുക്കളുടെ പ്രഭാവം കാരണം രാജ്യത്തും ലോകത്തും പല മാറ്റങ്ങളും ഈ സമയമുണ്ടാകും. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചണ്ഡാലയോഗം അവസാനിക്കുന്നു
ഒന്നര വര്‍ഷത്തിനു ശേഷം, 2023 ഒക്ടോബര്‍ 30ന് രാഹു-കേതുക്കള്‍ രാശി മാറിയിരിക്കുന്നു. രാഹു മേടത്തില് നിന്ന് മീനത്തിലേക്ക് നീങ്ങുമ്പോള്‍ കേതു തുലാം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് നീങ്ങും. അടുത്ത ഒന്നര വര്‍ഷം ഈ രാശിയില്‍ രാഹുകേതുക്കള്‍ തുടരുകയും ചെയ്യും. ജ്യോതിഷ പ്രകാരം, ഒരു ഗ്രഹം നീങ്ങുമ്പോള്‍ അത് 12 രാശികളേയും ബാധിക്കുന്നു. മേടം രാശിക്കാര്‍ക്ക് രാഹു-കേതു സംക്രമത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. കാരണം ഈ സംക്രമത്തോടെ മേടരാശിയില്‍ നിലനിന്നിരുന്ന ഗുരു ചണ്ഡാലയോഗത്തിന്റെ ഫലം അവസാനിക്കും.
രാജ്യത്തിലും ലോകത്തിലും സ്വാധീനം
രാഹു-കേതുക്കളുടെ രാശി മാറുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ ജനങ്ങളിലുമുണ്ടാകുന്നു. രാജ്യത്തും ലോകത്തും അതിന്റെ പ്രഭാവം കാണാം. രാഹു-കേതു സംക്രമം മൂലം പല തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങള്‍ക്കും സാധ്യതയുണ്ട്. ഭൂമിയില്‍ ചൂട് കൂടുകയും മഴ കുറയുകയും ചെയ്യുന്നു. രാജ്യത്തും ലോകത്തും രാഷ്ട്രീയം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള പിരിമുറുക്കം ഗണ്യമായി വര്‍ദ്ധിക്കും. രാഷ്ട്രീയ രംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. രോഗങ്ങള്‍ പെരുകുകയും ജനങ്ങളുടെ അവസ്ഥ മോശമാവുകയും ചെയ്യും. പൊതുജനങ്ങള്‍ക്കിടയില്‍ പിരിമുറുക്കം വര്‍ധിച്ചേക്കാം. അസത്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പ്രചരിക്കും.
ആളുകള്‍ക്ക് ത്വക്ക് രോഗങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കര്‍ഷകരുടെ വിളകള്‍ വെട്ടുക്കിളികളും മറ്റ് പ്രാണികളും ആക്രമിച്ചേക്കാം. കര്‍ഷകര്‍ ഈ കാലയളവില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും അവയുടെ വിലക്കയറ്റവുമുണ്ടാകും. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചേക്കാം. അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലാകും. ഗോതമ്പിന്റെയും മറ്റ് ധാന്യങ്ങളുടെയും വില ആഗോളതലത്തില്‍ വര്‍ധിക്കും. ചില രാജ്യങ്ങളിലെ ഭക്ഷ്യക്ഷാമം ക്രമസമാധാന പ്രതിസന്ധിയും സൃഷ്ടിക്കും.
ഓഹരി വിപണിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം. ഇന്ത്യയില്‍, ഭരണകക്ഷിയിലെ വലിയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷാകാര്യത്തില്‍ ഈ സമയം വളരെ സെന്‍സിറ്റീവ് ആണ്. വലിയ നേതാക്കളുമായി ബന്ധപ്പെട്ട് ചില മോശം സംഭവങ്ങള്‍ വെളിച്ചത്ത് വന്നേക്കാം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ചില വലിയ പ്രകൃതി ദുരന്തങ്ങളും ഈ സമയം ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും.
ജ്യോതിഷത്തില്‍ രാഹു ഗ്രഹത്തിന്റെ പ്രാധാന്യം
ജ്യോതിഷ പ്രകാരം രാഹു ഒരു അശുഭഗ്രഹമാണെന്ന് പറയുന്നു. എന്നിരുന്നാലും മറ്റ് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് യഥാര്‍ത്ഥ രൂപമില്ല. അതുകൊണ്ടാണ് രാഹുവിനെ നിഴല്‍ ഗ്രഹം എന്ന് വിളിക്കുന്നത്. രാഹുവിനെ പാപഗ്രഹമെന്നാണ് വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ രാഹുവിന്റെ പേര് കേള്‍ക്കുമ്പോള്‍ പൊതുവെ ആളുകളുടെ മനസ്സില്‍ ഭയം ഉണ്ടാകാറുണ്ട്. എന്നാല്‍ ഒരു ഗ്രഹവും ശുഭമോ അശുഭമോ അല്ല, പകരം അതിന്റെ ഫലങ്ങള്‍ മാത്രമാണ് ശുഭമോ അശുഭമോ ആകുന്നത്. ജാതകത്തില്‍ ഏതെങ്കിലും ഗ്രഹം ബലമായി നില്ക്കുന്നുണ്ടെങ്കില് അത് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു.
രാഹുവിന് ഒരു രാശിയുടെയും ഉടമസ്ഥാവകാശമില്ല. അത് ദുര്‍ബലമായ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍, അതിന്റെ ഫലങ്ങള്‍ നെഗറ്റീവ് ആണ്. അശുഭകരമായ ഫലങ്ങള്‍ നല്കുന്ന ഗ്രഹമായാണ് രാഹു കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ല. രാഹു ജാതകത്തില്‍ ശുഭകരമായാല്‍ ശുഭഫലങ്ങളും നല്കുന്നു. അതിന്റെ ശുഭഫലങ്ങളാല്, ഒരു വ്യക്തി സമ്പന്നനാകുകയും രാജയോഗ സന്തോഷം നേടുകയും ചെയ്യുന്നു.
ജ്യോതിഷത്തില്‍ കേതു ഗ്രഹത്തിന്റെ പ്രാധാന്യം
ജ്യോതിഷത്തില്‍ കേതുവിനെ നിഴല്‍ ഗ്രഹമായാണ് കണക്കാക്കുന്നത്. കേതുവിന് സ്വന്തമായ രൂപമോ രൂപമോ ഇല്ലാത്തതിനാല്‍ ഇതിനെ നിഴല്‍ ഗ്രഹം എന്ന് വിളിക്കുന്നു. മോക്ഷത്തിന്റെയും ആത്മീയതയുടെയും പരിത്യാഗത്തിന്റെയും ഘടകവും നിഗൂഢമായ ഒരു ഗ്രഹവുമാണ് കേതു. ഒരു വ്യക്തിയുടെ ജാതകത്തില്‍ കേതു ശുഭകരമായിരിക്കുമ്പോള്‍, അത് ആ വ്യക്തിയുടെ ഭാവനയെ പരിമിതപ്പെടുത്തുന്നു. അതേസമയം കേതു അശുഭകരമായാല്‍, അത് ഒരു വ്യക്തിയെ നശിപ്പിക്കും. കേതു ഗ്രഹം ഒരു രാശിയുടെയും അധിപന് അല്ല. എന്നാല്‍ ധനുരാശിയില്‍ ഇത് ഉയര്‍ന്നതും മിഥുനരാശിയില്‍ താഴ്ന്നതുമാണ്.
ദോഷങ്ങള്‍ക്ക് പ്രതിവിധി
ജാതകത്തില്‍ രാഹു-കേതുക്കളുടെ അശുഭകരമായ ഫലങ്ങള്‍ ഉള്ളവര്‍ അത് ഒഴിവാക്കാന്‍ ശനിദേവനെയും ഭൈരവനെയും ആരാധിക്കണം. ഹനുമാന് ചാലിസ ചൊല്ലിയാല്‍ രാഹു-കേതുക്കളുടെ സ്വാധീനം ഇല്ലാതാകും. കറുത്ത പുതപ്പുകളും ചെരിപ്പുകളും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക. ക്ഷേത്രത്തില്‍ പൂജാസാമഗ്രികള്‍ സമര്‍പ്പിക്കുക. ദുര്‍ഗ്ഗാദേവിയെ ആരാധിക്കണം. ഭഗവാന് കൃഷ്ണനെ ആരാധിക്കണം. ഓം നമഃ ഭഗവതേ വാസുദേവായ മന്ത്രം ജപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











