Latest Updates
-
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നല്ലകാലം തെളിയുന്നു, നിഴല്‍ഗ്രഹങ്ങളുടെ സ്ഥാനമാറ്റം; ഒക്ടോബര്‍ 30 മുതല്‍ ഭാഗ്യത്താല്‍ ആറാടുന്ന 5 രാശി
ജ്യോതിഷത്തില്‍ രാഹുവിനേയും കേതുവിനെയും നിഗൂഢ ഗ്രഹങ്ങള്‍ എന്ന് വിളിക്കുന്നു. രാഹുവും കേതുവും വക്രത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളാണ്. നിലവില്‍ രാഹു മേടം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. കേതു തുലാം രാശിയിലും. ജ്യോതിഷപ്രകാരം, രാഹു-കേതുക്കള്‍ ഒക്ടോബര്‍ 30ന് രാശി മാറും. പഞ്ചാംഗം അനുസരിച്ച് ഒക്ടോബര്‍ 30ന് വൈകുന്നേരം 04:37 ന് രാഹു മേടത്തില് നിന്ന് മാറി മീനം രാശിയില്‍ പ്രവേശിക്കും. 2025 മെയ് 18 വരെ രാഹു മീനം രാശിയില്‍ തുടരും.
Also read: പരാജയത്തിന്റെ കരിനിഴല്‍ വന്നുമൂടും, ഈ ആഴ്ച ജീവിതം ദുരിതമാകുന്ന നക്ഷത്രക്കാര്‍
ഇതിനുശേഷം രാഹു കുംഭ രാശിയില്‍ പ്രവേശിക്കും. അതേ സമയം ഒക്ടോബര്‍ 30ന് തന്നെ കേതു കന്നി രാശിയിലും പ്രവേശിക്കും. രാഹുകേതുക്കളുടെ രാശിമാറ്റം എല്ലാ രാശിക്കാര്‍ക്കും ശുഭമോ അശുഭകരമായോ ആയ ഫലങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നു. രാഹു-കേതു ഗ്രഹ സംക്രമണം ഭാഗ്യം നല്കുന്ന ചില രാശിക്കാരുണ്ട്. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
നിലവില്‍ വ്യാഴം മേടം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ രാഹുവും ഈ സമയം മേടത്തില് ഉണ്ട്. അതിനാല്‍ ഇത് ഗുരു ചണ്ഡാലദോഷം ഉണ്ടാക്കുന്നു. രാഹുവിന്റെ രാശി മാറുന്നതിനാല്‍ മേടം രാശിക്കാര്‍ ഗുരു ചണ്ഡാല ദോഷത്തില്‍ നിന്ന് മുക്തരാകും. ഇതിനുശേഷം നവംബര്‍ 1 മുതല്‍ ദേവഗുരു വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹം മേട രാശിയില്‍ വര്‍ഷിക്കാന്‍ തുടങ്ങും. ജീവിതത്തില്‍ അപ്രതീക്ഷിതമായി പല നേട്ടങ്ങളും നിങ്ങളെ തേടിവരും. സാമ്പത്തിക സ്ഥിതി കുതിച്ചുയരും. ജോലിയില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ ഐശ്വര്യത്തിന്റെ മണികള്‍ മുഴങ്ങും.
കര്‍ക്കടകം
കര്‍ക്കടകത്തില്‍ വ്യാഴം ഉന്നതനാണ്. കൂടാതെ, വ്യാഴം ഈ സമയം കര്‍ക്കടകത്തിന്റെ തൊഴില്‍ ഭവനത്തില്‍ സഞ്ചരിക്കുന്നു. അതിനാല്‍, കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ ആഗ്രഹം പോലെ തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ വിജയം ലഭിക്കും. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുരോഗമിക്കും. എന്നിരുന്നാലും ഈ സമയത്ത് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. കൂടാതെ, തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും മുതിര്‍ന്നവരുടെ ഉപദേശം കൂടി സ്വീകരിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് രാഹുവിന്റെ രാശി മാറുന്നത് ഗുണം ചെയ്യും. നിലവില്‍ ചിങ്ങം രാശിയുടെ ഭാഗ്യഗൃഹത്തിലാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. അതിനാല്‍, ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ദേവഗുരു വ്യാഴത്തിന്റെ കൃപയാല്‍ സന്തോഷം വര്‍ദ്ധിക്കും. കൂടാതെ, തടസ്സത്തില്‍ കിടന്നിരുന്ന എല്ലാ കാര്യങ്ങളും വീണ്ടും നീങ്ങിത്തുടങ്ങും.

തുലാം
നിലവില്‍ തുലാം രാശിയിലാണ് കേതു സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ 30ന് കേതു തുലാം രാശി വിട്ട് കന്നിരാശിയില്‍ പ്രവേശിക്കും. അതേസമയം തുലാം രാശിയുടെ ഏഴാം ഭാവത്തിലാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. അവിവാഹിതര്‍ക്ക് ഈ സമയം ഒരു നല്ല ബന്ധം വന്നേക്കാം. ദാമ്പത്യ ജീവിതം മധുരിതരമായിരിക്കും. അതോടൊപ്പം വ്യാഴത്തിന്റെ കൃപയാല്‍ സന്തോഷത്തില്‍ അപാരമായ വര്‍ദ്ധനവ് നിങ്ങള്‍ ഈ സമയം കാണും. ഈ സമയം നിങ്ങള്‍ക്ക് ധനലാഭത്തിനും സാധ്യതയുണ്ട്.
മീനം
നിലവില്‍ വ്യാഴം മീനം രാശിയുടെ ധനസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ രാഹുവും രണ്ടാം ഭാവത്തില്‍ നില്ക്കുന്നതിനാല് മീനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി അനുകൂലമല്ല. രാഹുവിന്റെ രാശിമാറ്റത്തിനു ശേഷം മീനം രാശിക്കാരുടെ വരുമാനത്തില്‍ പെട്ടെന്നുള്ള വര്‍ദ്ധനവ് ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കും. തൊഴിലില്‍ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസും വര്‍ദ്ധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ചയുടെ കാലമായിരിക്കും വരാന്‍ പോകുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications