Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വിജയത്തേര് നീങ്ങിത്തുടങ്ങി, ഇനി സമൃദ്ധി ഒഴുകും; രാഹുകേതു രാശിമാറ്റം, ഈ നാളുകാര്‍ക്ക് സൗഭാഗ്യകാലം
ജ്യോതിഷ പ്രകാരം നവഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവിനു ശേഷം രാശികള്‍ മാറുന്നു. എല്ലാ ഗ്രഹങ്ങളുടെയും സംക്രമണം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളെ ഏതെങ്കിലും തരത്തില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിധത്തില്‍ ബാധിക്കും. അതുപോലെ, ഏകദേശം ഒന്നര വര്‍ഷത്തിനു ശേഷം, നിഴല്‍ ഗ്രഹങ്ങളായ രാഹുവും കേതുവും ഇപ്പോള്‍ രാശിചക്രം മാറാന്‍ പോകുന്നു. ഒന്നര വര്‍ഷത്തിനുശേഷമാണ് രാഹു-കേതു ഗ്രഹങ്ങള്‍ രാശി മാറുന്നത്.
ഒക്ടോബര്‍ 30ന് വൈകീട്ട് 4.37-ന് രാഹു മീനരാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ കേതു കന്നി രാശിയിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും ഈ രാശിയില്‍ 2025 മെയ് 19 വരെ തുടരും. രാഹു-കേതു സംക്രമണം ചില നക്ഷത്രജാതകര്‍ക്ക് വളരെയേറെ നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് പറയുന്നു. ഇവരുടെ ജീവിതത്തില്‍ നിലനിന്നിരുന്ന കഷ്ടപ്പാടുകളെല്ലാം ഈ സമയം വിട്ടുമാറും. രാഹുകേതുക്കളുടെ രാശിമാറ്റം നേട്ടങ്ങള്‍ സമ്മാനിക്കുന്ന ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ എന്നിവര്‍. നിങ്ങളുടെ ജന്മ രാശിയില്‍ രാഹു പത്താം ഭാവത്തിലും കേതു നാലാം ഭാവത്തിലും സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ നക്ഷത്രജാതകര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതിയും ഈ സമയം മെച്ചപ്പെടും.
ഏറെ നാളായി കിട്ടാതെ കിടന്നിരുന്ന പണം തിരികെ ലഭിക്കും. ഭാഗ്യകടാക്ഷത്താല്‍ നിങ്ങള്‍ക്ക് എല്ലാ മേഖലയിലും വിജയം നേടാനാകും. ബിസിനസ്സിലും നിങ്ങള്‍ക്ക് ലാഭത്തിന് സാധ്യതയുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള നിക്ഷേപവും ഈ സമയം ചിന്താപൂര്‍വ്വം ചെയ്യുക. ചിന്തിക്കാതെയുള്ള നിക്ഷേപം വളരെ അപകടകം വരുത്തും. മൊത്തത്തില്‍ ഈ സമയം നിങ്ങള്‍ക്ക് ജീവിതത്തില്‍ പുരോഗതി നേടാനുള്ള ശക്തമായ സാധ്യതകളുണ്ട്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകം, പൂരം, ഉത്രം ആദ്യ കാല് എന്നിവര്‍. നിങ്ങളുടെ ജന്മരാശിയില്‍ രാഹു എട്ടാം ഭാവത്തിലും കേതു രണ്ടാം ഭാവത്തിലും ആയിരിക്കും. ഈ നക്ഷത്രക്കാരുടെ ജീവിതം ഈ സമയം മെച്ചപ്പെടും. കാലക്രമേണ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ആത്മീയതയോടുള്ള നിങ്ങളുടെ താല്പര്യം അതിവേഗം വര്‍ദ്ധിക്കും. തുടര്‍ച്ചയായ കഠിനാധ്വാനത്തിന് ഇപ്പോള്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിച്ചുതുടങ്ങും. ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. കടം കൊടുത്ത പണം തിരികെ കിട്ടും. ജോലി സംബന്ധമായി ദൂരയാത്ര പോകേണ്ടി വരും. ബിസിനസ്സില്‍ ഒരു വലിയ കരാര്‍ ഒപ്പിടാനാകും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ധാരാളം ലാഭം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല് എന്നിവര്‍. നിങ്ങളുടെ ജന്മ രാശിയില്‍ രാഹു പതിനൊന്നാം ഭാവത്തിലും കേതു ആറാം ഭാവത്തിലും സംക്രമിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ നക്ഷത്രക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ഇച്ഛാശക്തി ശക്തമാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള നിങ്ങളുടെ ശക്തി വര്‍ദ്ധിക്കും, അതുവഴി നിങ്ങള്‍ക്ക് തെറ്റില്‍ നിന്ന് ശരിയിലേക്കുള്ള പാതയിലൂടെ നടക്കാന്‍ സാധിക്കും.
ചെലവുകള്‍ അനാവശ്യമായി വര്‍ദ്ധിച്ചേക്കാം, എന്നാല്‍ നിങ്ങള്‍ പണം ലാഭിക്കുന്നതില്‍ വിജയിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും പുനരാരംഭിക്കാനാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. മുന്‍കാലങ്ങളിലെ കഠിനാധ്വാനത്തിന് ഇപ്പോള്‍ വിജയം കൈവരിക്കാന്‍ കഴിയും. ആരോഗ്യവും നല്ലതായിരിക്കും. ദീര്‍ഘകാലമായി നിലനിന്നിരുന്ന അസുഖങ്ങള്‍ ഭേദമാകും. തൊഴില്‍ ചെയ്യുന്നവര്‍ക്കും നല്ല നാളുകള്‍ തുടങ്ങിയിരിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
