Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
18 മാസത്തെ ദുരിതത്തിന് അന്ത്യം; രാഹുകേതുക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്ന 5 രാശിക്കാര്‍
ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിനുള്ളില്‍ അതിന്റെ രാശിചക്രം മാറുന്നു. ഈ സമയം ജ്യോതിഷത്തില്‍ പ്രധാനികളായ രാഹുവും കേതുവും അതിന്റെ രാശി മാറുന്നു. ഒന്നര വര്‍ഷത്തിനുശേഷമാണ് രാഹു-കേതുക്കളുടെ ഈ സംക്രമണം നടക്കുന്നത്. ഒക്ടോബര്‍ 30-ന് രാഹു ഗ്രഹം മേടം വിട്ട് മീനരാശിയില്‍ പ്രവേശിക്കും. കേതു ഗ്രഹം തുലാം രാശിയില്‍ നിന്ന് മാറി കന്നി രാശിയില്‍ പ്രവേശിക്കും. രാഹുവും കേതുവും എപ്പോഴും വക്രഗതിയിലാണ് സഞ്ചരിക്കുന്നത്.
ഈ രീതിയില്‍, ഒക്ടോബര്‍ 30-ന് നടക്കുന്ന രാഹു-കേതു സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തിന്റെ പല മേഖലകളിലും വലിയ സ്വാധീനം ചെലുത്തും. രാഹുകേതുക്കളുടെ ഈ സംക്രമണം ചില രാശിക്കാര്‍ക്ക് 18 മാസത്തിന് ശേഷം പുതുജീവന്‍ നല്‍കും. ഇവര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ജീവിതത്തില്‍ ഉയര്‍ച്ചയ്ക്കായി ധാരാളം അവസരങ്ങളുണ്ടാകും. ഈ രാശിക്കാരുടെ ബുദ്ധിമുട്ടുകള്‍ മാറി നല്ല നാളുകള്‍ ആരംഭിക്കും. രാഹു-കേതു സംക്രമണം ഭാഗ്യം വഴിതെളിയിക്കുന്ന ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
രാഹു മേടം രാശിയില്‍ നിന്ന് പിന്‍വാങ്ങും. ഇതോടെ നിങ്ങള്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കും.18 മാസം രാഹു സ്വാധീനത്തില്‍ ആയിരുന്നതിനാല്‍ ഈ രാശി മാറ്റം നിങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്കാന് പോകുന്നത്. രാഹു മേടം വിട്ട് മീനരാശിയില്‍ പ്രവേശിക്കും. മേടം രാശിക്കാര്‍ക്ക് ഏത് കാര്യത്തിലും വിജയം ലഭിക്കും. മേടം രാശിക്കാരുടെ ഭാഗ്യം മാറാന്‍ പോകുന്നു. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും.
നിങ്ങളുടെ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങള്‍ പണം സമ്പാദിക്കുകയും വലിയ സമ്പാദ്യവും ഉണ്ടാക്കുകയും ചെയ്യും. കിട്ടാതെ കിടക്കുന്ന പണം ലഭിക്കാന്‍ കേതു നിങ്ങളെ സഹായിക്കും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വീണ്ടും പുനരാരംഭിക്കാനാകും. ബിസിനസുകാര്‍ക്ക് രാഹു-കേതുക്കള്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും. എന്നിരുന്നാലും, മേടം രാശിക്കാര്‍ ഈ സമയം അപകടങ്ങളും പരിക്കുകളും വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടവം
രാഹുവിന്റെയും കേതുവിന്റെയും രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. 18 മാസത്തെ കഷ്ടതകളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. ധാരാളം നേട്ടങ്ങള്‍ നല്‍കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ധാരാളം പണം ലഭിച്ചേക്കാം. പെട്ടെന്ന് എവിടെ നിന്നെങ്കിലും വലിയ തുക ലഭിക്കാന്‍ അവസരമുണ്ട്. പഴയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും. ജോലിയില്‍ വലിയ സ്ഥാനം ലഭിക്കും. നിങ്ങള്‍ക്ക് കരിയര്‍ പുരോഗതിക്കായി ഒരു വലിയ അവസരം ലഭിച്ചേക്കാം. കുടുംബത്തിലും സന്തോഷാന്തരീക്ഷം ഉണ്ടാകും. ഈ സമയം നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും.
മിഥുനം
രാഹു, കേതു എന്നിവരുടെ രാശിമാറ്റം മിഥുനം രാശിക്കാര്‍ക്കും ഗുണം ചെയ്യും. പഴയ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. കഷ്ടപ്പാടുകളില്‍ നിന്ന് മോചനം ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം വീണ്ടെടുക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മതം, ആത്മീയത എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ സമയം മികച്ച വിജയം നല്‍കും. ബിസിനസ്സുകാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പുതിയ ജോലിക്കായുള്ള അന്വേഷണം അവസാനിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന തൊഴില്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കരിയര്‍ പുരോഗതിക്ക് ധാരാളം അവസരങ്ങള്‍ കൈവരും.
തുലാം
കേതുവിന്റെ രാശി മാറ്റം തുലാം രാശിക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കും. 18 മാസത്തിനു ശേഷം കേതു തുലാം രാശി വിട്ട് കന്നി രാശിയില്‍ പ്രവേശിക്കും. കന്നി രാശിക്കാര്‍ ഈ കാലയളവില്‍ വലിയ വിജയം നേടാനാകും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കും.നിങ്ങളുടെ ടെന്‍ഷന്‍ അവസാനിക്കും. ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും ഈ സമയം നിങ്ങള്‍ക്ക് പരിഹാരം കാണാനാകും. ധാരാളം നല്ല ഫലങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് അഴസരമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഈ സമയം നന്നായി പരിശ്രമിച്ചാല്‍ ഇരട്ടി വിജയം തന്നെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
