Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിനാശകമായ ദോഷം രാഹു-കേതുക്കളുടെ രാശിമാറ്റം; ജീവിതം കഠിനമാകും ഇവര്‍ക്ക്, ദോഷമുക്തിക്ക് ഇത്
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സംക്രമണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാവി കണക്കുകൂട്ടലുകള്‍ നടത്തുന്നത്. ജ്യോതിഷപ്രകാരം, ശനി കഴിഞ്ഞാല്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങള്‍ രാഹുവും കേതുവുമാണ്. ഒന്നര വര്‍ഷത്തെ ഇടവേളയില്‍ ഒക്ടോബര്‍ 30 ന് രാഹുവും കേതുവും രാശി മാറിയിരിക്കുന്നു. രാഹു മീനരാശിയിലേക്കും കേതു കന്നിരാശിയിലേക്കും കടന്നു.
ഈ രണ്ട് നിഴല്‍ ഗ്രഹങ്ങളുടെ സംക്രമണം ഓരോ രാശിക്കാരുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും. രാഹുകേതുക്കളുടെ സംക്രമണം ദോഷഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്നും രാഹുകേതു ദോഷങ്ങളില്‍ നിന്ന് മുക്തിനേടാനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഈ രാശിക്കാര്‍ക്ക് രാഹു-കേതു സംക്രമണം ദോഷം
രാഹു-കേതു സംക്രമണം കാരണം മേടം, കന്നി, മകരം, മീനം രാശിക്കാര്‍ ഈ സമയം ജാഗ്രത പാലിക്കണം. രാഹു-കേതു സംക്രമണം ഈ രാശിക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. ജോലി, സാമ്പത്തിക, ശാരീരിക, മാനസിക പ്രശ്നങ്ങള്‍ എന്നിവയിലും നിങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പെട്ടെന്ന് ചില നഷ്ടങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് രാഹു കേതുവിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
കന്നി
രാഹു-കേതുക്കളുടെ സംക്രമണം കന്നി രാശിക്കാരുടെ കലഹം വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് ബിസിനസ്സുകാര്‍ക്ക് സാമ്പത്തികമായി പല നഷ്ടങ്ങളും ഉണ്ടായേക്കാം. രാഹു-കേതുക്കളുടെ വിപരീത ചലനം കാരണം, നിങ്ങളുടെ സ്വഭാവത്തില്‍ കോപമുണ്ടാകും. നിങ്ങളുടെ പല ജോലികളിലും തടസ്സമുണ്ടാകും. നിങ്ങളുടെ കോപം നിയന്ത്രിക്കുക.
മേടം
രാഹു-കേതു സംക്രമണം മേടം രാശിക്കാരുടെ ബജറ്റ് നശിപ്പിക്കും. നിക്ഷേപത്തിന് ഇത് നല്ല സമയമല്ല, അതിനാല്‍ നിക്ഷേപം നടത്തരുത്. ഈ രാശിമാറ്റം മേടം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തെയും ബാധിക്കുമെന്ന് സൂചനയുണ്ട്. ഇതുമൂലം പങ്കാളിയുമായി പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടാകാം. പരസ്പര സംയ്വമനം നിലനിര്‍ത്തുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.
മീനം
രാഹു, കേതുവിന്റെ സംക്രമം മീനരാശിക്കാര്‍ക്ക് അത്ര ശുഭകരമല്ല. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരാം. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. നിക്ഷേപത്തിന് ഈ സമയം അനുകൂലമല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. തര്‍ക്കങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ കോപം നിയന്ത്രിക്കുക.
രാഹു-കേതു ദോഷം ഒഴിവാക്കാനുള്ള വഴികള്‍
ജാതകത്തില്‍ രാഹു കേതുദോഷമുണ്ടെങ്കില് അത് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം കൂടി സ്വീകരിക്കുന്നത് ഉചിതമായിരിക്കും. ഇതുകൂടാതെ ചില നടപടികള്‍ സ്വീകരിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
* രാഹുദോഷത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ നീല നിറത്തിലുള്ള വസ്ത്രങ്ങളും കേതുദോഷമാണെങ്കില് പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും ധരിക്കുന്നത് ശുഭ ഫലങ്ങള്‍ നല്കുന്നു.
* പഞ്ചമുഖ ശിവന്റെ മുന്നില്‍ ഇരുന്ന് 'ഓം നമഃ ശിവായ' എന്ന മന്ത്രം 108 തവണയെങ്കിലും രുദ്രാക്ഷ ജപമാലയോടൊപ്പം ജപിക്കുക. ശിവന്റെ കൃപ രാഹു-കേതു ദോഷങ്ങള്‍ കുറയ്ക്കും.
* രാഹുവിനേയും കേതുവിനെയും ശാന്തമാക്കാന്‍, ശ്രീകൃഷ്ണ ഭഗവാന് ശേഷനാഗത്തില്‍ നൃത്തം ചെയ്യുന്ന ഒരു ചിത്രം വീട്ടില്‍ സൂക്ഷിക്കുക. കൂടാതെ ദിവസവും ഈ ചിത്രത്തെ ആരാധിക്കുകയും 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന മന്ത്രം 108 തവണയെങ്കിലും ജപിക്കുകയും ചെയ്യുക.
* രാഹുദോഷം ശമിപ്പിക്കാന്‍, ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ച ശേഷം ഗോമേദക രത്നം ധരിക്കാവുന്നതാണ്. ശനിയാഴ്ചയാണ് ഗോമേദക രത്നം ധരിക്കേണ്ടത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
