Latest Updates
-
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രാഹുകേതുക്കളുടെ സ്വാധീനം, ഗജകേസരിയോഗത്തില് വിപരീതഫലം; 3 രാശിക്ക് ദോഷകാലം
ജ്യോതിഷത്തില് ഗജകേസരി യോഗം ഒരു പ്രധാന യോഗമായി കണക്കാക്കപ്പെടുന്നു. അത് വളരെ ശുഭകരമായ ഒരു യോഗമാണ്. ഗ്രഹങ്ങളുടെ ശുഭസ്ഥാനത്ത് ഈ യോഗം രൂപപ്പെടുമ്പോള്. അത് ഒരു വ്യക്തിയുടെ ജീവിതത്തില് ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നേടിത്തരുന്നു. വേദഗ്രന്ഥങ്ങള് അനുസരിച്ച്, സെപ്റ്റംബര് 17ന് രാത്രി 11:07 ന് ചന്ദ്രന് മേടത്തില് പ്രവേശിക്കും, അവിടെ സെപ്റ്റംബര് 20ന് രാവിലെ 8:44 വരെ നിലനില്ക്കും.
ഈ സമയത്ത് ദേവഗുരു വ്യാഴവും ചന്ദ്രനും കൂടിച്ചേര്ന്ന് ഗജകേസരിയോഗം ഉണ്ടാകും. എന്നാല്, രാഹു മേടരാശിയിലും കേതു തുലാം രാശിയിലും നില്ക്കുന്നതിനാല് ഇത് ഗജകേസരി യോഗത്തെ ദോഷകരമായി ബാധിക്കും.
അതിനാല് ഗജകേസരി യോഗത്തിന്റെ ഫലം ചില രാശിക്കാരുടെ ജീവിതത്തില് കൂടുതല് അശുഭകരമായിരിക്കും. ഗജകേസരി യോഗത്തിലെ പ്രധാന ഗ്രഹങ്ങള് ചന്ദ്രനും വ്യാഴവുമാണ്. രാഹുവും കേതുവും അവര്ക്കിടയില് ദൃഷ്ടിയാണെങ്കില്, അതിന്റെ ഫലം അശുഭമായിരിക്കും. രാഹു-കേതുവിന്റെ വശം ജ്യോതിഷത്തിലെ കര്മ്മപരവും അസ്തിത്വവുമായ കാര്യങ്ങളെ സ്വാധീനിക്കും. ഇത് ചന്ദ്രന്റെ സ്വാധീനം കുറയ്ക്കുന്നു.
ഇതുകാരണം ചില രാശിക്കാര്ക്ക് അവരുടെ സാമൂഹിക, സാമ്പത്തിക, തൊഴില് മേഖലകളില് സന്തോഷകരമായ ഫലങ്ങള്ക്ക് പകരം വിപരീത ഫലങ്ങള് നല്കുന്നു. ആ രാശിക്കാര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ഗജകേസരി യോഗത്തില് രാഹു-കേതുക്കളുടെ ദൃഷ്ടിയുടെ അശുഭ ഫലം മേടം രാശിയില് കാണും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളാകാതിരിക്കാന് ശ്രദ്ധാപൂര്വ്വം പണം ചെലവഴിക്കുക. മാതാപിതാക്കളുടെ ആരോഗ്യനില പെട്ടെന്ന് വഷളായേക്കാം. കുടുംബത്തില് കലഹങ്ങള് ഉണ്ടാകാം. വിദ്യാര്ത്ഥികള് പഠനത്തില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഫലങ്ങള് മോശമായേക്കാം.
തുലാം
തുലാം രാശിക്കാര്ക്ക് ഗജകേസരി യോഗ ഫലം അശുഭകരമായിരിക്കും. ഇത് സാമ്പത്തിക, സാമൂഹിക, കുടുംബ, വ്യക്തിജീവിതത്തിന്റെ വിവിധ വശങ്ങളെ ബാധിക്കും. ഈ കാലയളവില് ദാമ്പത്യ ജീവിതത്തില് അസ്വസ്ഥതകള് ഉണ്ടാകും. രാഹു-കേതു നിമിത്തം തൊഴില്രംഗത്ത് പരാജയത്തിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുക. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മോശമായേക്കാം.

ധനു
ധനു രാശിക്കാരുടെ ജീവിതത്തില് ഗജകേസരി യോഗത്തിന്റെ സ്വാധീനം കാണാം. നിങ്ങളുടെ വ്യക്തിജീവിതത്തില് ചില പ്രശ്നങ്ങള് ഉണ്ടായേക്കാം. പ്രണയ ജീവിതത്തില് പ്രശ്നങ്ങള് ഉണ്ടാകും. ബിസിനസ്സില് നഷ്ടസാധ്യത ഉണ്ടാകാം, അതിനാല് ഇടപാടുകളില് ശ്രദ്ധിക്കുക. നിങ്ങള് ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്, ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങള് വഞ്ചിതരായേക്കാം.
ഗജകേസരിയോഗം
ജാതകത്തിലെ ഗജകേസരിയോഗം വ്യാഴവും ചന്ദ്രനും ചേര്ന്നാണ് രൂപപ്പെടുത്തുന്നത്. വ്യാഴവും ചന്ദ്രനും കേന്ദ്രസ്ഥാനത്ത് അതായത് ലഗ്നം, നാലാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളില് ഒന്നിച്ച് ബലമുള്ളവരാണെങ്കില്, ചന്ദ്രന് വ്യാഴത്തില് നിന്ന് കേന്ദ്രത്തിലാണെങ്കില് അല്ലെങ്കില് വ്യാഴത്തിന്റെ ഏതെങ്കിലും ഭാവം ചന്ദ്രനില് ദൃശ്യമാകുകയാണെങ്കില്, ഈ യോഗമുണ്ടാകും. ഗജകേസരി യോഗത്തെ വളരെ ശുഭകരമായ ഒരു യോഗമായി കണക്കാക്കുന്നു.
ജാതകത്തില് രൂപം കൊള്ളുന്ന എല്ലാ ഐശ്വര്യ യോഗങ്ങളിലും വച്ച് ഏറ്റവും ശക്തമായത് ഗജകേസരി യോഗമാണ്. സമ്പത്തിന്റെ ഘടകമായ വ്യാഴവും മനസ്സിന്റെ ഘടകമായ ചന്ദ്രനും ചേര്ന്നാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ സംയോജനം സംഭവിക്കുമ്പോള്, ഒരു വ്യക്തിക്ക് ശക്തിയും സമ്പത്തും ലഭിക്കുന്നു. അത്തരം ആളുകള് അവരുടെ എല്ലാ ജോലികളിലും വിജയിക്കുന്നു.
ജ്യോതിഷത്തിലെ രാഹുകേതുക്കള്
ജ്യോതിഷത്തില് രാഹു-കേതുക്കളെ നിഴല് ഗ്രഹം അല്ലെങ്കില് പാപഗ്രഹങ്ങള് എന്നാണ് അറിയപ്പെടുന്നത്. ജാതകത്തില് രാഹു-കേതുക്കളുടെ അശുഭഫലങ്ങള് ഉള്ളവരുടെ ജീവിതം വളരെ കഷ്ടതകളിലൂടെ കടന്നുപോകും. അതുകൊണ്ട് തന്നെ രാഹു കേതുവിന്റെ പേര് കേള്ക്കുമ്പോള് തന്നെ ആളുകള്ക്ക് പേടിയാണ്. രാഹു കേതു ദോഷം മൂലമാണ് കാളസര്പ്പദോഷം ഉണ്ടാകുന്നത് എന്ന് പറയപ്പെടുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
