For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തിലെ ഏഴാം ഭാവാധിപനായ രാഹു; മഹാദുരിതം ഫലം നല്‍കും

|

ജാതകത്തില്‍ ഏഴാം ഭാവാധിപനായാണ് രാഹുവിന്റെ സ്ഥാനം എങ്കില്‍ വിവാഹം, ദാമ്പത്യ സമാധാനം, പങ്കാളിയുമായുള്ള ബന്ധം, ദാമ്പത്യത്തിലെ സന്തോഷം, ഇണയില്‍ നിന്ന് വേര്‍പിരിയല്‍ അല്ലെങ്കില്‍ വിവാഹമോചനം എന്നിവയാണ് ഫലം നല്‍കുന്നത്. എന്നാല്‍ വേദ വിശ്വാസമനുസരിച്ച്, ഏഴാം ഭാാധിപനായി രാഹുവിനെ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കില്‍, അത് പൊതുവെ പ്രതികൂലവും നിന്ദ്യവുമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിനുള്ള സാധ്യതയുമുണ്ട്.

ഈ ആറ് രാശിക്കാരായ സ്ത്രീകള്‍ ജീവിതത്തിന്റെ ഭാഗമായാല്‍ വിട്ടുകളയരുത്, മഹാഭാഗ്യമാണ്ഈ ആറ് രാശിക്കാരായ സ്ത്രീകള്‍ ജീവിതത്തിന്റെ ഭാഗമായാല്‍ വിട്ടുകളയരുത്, മഹാഭാഗ്യമാണ്

എന്നാല്‍ ഇതോടൊപ്പം ചേരുന്ന മറ്റ് ഗ്രഹങ്ങള്‍ രാഹുവിന്റെ നെഗറ്റീവ് പ്രഭാവം കുറയ്ക്കുകയാണെങ്കിലും, തടസ്സങ്ങള്‍, ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍, അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള കഴിവില്ലായ്മ എന്നിവയും രാഹുവിന്റെ ജാതകത്തിലെ സ്ഥാനം നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. രാഹുവിനൊപ്പം മറ്റ് ദോഷകരമായ ഗ്രഹങ്ങളും സ്ഥാപിക്കുമ്പോള്‍ നെഗറ്റീവ് സ്വാധീനം കൂടുതല്‍ ശക്തമാകും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ

രാഹുവിന്റെ സ്ഥാനം

രാഹുവിന്റെ സ്ഥാനം

ഏഴാം ഭാാധിപനായാണ് രാഹു എന്നുണ്ടെങ്കില്‍ ചുറ്റുമുള്ള പലരുടെയും മേല്‍ ആധിപത്യം സ്ഥാപിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ബന്ധങ്ങളില്‍ പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് കൂടാതെ കൂടുതല്‍ ബുദ്ധിമുട്ടിയായാണ് പലപ്പോഴും ഒരു ബന്ധം ഇവര്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് വരുന്നത്. ഇവര്‍ക്ക് ശത്രുക്കള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. എങ്കിലും ജീവിതം സുരക്ഷിതമായി തന്നെ മുന്നോട്ട് പോവുന്നു.

വിവാഹത്തിന്റെ കാര്യത്തില്‍

വിവാഹത്തിന്റെ കാര്യത്തില്‍

രാഹുവിന്റെ അനിഷ്ടസ്ഥാനം പലപ്പോഴും വിവാഹം കഴിക്കുന്നതില്‍ ജാതകന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ജീവിതത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകുകയും ചെയ്യും, അതിനാല്‍ ഇവര്‍ 21 വയസ്സിന് മുമ്പ് വിവാഹം കഴിക്കുന്നത് നല്ലതല്ല. ഏഴാം ഭവനത്തില്‍ രാഹു ഉള്ള ഈ ആളുകള്‍ക്ക് ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടാല്‍ അത് ജീവിതത്തില്‍ കൂടുതല്‍ നഷ്ടം സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ബുധന്‍, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങള്‍ പതിനൊന്നാം ഭാവാധിപനാവുകയാണെങ്കില്‍ ഇവര്‍ക്ക് തലവേദനയും ഇതോടൊപ്പം ബന്ധുക്കളേയും ഇത് മോശമായി ബാധിക്കും.

ബിസിനസിന്റെ കാര്യത്തില്‍

ബിസിനസിന്റെ കാര്യത്തില്‍

എന്നാല്‍ ഇവര്‍ ബിസിനസിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള റിസ്‌കും എടുക്കരുത്. ഇത് കൂടുതല്‍ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇവര്‍ ബിസിനസില്‍ വിജയിക്കില്ല എന്നുള്ളതാണ് സത്യം. രാഹുവിന്റെ ദോഷം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതില്‍ രാഹുമന്ത്രം ചൊല്ലുന്നതിലൂടെ ഒരു പരിധി വരെ നിങ്ങള്‍ക്ക് ജീവിതത്തിലെ രാഹു അപഹാരത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ''ഓം ഭരം ഭീം ബ്രോം സാഹ് രഹവേ നമ'' എന്ന രാഹു മന്ത്രം അതിന്റെ അന്തിമഫലങ്ങള്‍ക്കായി നാല്‍പത് ദിവസത്തിനുള്ളില്‍ 18000 തവണ ചൊല്ലണം. ഇത് രാഹുവിന്റെ ദോഷഫലങ്ങള്‍ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

കര്‍ക്കിടകം രാശിയിലെ ശുക്രന്റെ സഞ്ചാരം; 12 രാശിയില്‍ ഫലങ്ങള്‍ ഇങ്ങനെകര്‍ക്കിടകം രാശിയിലെ ശുക്രന്റെ സഞ്ചാരം; 12 രാശിയില്‍ ഫലങ്ങള്‍ ഇങ്ങനെ

പോസിറ്റീവ് ഫലങ്ങള്‍

പോസിറ്റീവ് ഫലങ്ങള്‍

ഏഴാം ഭാവാധിപനായാണ് രാഹുവെങ്കില്‍ ഇവര്‍ക്ക് മറ്റ് ഗ്രഹങ്ങളുടെ സഹായത്തോടെ ആനന്ദകരമായ ദാമ്പത്യജീവിതം അനുഭവിക്കാന്‍ സാധ്യതയുണ്ട്, അത് സ്‌നേഹം, വാത്സല്യം, അടുപ്പം, ആദരവ് എന്നിവ കൊണ്ട് നിറഞ്ഞ ഒരു ദാമ്പത്യമായിരിക്കും എന്നുള്ളതാണ്. ഇത് കൂടാതെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളിലും അവസരങ്ങളിലും നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നതും ഈ സമയത്ത് തന്നെയാണ്. രാഹു ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന സ്ത്രീ-പുരുഷ ജാതകത്തില്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനും ജീവിതത്തില്‍ താങ്ങാവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

ദാമ്പത്യം മികച്ചത്

ദാമ്പത്യം മികച്ചത്

ഇവര്‍ക്ക് ദാമ്പത്യം മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ചില നക്ഷത്രക്കാര്‍ക്ക് ഇത് ബിസിനസ്സിലെ നേട്ടങ്ങളിലേക്ക് എത്തിച്ചേക്കാം. ജാതകത്തില്‍ രാഹുവിന്റെ സാന്നിധ്യം ഈ വ്യക്തികളെ സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും കാര്യത്തില്‍ അപ്രതീക്ഷിത നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. ഏഴാം സ്വദേശിയായ രാഹുവിന്റെ ജാതകത്തിലെ സ്ഥാനം ഇവര്‍ക്ക് പുതിയ ബിസിനസ്സ്, റിയല്‍ എസ്റ്റേറ്റ് അവസരങ്ങള്‍ നേടുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ എല്ലാവരിലും രാഹു മികച്ച ഫലം അല്ല നല്‍കുന്നത്. മറ്റ് ഗ്രഹങ്ങളോടൊപ്പം ചേരുന്ന അവസരത്തിലാണ് പലപ്പോഴും ഇത്തരം നല്ല ഫലങ്ങള്‍ ലഭിക്കുന്നത്.

രാഹു അനിഷ്ഠസ്ഥാനത്ത്; 8 നക്ഷത്രക്കാര്‍ നാഗപ്രീതി വരുത്തിയില്ലെങ്കില്‍ കഠിനദോഷംരാഹു അനിഷ്ഠസ്ഥാനത്ത്; 8 നക്ഷത്രക്കാര്‍ നാഗപ്രീതി വരുത്തിയില്ലെങ്കില്‍ കഠിനദോഷം

English summary

Rahu in 7th House Meaning, Effects and Remedies In Malayalam

Here in this article we are discussing about the meaning, effects and remedies of rahu in 7th house. Take a look.
Story first published: Saturday, June 26, 2021, 18:35 [IST]
X
Desktop Bottom Promotion