Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ചാലും പിന്നോട്ടടിക്കും, രാഹു വ്യാഴം വിപരീത ചലനം; 5 രാശിക്ക് അതികഠിനകാലം
ജ്യോതിഷ പ്രകാരം, രാഹു എപ്പോഴും പ്രതിലോമ ദിശയില്‍ സഞ്ചരിക്കുന്ന ഒരു നിഴല്ഗ്രഹമാണ്. രാഹു ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങാന്‍ ഏകദേശം ഒന്നര വര്‍ഷമെടുക്കും. ഇപ്പോള്‍ ഈ സമയത്ത് രാഹു മേടരാശിയിലാണ് നില്‍ക്കുന്നത്. അത് വക്രഗതിയില്‍ നീങ്ങുന്നു. മറുവശത്ത്, ദേവഗുരു വ്യാഴവും മേടരാശിയിലുണ്ട്. സെപ്റ്റംബര്‍ 4 മുതല്‍ വ്യാഴം വക്രഗതിയില്‍ നീങ്ങാന്‍ തുടങ്ങുന്നു. ഇത്തരത്തില്‍ വ്യാഴം ഡിസംബര്‍ 31 വരെ പിന്നോക്കാവസ്ഥയില്‍ തുടരും.
മേടത്തില് രാഹുവിന്റെയും വ്യാഴത്തിന്റെയും പ്രതിലോമ ചലനം 12 രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ഈ രണ്ട് ഗ്രഹങ്ങളുടെയും പിന്തിരിപ്പന് ചലനം ചില രാശിക്കാര്‍ക്ക് വളരെയധികം പ്രശ്നങ്ങള്‍ നല്‍കും. സെപ്തംബര്‍ 4 മുതല്‍ ഈ 5 രാശിക്കാര്‍ വളരെയേറെ ജാഗ്രത പാലിക്കണം.

ഇടവം
വ്യാഴത്തിന്റെ പ്രതിലോമ ചലനം ഇടവം രാശിക്കാര്‍ക്ക് അശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവന്നേക്കാം. കുടുംബ കാര്യങ്ങളില്‍ വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. സമ്മര്‍ദ്ദം ഒഴിവാക്കുക. നിങ്ങളുടെ ചിന്തകള്‍ പോസിറ്റീവായി നിലനിര്‍ത്തുക. വിവാഹിതര്‍ പങ്കാളിയോട് ശ്രദ്ധയോടെ പെരുമാറണം. അല്ലെങ്കില്‍ നിങ്ങള്‍ക്കിടയില്‍ ഈ സമയം എളുപ്പത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സ്വഭാവത്താല്‍ വളരെയേറെ കോപമുണ്ടായേക്കാം. ആക്രമണ സ്വഭാവം വര്‍ദ്ധിക്കും. ഈ സംക്രമണത്തിന്റെ പ്രതികൂല ഫലങ്ങള്‍ കാരണം, നിങ്ങളുടെ ജോലികള്‍ തടസ്സപ്പെട്ടേക്കാം. ഈ സമയം നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ കുഴപ്പങ്ങള്‍ ഉണ്ടായേക്കാം.

കന്നി
രാഹുവിന്റെയും വ്യാഴത്തിന്റെയും പ്രതിലോമ ചലനം കന്നിരാശിക്കാര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കും. നിങ്ങളുടെ എന്തെങ്കിലും മറഞ്ഞിരിക്കുന്ന രോഗങ്ങള്‍ ഈ സമയം തല ഉയര്‍ത്തിയേക്കാം.
വ്യക്തിജീവിതത്തിലും തൊഴില്‍പരമായ കാര്യങ്ങളിലും ജാഗ്രത പാലിക്കുക. ഈ സമയത്ത് പുതിയ ജോലികള്‍ തുടങ്ങാതിരിക്കുന്നതാണ് നല്ലത്. നിക്ഷേപിക്കുന്നതിന് നല്ല സമയമല്ല. നിങ്ങള്‍ക്ക് ബിസിനസ്സ് വിപുലീകരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, കുറച്ചുകാലം കൂടി ക്ഷമിക്കുക. പുതിയ സ്ഥലമോ വീടോ വാങ്ങാനുള്ള ആശയം കുറച്ചുകാലത്തേക്ക് മാറ്റിവയ്ക്കുക.
വൃശ്ചികം
വ്യാഴത്തിന്റെയും രാഹുവിന്റെയും പ്രതിലോമ ചലനം വൃശ്ചിക രാശിക്കാര്‍ക്ക് ഈ സമയം പ്രതികൂല ഫലങ്ങള്‍ നല്‍കും. ജീവിതത്തില്‍ പെട്ടെന്ന് ചില പ്രശ്നങ്ങള്‍ വന്നേക്കാം. അനാവശ്യ ചെലവുകള്‍ നിങ്ങളുടെ ബജറ്റ് താളംതെറ്റിച്ചേക്കാം. ഏതൊരു കാര്യവും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക. അല്ലാത്തപക്ഷം അവ നിങ്ങള്‍ക്ക് എതിരായി ഭവിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. കാരണം ഈ സമയം നിങ്ങളുടെ ആരോഗ്യം കൂടുതല്‍ വഷളായേക്കാം. വരുമാനത്തില്‍ കുറവുണ്ടാകും. സാമ്പത്തികമായി ഞെരുക്കം നേരിടേണ്ടിവരും.

കുംഭം
ചൊവ്വയുടെ സംക്രമണം കുംഭ രാശിക്കാരുടെ ജീവിതത്തില്‍ പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ധനനഷ്ടവും പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും ഉണ്ടായേക്കാം. വീട്ടില്‍ കുടുംബാംഗങ്ങളുമായി കലഹമുണ്ടാകാം. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദവും ഉണ്ടാകാം. കരിയറിന്റെ കാര്യത്തിലും ഈ സമയം പരാജയങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
ജ്യോതിഷത്തിലെ വ്യാഴം
നവഗ്രഹങ്ങളില്‍ വ്യാഴം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വ്യാഴത്തെ എല്ലാ ദേവന്മാരുടെയും ദേവതകളുടെയും ഗുരു എന്ന് വിളിക്കുന്നു. വ്യാഴം അശുഭസ്ഥാനത്ത് നിന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. മറുവശത്ത്, ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തമാണെങ്കില്‍, അവരുടെ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

