Latest Updates
-
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ?
നിഴല്ഗ്രഹത്തിന്റെ ശക്തിഭാവം; രാഹുവിന്റെ സ്ഥാനം നല്‍കും 2024ല്‍ ഈ 3 രാശിക്ക് സമ്പത്ത് നേട്ടം
ജ്യോതിഷപ്രകാരം ഭൂതങ്ങളുടെ അധിപനായ രാഹു മനുഷ്യ ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ എതിര്‍ദിശയില്‍ നിന്ന് സജീവമാകുമ്പോള്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ മാത്രം നല്കുന്ന ഒരു ഗ്രഹമാണ് രാഹു. 2023 ഒക്ടോബര്‍ 30ന് വ്യാഴം മേടം രാശി വിട്ട് മീനരാശിയില്‍ പ്രവേശിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഗുരു ചണ്ഡാല ദോഷവും ഇല്ലാതായി.
രാഹുവിന്റെ ശുഭകരമായ സംയോജനം ക്രമേണ സംഭവിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ രാഹു 27 ഡിഗ്രിയുടെ അതിര്‍ത്തി രേഖ കടന്നിരിക്കുന്നു. ഇതില്‍ ഇപ്പോള്‍ രാഹുവിന് ശക്തി കൈവരുന്നു. അതിനാല്‍ എല്ലാ രാശിയിലുള്ളവര്‍ക്കും രാഹുവിന്റെ ശുഭഫലത്താല്‍ പ്രയോജനം ലഭിക്കും. ഈ സമയം രാഹുവിന്റെ ചലനം മൂലം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

മിഥുനം
രാഹു ഈ രാശിയില്‍ പത്താം ഭാവത്തിലാണ്. ഈ സംക്രമണം നിങ്ങള്‍ക്ക് തികച്ചും ശുഭകരമായി കണക്കാക്കപ്പെടുന്നു. മിഥുനം രാശിക്കാര്‍ക്ക് ഈ സമയം വലിയ സമ്പത്ത് നേടാനാകും. രാഹുവിന്റെ അനുഗ്രഹത്താല്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ കഴിയും. വന്‍ ലാഭത്തോടൊപ്പം ബിസിനസില്‍ അപാരമായ വിജയവും ഉണ്ടാകും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസുകള്‍ക്ക് വലിയ വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും. നഷ്ടപ്പെട്ട പണം ഇപ്പോള്‍ തിരികെ ലഭിക്കാന്‍ അവസരമുണ്ട്.
വ്യാഴം ഏഴാം ഭാവത്തില്‍ നില്ക്കുന്നതിനാല് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വിവാഹാലോചനകള്‍ വന്നേക്കാം. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാന്‍ കഴിയും. ജീവിതത്തില്‍ എല്ലാ കാര്യത്തിലും ഒരു പോസിറ്റിവിറ്റി ഉണ്ടാകും. ജോലിയോടുള്ള നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും, അതുവഴി നിങ്ങള്‍ക്ക് എല്ലാ മേഖലയിലും വിജയം നേടാന്‍ കഴിയും.
തുലാം
തുലാം രാശിയില്‍ ഏഴാം ഭാവത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. ഈ സമയം നിങ്ങളുടെ ദാമ്പത്യ ജീവിതം വളരെ മികച്ചതായിരിക്കും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ വീണ്ടും തുടങ്ങാനാകും. പങ്കാളിത്തത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. വരുമാന സ്രോതസ്സുകള്‍ വര്‍ധിക്കും. ബിസിനസ്സില്‍ വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും അടുത്ത ആളുകളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ജോലിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടാകും. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. നേരത്തെ മുടങ്ങിയ നേട്ടങ്ങള്‍ ഇപ്പോള്‍ ലഭിച്ചു തുടങ്ങും.
കുംഭം
രാഹു ഈ രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ നല്കാന് പോകുന്നു. 2025 മെയ് 18 വരെ രാഹു നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. ജീവിതത്തില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍ ക്രമേണ അവസാനിക്കും. ജീവിതത്തില്‍ ഒരു സ്ഥിരതയുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഇപ്പോള്‍ ദീര്‍ഘകാല നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ സാധിക്കും. കൂടാതെ വലിയ ലാഭം നേടാനുള്ള അവസരവും കൈവരും. തൊഴില്‍ ചെയ്യുന്നവര്‍ക്കും ഈ സമയം നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
ജ്യോതിഷത്തിലെ രാഹു
ഹിന്ദു ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന നവഗ്രഹങ്ങളില്‍ ഒന്നാണ് രാഹു. എന്നിരുന്നാലും, രാഹു ജ്യോതിഷത്തിലെ സാധാരണ ഗ്രഹങ്ങളെപ്പോലെയല്ല. ജ്യോതിഷത്തില്‍ രാഹുവിനെ ഒരു നിഴല്‍ ഗ്രഹമായി കണക്കാക്കുന്നു. രാഹു ഒരു രാശിയില്‍ 18 മാസം നില്ക്കും. ജ്യോതിഷം അനുസരിച്ച് രാഹു ഭയം, ഭൗതികത, ആശയക്കുഴപ്പം, അഭിനിവേശം, അസംതൃപ്തി എന്നിവയുടെ കാരണ ഗ്രഹമാണ്. മിക്കവാറും ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പ്രതികൂല മേഖലകള്‍ക്കും കാരണക്കാരനാണ് രാഹു.
ഒരു വ്യക്തിയുടെ ജാതകത്തില്‍ തെറ്റായ സ്ഥാനത്ത് നില്ക്കുന്ന രാഹു ദോഷഫലങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. രാഹു ഒരു രാശിയില്‍ 18 മാസം തുടരുകയും അതിന്റെ നിഴല്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, രാഹുവിന്റെ പ്രതികൂല സ്ഥാനമുള്ള ആളുകള്‍ക്ക് ദോഷ ഫലങ്ങള്‍ 18 മാസത്തേക്ക് നിലനില്ക്കുകയും ചെയ്യും. ജാതകത്തില്‍ ഇവ ദശയിലോ മഹാദശയിലോ ആണെങ്കില്‍, ദോഷഫലങ്ങള്‍ കാരണം ഒരു വ്യക്തിക്ക് ധാരളം കഷ്ടതകള്‍ നേരിടേണ്ടിവരും. എന്നാല്‍ ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹു ശുഭസ്ഥാനത്ത് ഇരിക്കുകയാണെങ്കില്‍ ഭാഗ്യം ശോഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications