Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദോഷത്തിന്റെ കരിനിഴല്‍ മാറുന്നു, ഈ 3 രാശിക്ക് ഭാഗ്യം തിരിച്ചുവരും, ആഢംബരജീവിതം
ജ്യോതിഷത്തില്‍ ധാരാളം അശുഭകരമായ യോഗങ്ങളുണ്ട്. ഗ്രഹചലനങ്ങളാണ് ഈ യോഗങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ഗുരുചണ്ഡാലയോഗം അത്തരത്തിലൊരു അശുഭയോഗമാണ്. ഈ യോഗം ജീവിതത്തില്‍ പലവിധ കഷ്ടതകള്‍ വരുത്തുമെന്ന് പറയുന്നു. ഏതെങ്കിലും രാശിയില്‍ ഈ യോഗയുടെ സാന്നിധ്യം പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. ജ്യോതിഷം അനുസരിച്ച് ഒക്ടോബര്‍ 30 ന് നിഴല്‍ ഗ്രഹമായ രാഹു മേടം വിട്ട് മീനരാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു.
അതുമൂലം ഗുരു ചണ്ഡാലയോഗം അവസാനിച്ചുവെന്ന് പറയുന്നു. ഈ ദോഷകരമായ യോഗം അവസാനിക്കുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ഈ ആളുകള്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ഗുരുചണ്ഡാലയോഗത്തിന്റെ അവസാനത്തോടെ ഏതൊക്കെ ആളുകള്‍ക്കാണ് ഈ സമയം നേട്ടങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മേടം
ഗുരു ചണ്ഡാല അശുഭ യോഗത്തിന്റെ അവസാനത്തോടെ, നിങ്ങള്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ യോഗം രൂപംകൊണ്ടിരുന്നത്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന പിരിമുറുക്കങ്ങളില്‍ നിന്ന് ഈ സമയം നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് പങ്കാളിത്ത ജോലിയില്‍ നിന്ന് പ്രയോജനം ലഭിക്കും. നിങ്ങളുടെ കരിയറിലും ബിസിനസ്സിലും ഈ സംക്രമത്തിന്റെ ശുഭകരമായ ഫലങ്ങള്‍ നിങ്ങള്‍ കാണും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും, സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹസാധ്യതകള്‍ ഉയര്‍ന്നുവരും.
മിഥുനം
ഗുരു ചണ്ഡാലയോഗം പൂര്‍ത്തിയാകുന്നതോടെ മിഥുനം രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയം നേടാനാകും. കാരണം നിങ്ങളുടെ രാശിയുടെ ആദായ ഗൃഹത്തിലാണ് ഈ യോഗം രൂപംകൊണ്ടിരുന്നത്. അതുകൊണ്ട് നിങ്ങളുടെ വരുമാനം ഈ സമയം മെച്ചപ്പെടും. ഇപ്പോള്‍ നിങ്ങള്‍ക്ക് ചില പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. കൂടാതെ, കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നിരവധി സുവര്‍ണ്ണ അവസരങ്ങള്‍ ലഭിച്ചേക്കാം.
ഓഫീസില്‍ ചില സുപ്രധാന ചുമതലകള്‍ നിങ്ങള്‍ക്ക് കൈവന്നേക്കാം. അതേ സമയം, സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ നിന്ന് ലാഭം ഉണ്ടാകും.
കന്നി
ഗുരു ചണ്ഡാലയോഗം അവസാനിക്കുന്നതോടെ തൊഴിലിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് എട്ടാം ഭാവത്തില്‍ ഈ യോഗം രൂപംകൊണ്ടിരുന്നതിനാല്, നിങ്ങളുടെ ആരോഗ്യം ഇടയ്ക്കിടെ മോശമായിരുന്നിരിക്കാം. എന്നാല്‍ ഈ അശുഭയോഗം അവസാനിക്കുന്നതോടെ നിങ്ങള്‍ക്ക് ആരോഗ്യകാര്യത്തില്‍ അത് ഗുണം ചെയ്യും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചേക്കാം. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ മികച്ച വരുമാനവും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം നിറവേറ്റപ്പെടും. പുതിയ ജോലികള്‍ തുടങ്ങുന്നതിന് അനുകൂല സമയമാണിത്. ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
