Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
രാഹുവിന്റെ കോപം അതികഠിനം, നിനച്ചിരിക്കാതെ പ്രശ്നങ്ങള്‍; 2024 ദുഷ്കരം ഈ രാശിക്കാര്‍ക്ക്
ജ്യോതിഷ പ്രകാരം രാഹുവും കേതുവും പാപഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഇവയുടെ സ്ഥാനം മോശമായാല്‍, അവര്‍ക്ക് പല ദോഷഫലങ്ങളും നേരിടേണ്ടി വന്നേക്കാം. ഇവ രണ്ടിന്റെയും രാശിയിലെ മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നു. രാഹു ഗ്രഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഒക്ടോബര്‍ 30ന് രാഹു മേടം വിട്ട് മീനം രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞും.
രാഹുവിന്റെ ഈ രാശി മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കും. 2025 മെയ് 18 ന് രാഹു കുംഭ രാശിയില്‍ പ്രവേശിക്കും. 2024ല്‍ രാഹു രാശി മാറില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ചില രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ രാഹു മൂലം പ്രശ്നങ്ങള്‍ വര്‍ധിച്ചേക്കാം. 2024-ല്‍ രാഹുവിന്റെ കോപം ഏതൊക്കെ രാശിക്കാര്‍ക്ക് നേരിടേണ്ടിവരുമെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. രാഹു മീനരാശിയില്‍ പ്രവേശിക്കുന്നത് മൂലം ചില അപകടങ്ങളും നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ വാഹനമോടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും അല്പം ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ഇതോടൊപ്പം ആരോഗ്യകാര്യത്തിലും നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 2024ല്‍ ചിങ്ങം രാശിക്കാര്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച് അല്‍പ്പം ആശങ്കാകുലരായിരിക്കും.
നിങ്ങള്‍ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അത് ശ്രദ്ധാപൂര്‍വ്വം ചെയ്യുക, കാരണം ഇപ്പോള്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടത്തിന് ശക്തമായ സാധ്യതയുണ്ട്. കൂടാതെ അറിയാത്ത ആര്‍ക്കും പണം കടം കൊടുക്കരുത്, കാരണം അത് തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അതിനാല്‍, നിങ്ങളുടെ ബന്ധം നിലനിര്‍ത്താന്‍ സമാധാനവും ക്ഷമയും നിലനിര്‍ത്തുക.
ധനു
ധനു രാശിയുടെ നാലാമത്തെ ഭാവത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ധനു രാശിചിഹ്നത്തിലെ ആളുകള്‍ക്ക് പുതുവര്‍ഷം അത്ര നല്ലതായിരിക്കില്ല. നിങ്ങള്‍ക്ക് കുടുംബ പിരിമുറുക്കം നേരിടേണ്ടി വന്നേക്കാം. ബന്ധുക്കളുമായി ചില കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ബന്ധങ്ങള്‍ വഷളായേക്കാം. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ തിരക്കിലായിരിക്കും, നിങ്ങളുടെ കുടുംബത്തിന് മതിയായ സമയം നല്കാന് നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. ഇതോടൊപ്പം ആരോഗ്യകാര്യത്തിലും അല്പം ജാഗ്രത പുലര്‍ത്തുക. ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. ചില കാരണങ്ങളാല്‍ നിങ്ങള്‍ക്ക് നിയമപരമായ കാര്യങ്ങളില്‍ കുടുങ്ങേണ്ടിയും വന്നേക്കാം.
മീനം
മീനം രാശിയിലെ ആദ്യ ഭാവത്തില്‍ രാഹു ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ ഈ സമയം മീനം രാശിക്കാരുടെ ആരോഗ്യം പ്രതികൂലമായി ബാധിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും ചില തടസ്സങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകാം. ചില വിഷയങ്ങളില്‍ കുടുംബവുമായി തര്‍ക്കം ഉണ്ടാകാം. ബന്ധുക്കളുമായുള്ള ബന്ധം വഷളാകും ജോലിസ്ഥലത്തും അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനം, വസ്തു സംബന്ധമായ പ്രശ്നങ്ങള്‍ നിമിത്തം നിങ്ങള്‍ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുന്നതിന് മുമ്പ്, ഒരു നൂറു തവണ ചിന്തിക്കുക. കാരണം ഈ പണം നഷ്ടപ്പെടാന്‍ സാധ്യത വളരെ കൂടുതലാണ്.
ജ്യോതിഷത്തിലെ രാഹു
ജ്യോതിഷത്തില്‍ രാഹു ഗ്രഹത്തിന്റെ പ്രാധാന്യം ജ്യോതിഷ പ്രകാരം രാഹു ഒരു അശുഭഗ്രഹമാണെന്ന് പറയുന്നു. എന്നിരുന്നാലും മറ്റ് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് യഥാര്‍ത്ഥ രൂപമില്ല. അതുകൊണ്ടാണ് രാഹുവിനെ നിഴല്‍ ഗ്രഹം എന്ന് വിളിക്കുന്നത്. രാഹുവിനെ പാപഗ്രഹമെന്നാണ് വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ രാഹുവിന്റെ പേര് കേള്‍ക്കുമ്പോള്‍ പൊതുവെ ആളുകളുടെ മനസ്സില്‍ ഭയം ഉണ്ടാകാറുണ്ട്. എന്നാല്‍ ഒരു ഗ്രഹവും ശുഭമോ അശുഭമോ അല്ല, പകരം അതിന്റെ ഫലങ്ങള്‍ മാത്രമാണ് ശുഭമോ അശുഭമോ ആകുന്നത്.
ജാതകത്തില്‍ ഏതെങ്കിലും ഗ്രഹം ബലമായി നില്ക്കുന്നുണ്ടെങ്കില് അത് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. രാഹുവിന് ഒരു രാശിയുടെയും ഉടമസ്ഥാവകാശമില്ല. അത് ദുര്‍ബലമായ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍, അതിന്റെ ഫലങ്ങള്‍ നെഗറ്റീവ് ആണ്. അശുഭകരമായ ഫലങ്ങള്‍ നല്കുന്ന ഗ്രഹമായാണ് രാഹു കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ല. രാഹു ജാതകത്തില്‍ ശുഭകരമായാല്‍ ശുഭഫലങ്ങളും നല്കുന്നു. അതിന്റെ ശുഭഫലങ്ങളാല്, ഒരു വ്യക്തി സമ്പന്നനാകുകയും രാജയോഗ സന്തോഷം നേടുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
