Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
കൈനിറയെ നേട്ടങ്ങള്‍, ഭാഗ്യം വഴിതെളിക്കും; 2024ല്‍ രാഹു കടാക്ഷിക്കുന്ന 6 രാശി
2024 വര്‍ഷം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പുതുവര്‍ഷമെത്തുന്നതോടെ വരും വര്‍ഷത്തെ ജീവിതം എങ്ങനെയായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയും എല്ലാവരിലും ഉണര്‍ന്നുതുടങ്ങുന്നു. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് രാശിചിഹ്നങ്ങളുടെ ഭാവി വിലയിരുത്തപ്പെടുന്നു. മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന ഗ്രഹങ്ങളില്‍ പ്രധാന ഗ്രഹമായി രാഹുവിനെ കണക്കാക്കപ്പെടുന്നു. രാഹു ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ഏകദേശം 18 മാസമെടുക്കും. ഇപ്പോള്‍ രാഹു മീനം രാശിയിലാണ് ഉള്ളത്.
2023 ഒക്ടോബറിലാണ് രാഹു അതിന്റെ രാശി മാറ്റി മീനം രാശിയില്‍ ചലനം ആരംഭിച്ചത്. 2025 മെയ് 18 വരെ രാഹു മീനരാശിയില്‍ തുടരും. രാഹു ഒരു നിഴല്‍ ഗ്രഹമാണ്. രാഹു മീനം രാശിയിലുള്ളത് പുതുവര്‍ഷത്തില്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യം സമ്മാനിക്കും. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും വിജയത്തിനായി ധാരാളം അവസരങ്ങളും ലഭിക്കും. ചില രാശികളില് രാഹു വളരെ നല്ല സ്വാധീനം ചെലുത്തും. രാഹുവിന്റെ ഗ്രഹസ്ഥാനം 2024 വര്‍ഷത്തില്‍ ഭാഗ്യം സമ്മാനിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് രാഹു ബുദ്ധിമുട്ടുകള്‍ നല്‍കിയിരുന്നുവെങ്കിലും ഈ സമയം രാഹു നിങ്ങള്‍ക്ക് നല്ല അനുഗ്രഹങ്ങള്‍ നല്‍കും. 2024ല്‍ രാഹു നിങ്ങളുടെ 10, 10, 3 എന്നീ ഭാവങ്ങളിലേക്ക് നീങ്ങും. അതുകൊണ്ട് തൊഴില്‍ മുതല്‍ വിവാഹം വരെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പല നല്ല അവസരങ്ങളും ലഭിക്കും. പ്രത്യേകിച്ച് വിവാഹത്തിലെ തടസ്സങ്ങള്‍ അവസാനിക്കുകയും നിങ്ങള്‍ക്ക് ഒരു നല്ല പങ്കാളിയെ ലഭിക്കുകയും ചെയ്യും.
ഈ സമയം നല്ല ശമ്പളമുള്ള ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹപ്രകാരം നല്ല ജോലി തന്നെ ലഭിക്കും. രാഹു സംക്രമം നിങ്ങളുടെ ബിസിനസ്സില്‍ വലിയ വിജയം കൊണ്ടുവരും. 2025 വരെയുള്ള സമയം തുലാം രാശിക്കാര്‍ക്ക് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. തുലാം രാശിക്കാര്‍ക്ക് ജോലി, ബിസിനസ്സ്, കുടുംബജീവിതം എന്നിവയില്‍ വിജയം ലഭിക്കും. വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹവും സഫലമാകും.
ഇടവം
2024ല്‍ രാഹുവിനൊപ്പം വ്യാഴവും ഇടവ രാശിയില്‍ സഞ്ചരിക്കും. രാഹു സംക്രമണം ഇടവം രാശിക്കാര്‍ക്ക് കൂടുതല്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. മൊത്തത്തില്‍, 2024 നിങ്ങള്‍ക്ക് ഒരു അനുഗ്രഹ വര്‍ഷമായിരിക്കും. ബിസിനസ്സില്‍ നല്ല അവസരങ്ങള്‍ കൈവരും. ആരോഗ്യം മെച്ചപ്പെടും. ജ്യോതിഷ പ്രകാരം, രാഹുവിന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് വളരെ നല്ല സ്വാധീനം ചെലുത്തും. വരുന്ന 2 വര്‍ഷം ഇടവം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാം. ജോലിയിലും ബിസിനസ്സിലും ലാഭകരമായ സാഹചര്യം ഉണ്ടാകാം. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകളും ലഭിക്കും.
മകരം
2024 വര്‍ഷം മകരം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന പങ്കാളിയുമായി നിങ്ങളുടെ ആഗ്രഹപ്രകാരം നിങ്ങള്‍ക്ക് വിവാഹം നടത്താനാകും. അവിവാഹിതര്‍ക്ക് വിവാഹത്തിലെ തടസ്സങ്ങള്‍ അവസാനിക്കും. പുതിയൊരു ബിസിനസ് തുടങ്ങാന്‍ രാഹു സംക്രമണം നിങ്ങളെ പ്രചോദിപ്പിക്കും. അതില്‍ നിങ്ങള്‍ക്ക് വിജയസാധ്യത ഏറെയാണ്. 2024-ല്‍ രാഹുവിന്റെ കൃപയാല്‍ സന്തോഷവും ഐശ്വര്യവും വിജയവും ലഭിക്കുമെന്നതില്‍ സംശയമില്ല.
മിഥുനം
രാഹുവിന്റെ സംക്രമണം കാരണം 2024, 2025 വര്‍ഷങ്ങള്‍ മിഥുന രാശിക്കാര്‍ക്ക് വളരെ നല്ലതാണെന്ന് തെളിയാന്‍ സാധ്യതയുണ്ട്. ഈ സമയത്ത്, നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ പ്രോജക്റ്റ് ലഭിക്കുകയോ പുരോഗതി നേടുകയോ ചെയ്യാം. കരിയറില്‍ നിങ്ങള്‍ പുതിയ ഉയരങ്ങള്‍ തൊടും. സാമ്പത്തികമായും നിങ്ങള്‍ക്ക് വളര്‍ച്ച ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് 2024, 2025 വര്‍ഷങ്ങള്‍ ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷങ്ങള്‍ ഉണ്ടാകും. പുതുതായി വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു കുട്ടി ഉണ്ടാകാന്‍ സാധ്യതയുണ്ട്. തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടുന്നതിനാല്‍ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. സാമ്പത്തികമായി നിങ്ങള്‍ക്ക് ഉന്നതി ലഭിക്കും. നടക്കില്ലെന്ന് കരുതിയിരുന്ന പല ആഗ്രഹങ്ങളും ഈ സമയം സഫലമാക്കാന്‍ സാധിക്കും.
ധനു
ജ്യോതിഷ പ്രകാരം, രാഹുവിന്റെ സംക്രമണം കാരണം ധനു രാശിക്ക് വളരെയധികം ഗുണം ചെയ്യും. ധനു രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കാന്‍ കഴിയും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചേക്കാം. സാമ്പത്തികമായി നിങ്ങള്‍ ഈ സമയം ശക്തി പ്രാപിക്കും. വിവിധ വഴികളിലൂടെ നിങ്ങള്‍ക്ക് ധനാഗമം കൈവരും. ഈ സമയം നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലീകരിക്കാനും സാധിക്കും. ബന്ധങ്ങളെല്ലാം ശക്തമാകും. അകന്നുനില്ക്കുന്നവരെല്ലാം തിരികെ നിങ്ങളിലേക്ക് അടുക്കാന്‍ വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
