Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിഴല്ഗ്രഹത്തിന്റെ പ്രഭാവം, ഒക്ടോബര്‍ 30 വരെ ഈ 4 രാശിക്ക് പ്രശ്നങ്ങള്‍ വലയം ചെയ്യും കാലം
രാഹുവിനെയും കേതുവിനെയും ജ്യോതിഷത്തില്‍ നിഴല്‍ ഗ്രഹങ്ങള്‍ എന്ന് വിളിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ്. ഇവ മനുഷ്യരുടെ ജീവിതത്തില്‍ വിവിധ സ്വാധീനങ്ങള്‍ ചെലുത്തുകയും അത് ചില സമയങ്ങളില്‍ ദോഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
ജ്യോതിഷ പഞ്ചാംഗം അനുസരിച്ച്, ഈ സമയത്ത് രാഹു മേടത്തില് ഇരിക്കുകയാണ്. 2023 ഒക്ടോബര്‍ 30ന് രാഹു മീനം രാശിയില്‍ പ്രവേശിക്കും. ഇതുമൂലം പല രാശികളെ അനുകൂലമായും പല രാശികളേയും പ്രതികൂലമായും രാഹു ബാധിക്കും. ഒക്ടോബര്‍ 30 വരെ രാഹുവിന്റെ ദോഷദൃഷ്ടി നേരിടേണ്ടി വരുന്ന ചില രാശിക്കാരുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
നിങ്ങളുടെ സ്വന്തം രാശിയില്‍ സഞ്ചരിക്കുന്ന സാഹചര്യത്തില്‍ രാഹു നിങ്ങളെ പ്രതികൂലമായി ബാധിക്കും. രാഹുവിന്റെ സംക്രമണം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. ഈ സമയത്ത്, നിങ്ങളുടെ ബജറ്റ് പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ജാഗ്രതയോടെ നടപടികള്‍ കൈക്കൊള്ളുക.
രാഹു സംക്രമണം കാരണം, നിങ്ങളുടെ അടുത്തുള്ള ഒരാളുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് പണം ലഭിക്കും, എന്നാല്‍ നിങ്ങളുടെ ചെലവുകളും ഉയര്‍ന്നതായിരിക്കും. എന്നിരുന്നാലും, ഒക്ടോബറില്‍ രാഹുവിന്റെ രാശി മാറുമ്പോള്‍, നിങ്ങളുടെ ജീവിതത്തിലും ചെറിയ മാറ്റമുണ്ടാകാം.
ഇടവം
നിങ്ങളുടെ രാശിയുടെ 12ാം ഭാവത്തില്‍ രാഹുവിന്റെ സംക്രമണം നടക്കും. രാഹുവിന്റെ ചലനം ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ വളരെയധികം ബാധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പാഴ് ചെലവുകള്‍ വളരെ കൂടുതലായിരിക്കും. രാഹു കാരണം നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങളും കാലതാമസവും ഉണ്ടാകും.
നിങ്ങളുടെ ജോലിക്കായി ഒരുപാട് അധ്വാനിക്കേണ്ടിവരും. നിങ്ങളുടെ മനസ്സ് അല്‍പ്പം അസ്വസ്ഥവും ദുഃഖിതവുമായി തുടരും. എന്നിരുന്നാലും, ഒക്ടോബറില്‍ രാഹു രാശി മാറുമ്പോള്‍ സാഹചര്യങ്ങള്‍ മാറുന്നതായി കാണാം.

കന്നി
രാഹുവിന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തിലാണ്. രാഹുവിന്റെ പിന്തിരിപ്പന് ചലനം നിങ്ങളുടെ ഉദ്യമങ്ങളെ പ്രതികൂലമായി ബാധിക്കും. അതുമൂലം നിങ്ങള്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യവും വഷളായേക്കാം.
നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരുവിധ അശ്രദ്ധയും കാണിക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളുമായുള്ള ബന്ധത്തെയും രാഹു മോശമായി ബാധിക്കും. ഈ സമയത്ത്, നിങ്ങളുടെ സുഹൃത്തുക്കളുമായി വഴക്കുകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സ്വന്തക്കാര് പോലും നിങ്ങളോട് അപരിചിതരെപ്പോലെ പെരുമാറിയേക്കാം. എങ്കിലും ഒക്ടോബറില്‍ രാഹുവിന്റെ രാശിമാറ്റം മൂലം സ്ഥിതിഗതികളില്‍ നേരിയ മാറ്റം ഉണ്ടാകും.
മകരം
രാഹു നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തില്‍ സഞ്ചരിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഈ സമയം മോശമായേക്കാം. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ അധ്വാനിക്കേണ്ടതായി വന്നേക്കാം. ബിസിനസ്സുകാര്‍ക്കും ഈ കാലയളവ് അനുകൂലമായിരിക്കില്ല. ഈ സമയത്ത് അവര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വന്നേക്കാം. രാഹു നിങ്ങളുടെ ബന്ധങ്ങളെയും ബാധിക്കും. ഒക്ടോബറില്‍ രാഹുവിന്റെ രാശിമാറ്റം കാരണം സാഹചര്യങ്ങള്‍ അല്‍പ്പം മാറിയേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
