Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാഹുവിന്റെ രാശിമാറ്റം; ഒക്ടോബര്‍ 29 മുതല്‍ ഉയര്‍ച്ചയുടെ പടവുകള്‍ കീഴടക്കുന്ന 5 രാശിക്കാര്‍
രാഹുവിനെ ജ്യോതിഷത്തില്‍ ഒരു പാപഗ്രഹമായി കണക്കാക്കുന്നു. 7 യഥാര്‍ത്ഥ ഗ്രഹങ്ങളും 2 രാഹു-കേതുവും ചേര്‍ന്നാണ് നവഗ്രഹം രൂപപ്പെടുന്നത്. ഓരോ മനുഷ്യന്റെ ജീവിതത്തിലും നവഗ്രഹങ്ങള്‍ സ്വാധീനം ചെലുത്തുന്നു. രാഹു ഗ്രഹം നിലവില്‍ മേടം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അത് ഒക്ടോബറില്‍ രാശി മാറാന്‍ പോകുന്നു.
ഒക്ടോബര്‍ 30ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 01:33 ന് രാഹു മീനം രാശിയില്‍ സംക്രമിക്കും. രാഹു എപ്പോഴും എതിര്‍ദിശയിലാണ് നീങ്ങുന്നത്. രാഹു ഇനി മേടത്തില് നിന്ന് മീനത്തിലേക്ക് വിപരീത ദിശയില്‍ നീങ്ങിത്തുടങ്ങും. മീനത്തിന്റെ ഭരണ ഗ്രഹം വ്യാഴമാണ്, അത് രാഹുവിന് ദോഷകരമാണ്.
ജ്യോതിഷത്തില്‍ രാഹു ഒരു അശുഭഗ്രഹമായി കണക്കാക്കപ്പെടുന്നു. രാഹു എപ്പോഴും ഒരു വ്യക്തിയെ പ്രതികൂലമായി ബാധിക്കുന്നു. എന്നിരുന്നാലും, രാഹു ശുഭസ്ഥാനത്ത് വരുമ്പോള്‍ അത് ഒരു വ്യക്തിക്ക് വളരെ നല്ല ഫലങ്ങള്‍ നല്കുന്നു. രാഹു നല്ല സ്ഥാനത്ത് ആയിരിക്കുമ്പോള്‍, അത് ഒരു വ്യക്തിയെ വളരെ ഉയരങ്ങളില്‍ എത്തിക്കുന്നു.
ഒക്ടോബര്‍ 30ന് രാഹു മീനം രാശിയിലേക്ക് കടക്കുന്നത് അഞ്ച് രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. ഇവര്‍ക്ക് ശുഭദിനങ്ങള്‍ വരാന്‍ പോകുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് രാഹു സംക്രമത്താല്‍ ഭാഗ്യഫലങ്ങള്‍ ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം
മീനം രാശിയില്‍ രാഹു സംക്രമിക്കുന്നതിനാല്‍ കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയം കാര്യമായ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. രാഹുവിന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കാനുള്ള സാധ്യതയും ഈ സമയം ഉണ്ട്. ഈ കാലയളവിലെ നിക്ഷേപവും നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. ബിസിനസുകാര്‍ക്കും ഈ കാലയളവില്‍ നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ബിസിനസ് തഴച്ചുവളരും.
കന്നി
മീനം രാശിയിലെ രാഹുവിന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് അനുകൂലമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങളുടെ കാര്യത്തില്‍ ഈ കാലഘട്ടം വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍, നിങ്ങളുടെ അമ്മായിയമ്മമാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ മികച്ചതായിരിക്കും. എന്നിരുന്നാലും, ഈ രാശിക്കാര്‍ നഷ്ടം ഒഴിവാക്കാന്‍ ബിസിനസ്സില്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ക്ക് സുസ്ഥിരവും അനുകൂലവുമായിരിക്കും. വിവിധ സ്രോതസ്സുകളിലൂടെ നിങ്ങള്‍ക്ക് ധനാഗമം സാധ്യമാണ്.

തുലാം
മീനം രാശിയിലെ രാഹു സംക്രമണം തുലാം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ സ്വാധീനം ചെലുത്തും. നിയമപരമായ കാര്യങ്ങള്‍, കോടതി വ്യവഹാരങ്ങള്‍ എന്നിവയില്‍ വിജയസാധ്യതയുണ്ട്. പെട്ടെന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. അപ്രതീക്ഷിത മാര്‍ഗങ്ങളിലൂടെ നിങ്ങള്‍ക്ക് ഈ സമയം പണം ലഭിക്കും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകാം. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം അനുകൂലമാണ്. തൊഴില്‍പരമായ പുരോഗതിക്ക് അവസരം കൈവരും. ജോലിയില്‍ നല്ല നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് മീനം രാശിയിലെ രാഹുവിന്റെ സംക്രമത്തില്‍ നിന്ന് അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി ഈ കാലയളവ് നിങ്ങള്‍ക്ക് ഫലപ്രദമായിരിക്കും. സാമ്പത്തിക കാഴ്ചപ്പാടില്‍ ഇത് നിക്ഷേപത്തിന് വളരെ നല്ല സമയമാണ്. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ് ഇത്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും അവസരമുണ്ടാകും.

മീനം
രാഹു നിങ്ങളുടെ രാശിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. മീനം രാശിക്കാര്‍ക്ക് രാഹുവിന്റെ പ്രഭാവം കാരണം ഈ കാലയളവില്‍ ചില നേട്ടങ്ങള്‍ ലഭിച്ചേക്കാം. ഈ കാലഘട്ടം നിങ്ങളുടെ കരിയറിന് വളരെ നല്ലതായിരിക്കും. രാഹുവിന്റെ മാറ്റത്തിന്റെ ഗുണഫലം നിങ്ങള്‍ കണ്ടേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഒരു വലിയ ഇടപാട് ലഭിക്കും, അത് നിങ്ങളുടെ ബിസിനസിനെ മുന്നോട്ട് കൊണ്ടുപോകും. ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടവും മികച്ചതായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ വിജയം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

