Latest Updates
-
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഇനിയെല്ലാം നല്ലതിന്, രാഹു രേവതി നക്ഷത്രത്തില്‍; ഭാഗ്യവും സമ്പത്തും ഇരട്ടിക്കുന്ന 3 രാശി
ജ്യോതിഷം അനുസരിച്ച്, രാഹുവിനെ നിഴല്‍ ഗ്രഹമെന്നും പാപഗ്രഹമെന്നും വിളിക്കുന്നു. രാഹു ഒരു വ്യക്തിയുടെ പ്രണയ ജീവിതം, പ്രൊഫഷണല്‍ ജീവിതം, വിദ്യാഭ്യാസം, ബിസിനസ്സ്, തൊഴില്‍, ആരോഗ്യം എന്നിവയില്‍ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഒക്ടോബര്‍ 30ന് രാഹു മേടം വിട്ട് മീനരാശിയില്‍ പ്രവേശിച്ചിരുന്നു. ഇതോടെ ഏകദേശം 8 മാസങ്ങള്‍ക്ക് ശേഷം രാഹു രേവതി നക്ഷത്രത്തിലുമെത്തിയിരിക്കുന്നു. 27 രാശികളില് അവസാനത്തെ രാശിയാണ് രേവതി നക്ഷത്രം.
രേവതി നക്ഷത്രത്തിന്റെ അധിപന് ബുധനാണ്. ഇതുകൂടാതെ വ്യാഴത്തിന്റെ സ്വാധീനവും ഈ രാശിയിലുണ്ട്. രേവതി നക്ഷത്രത്തിന്റെ ജന്മരാശി മീനരാശിമാണ്. ചില രാശിക്കാര്‍ രേവതി നക്ഷത്രത്തില്‍ രാഹു നില്ക്കുന്നതിനാല് ഈ സമയം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. രാഹുവിന്റെ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

മിഥുനം
ഈ രാശിയില്‍ രാഹു പത്താം ഭാവത്തില്‍ പ്രവേശിച്ചിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, മിഥുനം രാശിക്കാര്‍ക്ക് ഈ സമയം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. മിഥുന രാശി ബുധന്റെ രാശിയായതിനാല്‍ രാഹു നിങ്ങള്‍ക്ക് ഗുണം നല്‍കും. രാഹുവും ബുധനും തമ്മില്‍ സൗഹൃദബന്ധമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ബിസിനസ്സില്‍ വലിയ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. പല സ്രോതസ്സുകളില്‍ നിന്നായി പണം നിങ്ങളുടെ കൈകളിലേക്ക് വരും. ഇതോടൊപ്പം സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും പദവിയും വര്‍ദ്ധിക്കും.
കര്‍ക്കിടകം
ഈ രാശിയില്‍ രാഹു രാശി മാറി ഒന്‍പതാം ഭാവത്തില്‍ നില്ക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് വിദേശയാത്രയ്ക്കുള്ള ഭാഗ്യം ലഭിക്കും. ഇതോടൊപ്പം വിദേശത്ത് പോയി പഠിക്കാന്‍ സ്വപ്നം കാണുന്നവര്‍ക്കും ഈ സമയം അതിനുള്ള വഴിതെളിയും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നിരവധി നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ കരിയര്‍ ശോഭിക്കും. നിങ്ങളുടെ ജാതകത്തില്‍ രാഹുവിന്റെ സ്ഥാനം നല്ലതായതിനാല്‍, അത് പ്രൊഫഷണല്‍ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് കര്‍മ്മരംഗത്ത് നല്ല നേട്ടങ്ങള്‍ തന്നെ ലഭിച്ചേക്കാം. എന്നാല്‍ ഈ സമയം നിങ്ങള്‍ക്ക് മാനസിക ആകുലതകള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍ സമ്മര്‍ദ്ദങ്ങളില്‍ അടിമപ്പെടാതെ ശ്രദ്ധിക്കുക.
കന്നി
കന്നി രാശിയുടെ ഏഴാം ഭാവത്തിലാണ് രാഹു വസിക്കുന്നത്. രേവതി നക്ഷത്രത്തിന്റെയും കന്നിരാശിയുടെയും അധിപന് ബുധനാണ്. ഇത്തരമൊരു സാഹചര്യത്തില്‍ രാഹു രേവതി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് മൂലം കന്നി രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭം നേടാന്‍ അവസരങ്ങളുണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ ഉത്സാഹം നിറയും. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നിങ്ങള്‍ നടത്തും. പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ജോലി പരിഗണിച്ച് നിങ്ങള്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും ഈ സമയം ലഭിച്ചേക്കാം. ഇതോടൊപ്പം ചില വലിയ ഉത്തരവാദിത്തങ്ങളും നിങ്ങളെ തേടിയെത്തിയേക്കാം. കര്‍മ്മരംഗത്ത് ഉയര്‍ച്ചക്ക് നിരവധി അവസരങ്ങളുണ്ടാകും.
ജ്യോതിഷത്തിലെ രാഹു
ജ്യോതിഷത്തില്‍ രാഹുവിന് പ്രത്യേക സ്ഥാനമുണ്ട്. അശുഭകരമായ ഫലങ്ങള്‍ നല്കുന്ന നിഴല്‍ ഗ്രഹമായി രാഹുവിനെ കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹുവുമായി ബന്ധപ്പെട്ട ദോഷങ്ങളുണ്ടെങ്കില്‍, ആ വ്യക്തിക്ക് പല തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. സാമ്പത്തികനഷ്ടത്തോടൊപ്പം ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടിവരും. എന്നാല്‍ രാഹു-കേതുക്കള്‍ എപ്പോഴും അശുഭകരമായ ഫലങ്ങള്‍ മാത്രമല്ല നല്‍കാറ്. ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹു ഒരു നല്ല ഭാവത്തില്‍ ഇരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്താല്‍, അത് വ്യക്തിയുടെ ജീവിതത്തിലും നല്ല ഫലങ്ങള്‍ നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications