For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രശ്‌നങ്ങളൊഴിഞ്ഞ് സമയമില്ല; 2021 ല്‍ ഈ 5 രാശിക്കാരെ രാഹു ബാധിക്കും

|

ജ്യോതിഷമനുസരിച്ച് രാഹു ഒരു പാപ ഗ്രഹമാണ്. സ്വന്തമായി യഥാര്‍ത്ഥ രൂപമില്ലാത്ത ഒരു നിഴല്‍ ഗ്രഹമായി ഇതിനെ കണക്കാക്കുന്നു. ഈ ഗ്രഹത്തിന്റെ സ്വഭാവം ദുരൂഹമാണെങ്കിലും, നിങ്ങളുടെ ജാതകത്തില്‍ രാഹുവിന്റെ ശുഭ വിന്യാസത്തിലൂടെ ശത്രുക്കളെപ്പോലും മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കുന്നു. രാഹു ഒരു വ്യക്തിയെ ധൈര്യവാനാക്കി മാറ്റുന്നു. നിലവില്‍ രാഹു നിലകൊള്ളുന്നത് ശുക്രന്‍ ഭരിക്കുന്ന ഇടവം രാശിയിലാണ്.

Most read: ആഗ്രഹസാഫല്യം നല്‍കുന്ന മോഹിനി ഏകാദശി; ഈ നക്ഷത്രക്കാര്‍ നോറ്റാല്‍ പുണ്യം

ഈ രാശിചക്രത്തില്‍ രാഹുവിനൊപ്പം മറ്റ് നാല് ഗ്രഹങ്ങളും നിലവില്‍ സ്ഥിതിചെയ്യുന്നുണ്ട്. സൂര്യന്‍, ബുധന്‍, ശുക്രന്‍, രാഹു എന്നിവയാണ് അവ. ഇടവം രാശിചക്രത്തിലെ രാഹുവിന്റെ സ്ഥാനം 12 രാശിചിഹ്നങ്ങളില്‍ വച്ച് 5 രാശിക്കാര്‍ക്ക് അല്‍പം കഷ്ടതകള്‍ നല്‍കുന്നതായിരിക്കും. ഈ സമയത്ത് രാഹുവിന്റെ സാന്നിധ്യത്താല്‍ വിപരീത ഫലങ്ങള്‍ നേരിടേണ്ടി വരുന്ന 5 രാശിക്കാര്‍ ഏതൊക്കെയെന്നും അവര്‍ക്കുള്ള ചില പരിഹാരങ്ങളും ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരാം. ആവശ്യത്തിലധികം ആരെയും വിശ്വസിക്കരുത്. തര്‍ക്കങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുക. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കും. സാമ്പത്തികമായി ശക്തിപ്പെടാന്‍ പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്തണം.

പ്രതിവിധി- എള്ള്, എണ്ണ, ഇരുമ്പ്, കറുത്ത വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുക. പരിഹാരമാര്‍ഗമായി ഇടവം രാശിക്കാര്‍ക്ക് ഒരു കറുത്ത നായയെ വളര്‍ത്തുകയും അതിനെ പരപാലിക്കുകയും ചെയ്യാവുന്നതാണ്.

ചിങ്ങം

ചിങ്ങം

നിങ്ങള്‍ക്ക് ജോലിയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. കുടുംബ ജീവിതത്തില്‍ നിങ്ങള്‍ക്ക് കുറച്ച് സമ്മര്‍ദ്ദം അനുഭവപ്പെടാം. വ്യാപാരികള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. നഷ്ടത്തിലുണ്ടായിരുന്ന വ്യാപാരം ശക്തി പ്രാപിക്കും. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കുന്നത് തുടര്‍ന്നേക്കാം.

പ്രതിവിധി- തെറ്റായ കൂട്ടുകെട്ടുകളില്‍ നിന്ന് മാറിനില്‍ക്കുക. രാഹുവിനെ പ്രീതിപ്പെടുത്താനായി നിങ്ങള്‍ക്ക് നായകളെ പരിപാലിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യാവുന്നതാണ്.

Most read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

തുലാം

തുലാം

തുലാം രാശിക്കാര്‍ വളരെ ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ പാതയില്‍ തടസ്സങ്ങള്‍ വരുത്താന്‍ രാഹുവിന് എളുപ്പത്തില്‍ കഴിയും. നിങ്ങള്‍ക്ക് മാനസിക ക്ലേശങ്ങള്‍ നേരിടേണ്ടിവരാം. പണം സമ്പാദിക്കാന്‍ കുറുക്കുവഴി പിന്തുടരരുത്. ഇത് അപകടത്തിലേക്ക് നയിക്കും. അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.

പ്രതിവിധി- തെറ്റുകള്‍ ഒഴിവാക്കുക. ബുധനാഴ്ച ദിവസം പാവപ്പെട്ടവര്‍ക്ക് കറുത്ത ഉഴുന്ന് പരിപ്പ് ദാനം ചെയ്യുക.

വൃശ്ചികം

വൃശ്ചികം

ഈ സമയം ഏത് തരത്തിലുള്ള ഇടപാടുകളിലും നിങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രാഹുവിന്റെ ദോഷകരമായ ഫലങ്ങള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നമുണ്ടാക്കാം. എന്നിരുന്നാലും, ഈ വര്‍ഷം ബിസിനസിന് നല്ലതാണെന്ന് സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഈ രംഗത്ത് വിജയം ലഭിക്കും.

പ്രതിവിധി - മദ്യമോ മറ്റ് ലഹരികളോ ഉപയോഗിക്കരുത്. ഭൈരവനെ ആരാധിക്കുകയും ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുകയും ചെയ്യുക.

Most read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെ

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. കുടുംബ ജീവിതത്തില്‍ സമ്മര്‍ദ്ദം നേരിടേണ്ടിവരാം. പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വരും. നിങ്ങളുടെ കുട്ടിയെക്കുറിച്ച് വേവലാതിപ്പെടും. അവരുടെ വിദ്യാഭ്യാസത്തിലും തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. മാനസിക പിരിമുറുക്കവും നിലനില്‍ക്കും. എന്നിരുന്നാലും, വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്.

പ്രതിവിധി- പൂജാ സമയത്ത് പതിവായി ഈ മന്ത്രം ചൊല്ലുക, ഓം രാം രാഹുവേ നമ: വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പായി നെറ്റിയില്‍ ചന്ദനക്കുറി തൊടുന്നത് രാഹുവിന്റെ ദോഷം നീക്കാന്‍ നിങ്ങളെ സഹായിക്കും.

English summary

Rahu Effects 2021 : These Five Get Hurdles Know Remedies

According to astrology, Rahu is a sinful planet. These are the five zodiac signs that get hurdles of Rahu in 2021. Take a look.
Story first published: Saturday, May 22, 2021, 11:11 [IST]
X
Desktop Bottom Promotion