For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഹുവും ചൊവ്വയും മേടം രാശിയില്‍; അംഗാരക യോഗം നല്‍കും 3 രാശിക്ക് മോശം സമയം

|

ജ്യോതിഷം അനുസരിച്ച് എല്ലാ മാസവും ചില ഗ്രഹങ്ങള്‍ രാശി മാറി മറ്റൊരു രാശിയില്‍ സഞ്ചരിക്കുന്നു. ഗ്രഹങ്ങളുടെ രാശിയില്‍ മാറ്റം വരുമ്പോഴെല്ലാം അത് എല്ലാ ആളുകളുടെയും ജീവിതത്തെ ബാധിക്കുന്നു. ജൂണ്‍ മാസത്തില്‍ ചൊവ്വ സ്വന്തം രാശിയായ മേടത്തില്‍ സംക്രമിച്ചുകഴിഞ്ഞു. രാഹു ഇതിനകം മേടം രാശിയില്‍ തുടരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ചൊവ്വയുടെയും രാഹുവിന്റെയും സംയോജനമാണ് രൂപപ്പെടുന്നത്. ഈ ചൊവ്വ-രാഹു സംയോജനം അംഗാരക യോഗം സൃഷ്ടിക്കുന്നു.

Most read: ശ്രാവണമാസത്തില്‍ രുദ്രാഭിഷേകം ഈവിധം ചെയ്താല്‍ ജീവിതത്തില്‍ സര്‍വ്വസൗഭാഗ്യം ഫലംMost read: ശ്രാവണമാസത്തില്‍ രുദ്രാഭിഷേകം ഈവിധം ചെയ്താല്‍ ജീവിതത്തില്‍ സര്‍വ്വസൗഭാഗ്യം ഫലം

ജൂണ്‍ 27 മുതല്‍ ഓഗസ്റ്റ് 10 വരെ ഇതിന്റെ പ്രഭാവം നിലനില്‍ക്കും. ജ്യോതിഷത്തില്‍ അംഗാരക യോഗത്തെ ശുഭകരമായി കണക്കാക്കുന്നില്ല. അംഗാരക യോഗം സമയത്ത് പലവിധ പ്രശ്നങ്ങളും പ്രതികൂല സാഹചര്യങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ജ്യോതിഷത്തില്‍, ചൊവ്വയെ അഗ്‌നി മൂലകത്തിന്റെ ഘടകമായി കണക്കാക്കുന്നു, അതേസമയം രാഹുവിനെ അശുഭഗ്രഹമായും കണക്കാക്കപ്പെടുന്നു. അംഗാരക യോഗത്തിന്റെ രൂപീകരണം ചില രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആ രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം

ഇടവം

ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഇടവം രാശിയില്‍ നിന്ന് 12-ാം ഭാവത്തില്‍ അംഗാരക യോഗം വരാന്‍ പോകുന്നു. ജാതകത്തില്‍ ഈ സ്ഥലം നഷ്ടവും ചെലവും പ്രതിനിധീകരിക്കുന്നതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇടവ രാശിക്കാര്‍ക്ക് ചെലവ് വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണമുണ്ട്. നിങ്ങള്‍ ചില വിവാദങ്ങളില്‍ അകപ്പെട്ടേക്കാം. നിങ്ങളുടെ മേല്‍ ശത്രുക്കള്‍ ആധിപത്യം സ്ഥാപിച്ചേക്കാം. ഈ സമയം നിങ്ങളുടെ ബിസിനസ് പ്ലാന്‍ ശരിയായി പ്രവര്‍ത്തിച്ചെന്നു വരില്ല. മാനസിക പ്രശ്‌നങ്ങളും വര്‍ദ്ധിക്കും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ ഒമ്പതാം ഭാവത്തില്‍ അംഗാരക യോഗം സംഭവിക്കുന്നു. ഈ സ്ഥലം ഭാഗ്യവും വിദേശ യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍ ഭാഗ്യത്തിന് പകരം അംഗാരകം പോലെയുള്ള അശുഭ യോഗം നിങ്ങളുടെ ഭാഗ്യം നശിപ്പിക്കും. പദ്ധതികള്‍ തടസ്സപ്പെട്ടേക്കാം. ധനനഷ്ടത്തിന്റെ ലക്ഷണങ്ങളുണ്ട്. കോടതി കേസുകളില്‍ അകപ്പെട്ടേക്കാം. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതിന്റെ സൂചനകള്‍ ഉണ്ട്. വാഹനം ശ്രദ്ധയോടെ വേണം ഓടിക്കാന്‍.

Most read:ദോഷങ്ങള്‍ നീങ്ങി ഐശ്വര്യത്തിന് നാഗപഞ്ചമിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യൂMost read:ദോഷങ്ങള്‍ നീങ്ങി ഐശ്വര്യത്തിന് നാഗപഞ്ചമിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ

തുലാം

തുലാം

ജൂണ്‍ 27 മുതല്‍ തുലാം രാശിയില്‍ അഞ്ചാം ഭാവത്തില്‍ അംഗാരക യോഗം രൂപപ്പെടുന്നു. ഈ സ്ഥലം പ്രണയവും വിദ്യാഭ്യാസവും വിവാഹവും സൂചിപ്പിക്കുന്നതാണെന്ന് പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ അകപ്പെടുന്നതിന്റെ സൂചനകളുണ്ട്. ദമ്പതികള്‍ക്കിടയില്‍ വഴക്കുകളും വര്‍ദ്ധിച്ചേക്കാം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.

ഓഗസ്റ്റ് 1 മുതല്‍ 4 വരെ കഷ്ടകാലം

ഓഗസ്റ്റ് 1 മുതല്‍ 4 വരെ കഷ്ടകാലം

2022 ഓഗസ്റ്റ് 1 മുതല്‍ 4 വരെ, മേടരാശിയില്‍ രാഹുവും ചൊവ്വയും അടുത്തു വരുന്നതിനാല്‍ അംഗാരക യോഗത്തിന്റെ ബലം വര്‍ദ്ധിക്കുന്നു. ആഗസ്റ്റ് 1 മുതല്‍ ഓഗസ്റ്റ് 4 വരെ, രാഹു 24.7 ഡിഗ്രിയിലും ചൊവ്വയില്‍ 24 ഡിഗ്രിയിലും സംക്രമിക്കുമ്പോള്‍, രാഹു-ചൊവ്വ സംയോജനത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ള സമയം ആയിരിക്കും. ഈ 4 ദിവസത്തെ സമയം ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. ഇതിനുശേഷം 2022 ഓഗസ്റ്റ് 10ന് ചൊവ്വ മേടം രാശിയില്‍ നിന്ന് പുറപ്പെടും. തുടര്‍ന്ന് മേടം രാശിയില്‍ സഞ്ചരിക്കും.

Most read:പാഴ്‌ചെലവുകളും സാമ്പത്തിക പ്രശ്‌നങ്ങളും നീക്കാന്‍ തേന്‍ ഉപയോഗിച്ച് ഈ ജ്യോതിഷ പരിഹാരംMost read:പാഴ്‌ചെലവുകളും സാമ്പത്തിക പ്രശ്‌നങ്ങളും നീക്കാന്‍ തേന്‍ ഉപയോഗിച്ച് ഈ ജ്യോതിഷ പരിഹാരം

English summary

Rahu And Mars in Aries Make Angarak Yoga; These Zodiac Signs Will Face Problems in Malayalam

The conjunction of Rahu and Mars in Aries will form Angarak Yoga. Know which zodiac signs will have to face difficulties.
Story first published: Wednesday, August 3, 2022, 14:32 [IST]
X
Desktop Bottom Promotion