Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ആയിരം യാഗങ്ങള്‍ ചെയ്തതിന് തുല്യമായ ഫലം, ദുരിതമോചനം നല്‍കുന്ന പുത്രദ ഏകാദശി
ഹിന്ദു കലണ്ടര്‍ പ്രകാരം ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികളുണ്ട്. എല്ലാ മാസവും കൃഷ്ണ, ശുക്ല പക്ഷ ദിവസങ്ങളില്‍ ഏകാദശി വരുന്നു. ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. അതുപോലെ പൗഷമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയും വളരെ വിശേഷപ്പെട്ടതാണ്. പൗഷപുത്രദ ഏകാദശി എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ദിവസം ശ്രീഹരി വിഷ്ണുവിനെ യഥാവിധി പൂജിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്താല്‍ ഒരു വ്യക്തിക്ക് എല്ലാവിധ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
ആയിരക്കണക്കിന് യാഗങ്ങള്‍ ചെയ്തതിന് തുല്യമായ ഫലം ഇതിലൂടെ ലഭിക്കും. ഇതോടൊപ്പം വിഷ്ണു ഭഗവാന്‍ നിങ്ങളുടെ സന്താനങ്ങളെയും സംരക്ഷിക്കുന്നു. ഈ വര്‍ഷത്തെ പുത്രാദ ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

പുത്രദ ഏകാദശി 2024 ശുഭമുഹൂര്‍ത്തം
പൗഷ മാസത്തിലെ ശുക്ല പക്ഷ ഏകാദശി തീയതി ആരംഭം - 20 ജനുവരി വൈകുന്നേരം 06:26 ന്
ഏകാദശി തീയതി അവസാനിക്കുന്നത് - 21 ജനുവരി വൈകുന്നേരം 07:26 ന്
പൗഷ പുത്രദ ഏകാദശി തീയതി- 21 ജനുവരി 2024
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ജനുവരി 22 ന് 07:14 AM മുതല്‍ 09:21 AM വരെ പഷ പുത്രാദ ഏകാദശിയുടെ പാരണ സമയമാണ്.
പുത്രദ ഏകാദശി ശുഭ യോഗങ്ങള്‍
സര്‍വാര്‍ത്ത സിദ്ധി, അമൃതസിദ്ധി, ബ്രഹ്‌മയോഗം, ശുക്ലയോഗം, ത്രിഗ്രഹയോഗം എന്നീ 5 അപൂര്‍വ യോഗങ്ങളുടെ സംയോജനമാണ് പൗഷപുത്രദ ഏകാദശി ദിനത്തില്‍ രൂപപ്പെടുന്നത്. ഈ ദിവസം ധനുരാശിയില്‍ ബുധന്‍, ചൊവ്വ, ശുക്രന്‍ എന്നിവ ഉണ്ടാകും, ഇത് ത്രിഗ്രഹയോഗം ഉണ്ടാക്കും. അത്തരമൊരു സാഹചര്യത്തില്‍ ഈ ദിവസം വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ലക്ഷ്മീദേവിയും നിങ്ങളില്‍ പ്രസാദിക്കും.
പുത്രദ ഏകാദശിയുടെ പ്രാധാന്യം
പൗഷപുത്രാദ ഏകാദശിയുടെ പ്രാധാന്യം പുരാണങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഇതോടെ വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഈ വ്രതം നോല്‍ക്കുന്നത് പ്രയോജനകരമാണ്. ഇതോടൊപ്പം ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും ശ്രീ ഹരിയെ ആരാധിക്കുകയും ചെയ്താല്‍ മരണാനന്തര മോക്ഷവും നിങ്ങള്‍ക്ക് ലഭിക്കും.
പുത്രദ ഏകാദശി 2024 പൂജാരീതി
പൗഷ പുത്രദ ഏകാദശിയില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മീദേവിയെയും ആരാധിക്കണമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ചാണ് ഉപവസിക്കുന്നതെങ്കില്‍ ഈ വ്രതാനുഷ്ഠാനം എടുത്ത് രണ്ടുപേരും ഒരുമിച്ച് ആരാധന നടത്തുക. ദിവസം മുഴുവന്‍ വ്രതം അനുഷ്ഠിക്കുകയും പഴങ്ങള്‍ കഴിക്കുകയും ചെയ്യുക. ഈ ദിവസം മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ഒരുമിച്ച് ആരാധിക്കുക.
വിഷ്ണുവിന് ചന്ദന തിലകം പുരട്ടുക, ലക്ഷ്മി ദേവിക്ക് കുങ്കുമ തിലകം പുരട്ടുക. ഈ ദിവസം ഏകാദശി വ്രതത്തിന്റെ കഥ വായിക്കുന്നതും വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുന്നതും ഫലദായകമായി കണക്കാക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ ചിത്രത്തിന് മുന്നില്‍ നെയ്യ് വിളക്ക് കത്തിച്ച് മഞ്ഞപ്പൂക്കള്‍ സമര്‍പ്പിക്കുക. ആരാധനയ്ക്ക് ശേഷം ആരതി നടത്തുകയും നിവേദ്യം അര്‍പ്പിക്കുകയും ചെയ്യുക. വിഷ്ണുഭഗവാന് നിവേദ്യം അര്‍പ്പിക്കുമ്പോള്‍ അതില്‍ തുളസി ദളവും ഉണ്ടായിരിക്കണം. ആരാധനയ്ക്ക് ശേഷം കുടുംബാംഗങ്ങള്‍ക്കും നിവേദ്യം നല്‍കുക.
പൗഷ പുത്രദ ഏകാദശി പരിഹാരങ്ങള്‍
പൗഷ പുത്രദ ഏകാദശി ദിനത്തില്‍ 'ഓം ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ, ദേഹി മേ തനയം കൃഷ്ണ ത്വമഹം ശരണം ഗതഃ' എന്ന സന്താനഗോപാല മന്ത്രം 5 തവണ തുളസി ജപമാലയിട്ട് ജപിക്കണം. ഒരു കുട്ടി ജനിക്കുന്നതിന് ഈ പ്രതിവിധികള്‍ പ്രയോജനകരമാണ്. പുത്രദ ഏകാദശി നാളില്‍ വിഷ്ണുസഹസ്ത്രനാമം ചൊല്ലുന്നത് വീട്ടില്‍ നിലനില്‍ക്കുന്ന നെഗറ്റീവ് ഊര്‍ജത്തെ നശിപ്പിക്കും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. മഹാവിഷ്ണുവിന് മഞ്ഞപ്പൂക്കള്‍ കൊണ്ട് മാല ചാര്‍ത്തണം. ശ്രീ ഹരിയുടെ നെറ്റിയില്‍ ചന്ദന തിലകം പുരട്ടുന്നത് വിശേഷാല്‍ ഗുണകരമാണ്. ഇത് നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നു.
ഏകാദശി ദിനത്തില്‍ ഇവ ചെയ്യരുത്
* വേദങ്ങള്‍ പ്രകാരം 24 ഏകാദശികളിലും അരിയാഹാരം കഴിക്കുന്നത് നിഷിധമായി കണക്കാക്കപ്പെടുന്നു. ഏകാദശി നാളില്‍ ചോറ് കഴിക്കുന്നതിലൂടെ നിങ്ങള്‍ അടുത്ത ജന്‍മം ഇഴജന്തുവായി ജനിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം അബദ്ധത്തില്‍ പോലും ചോറ് കഴിക്കരുത്.
* ഏകാദശി വ്രതം മഹാവിഷ്ണുവിനോടുള്ള ആരാധനയും ഭക്തിയും കാണിക്കുന്നു. ഏകാദശി നാളില്‍ ഭക്ഷണത്തിലും പെരുമാറ്റത്തിലും സംയമനവും സത്യസന്ധതയും പാലിക്കണം.
* ഏകാദശി നാളില്‍ ഭാര്യയും ഭര്‍ത്താവും സംയമനത്തോടെ ബ്രഹ്‌മചര്യം പാലിക്കണം. ഈ ദിവസം ശാരീരിക ബന്ധം പാടില്ല.
* എല്ലാ ദിവസങ്ങളിലും വച്ച് ഏകാദശി തിയ്യതി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഏകാദശിയുടെ ഗുണം ലഭിക്കാന്‍ ഈ ദിവസം പരുഷമായ വാക്കുകള്‍ പറയരുത്. വഴക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കണം.
* ഏകാദശി ദിനം അതിരാവിലെ നേരത്തെ എഴുന്നേല്‍ക്കണം, വൈകുന്നേരം ഉറങ്ങരുത്. ഇതുകൂടാതെ ഈ ദിവസം നിങ്ങള്‍ ദേഷ്യപ്പെടുകയോ കള്ളം പറയുകയോ ചെയ്യരുത്.
ഇവ ചെയ്യുക
* ഏകാദശി നാളില്‍ നിങ്ങളുടെ കഴിവിന് അനുസരിച്ച് പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യണം.
* കഴിയുമെങ്കില്‍ ഏകാദശി വ്രത നാളില്‍ ഗംഗയില്‍ സ്നാനം ചെയ്യുന്നത് വളരെ ഐശ്വര്യമാണ്.
* വിവാഹ തടസം നീങ്ങാനായി ഏകാദശി ദിനത്തില്‍ കുങ്കുമമോ വാഴപ്പഴമോ മഞ്ഞളോ ദാനം ചെയ്യുക.
* ഏകാദശിയില്‍ വ്രതമനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവും ലക്ഷ്മിദേവിയും പ്രസാദിക്കുകയും ഭക്തരുടെ ആഗ്രഹങ്ങള്‍ സഫലമാകുകയും ചെയ്യുന്നു.
* എല്ലാ ഏകാദശിയിലും വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് സമ്പത്ത്, ബഹുമാനം, നല്ല ആരോഗ്യം, അറിവ്, സന്താന സന്തോഷം, കുടുംബ സന്തോഷം, ആഗ്രഹിച്ച ഫലങ്ങള്‍ എന്നിവ ലഭിക്കും.
* ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ പൂര്‍വികര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കും.



Click it and Unblock the Notifications











