Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഓണത്തിന് നെറ്റിയിലൊരു പൊട്ട്
പൊട്ട് ഇന്ത്യന്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വെറുമൊരു അലങ്കാരം മാത്രമല്ല, ആചാരം കൂടിയാണ്. സുമംഗലികളായ സ്ത്രീകള്‍ നെറ്റിയില്‍ പൊട്ടിടണമെന്നത് പലയിടങ്ങളിലുമുള്ള ആചാരമാണ്.
വിശേഷാവസരങ്ങളിലും സ്ത്രീകളുടെ നെറ്റിയില്‍ ഒരു പൊട്ട് വളരെ പ്രധാനം. നമ്മുടെ ഓണദിവസവും ഇതിനു മാറ്റം വരുത്തേണ്ടതില്ല. ഓണത്തിന് സെറ്റുമുണ്ടണിഞ്ഞ് നെറ്റിയില്‍ ഒരു പൊട്ടും കൂടി തൊട്ടാലേ മലയാളി സ്ത്രീയുടെ മാഹാത്മ്യം പൂര്‍ത്തിയാകൂ.
പൊട്ടു തൊടുന്നതിനു പുറകില്‍ ശാസ്ത്രീയ വിശദീകരണങ്ങളും ഏറെയുണ്ട്. ഇതെക്കുറിച്ചറിയൂ,

ഓണത്തിന് നെറ്റിയിലൊരു പൊട്ട്
പുരികങ്ങള്‍ക്കിടയിലായുള്ള നെറ്റിയിലെ ഈ ബിന്ദുവിലാണ് ശരീരത്തിലെ പ്രധാന നാഡികള്‍ സംഗമിക്കുന്നത്. ഇതിന് പുറമെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ആറാം സ്ഥാനമെന്ന് അറിയപ്പെടുന്നത് ഈ ബിന്ദുവാണ്. ആജ്നാ ചക്ര എന്നറിയപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഈ ബിന്ദു ഉണര്‍വിന്റെയും തൃക്കണ്ണിന്റെ സ്ഥാനത്തെയും ആണ് പ്രതിനിധീകരിക്കുന്നത്. ഈ ബിന്ദു ഉത്തേജിപ്പിച്ചാല്‍ ഉത്കണ്ഠ കുറച്ച് ശാന്തമായിരിക്കാന്‍ നമ്മളെ സഹായിക്കും എന്നാണ് വിശ്വസിക്കുന്നത്.

ഓണത്തിന് നെറ്റിയിലൊരു പൊട്ട്
സൈനസിലെ തടസ്സം മാറ്റും ഈ ബിന്ദുവില്‍ അമര്‍ത്തിയാല്‍ മൂക്കിനും ചുറ്റുമുള്ള പ്രദേശത്തും എത്തുന്ന ത്രൈജെമിനല് നാഡിയുടെ ചില പ്രത്യേക ശാഖകള്‍ ഉത്തേജിക്കപ്പെടും പ്രധാനമായും ട്രൈജെമിനല്‍ നാഡിയുടെ സൈഗോമാറ്റിക്, ടെമ്പോറല്‍,ബക്കാല് തുടങ്ങിയ ശാഖകള്‍. ഉത്തേജിക്കപ്പെടുന്നതോടെ ഈ നാഡികള്‍ മൂക്കിനും ചുറ്റുമുള്ള പ്രദേശം , മൂക്കിനുള്ളിലെ പാളികള്‍, സൈനസ് എന്നിവിടങ്ങളിലെ രക്തയോട്ടം ഉയര്‍ത്തും. മൂക്കടപ്പിനും സൈനസിലുണ്ടാകുന്ന വീക്കത്തിനും സൈനസൈറ്റിസിനും ആശ്വാസം ലഭിക്കാന്‍ ഇത് സഹായിക്കും.

ഓണത്തിന് നെറ്റിയിലൊരു പൊട്ട്
കണ്ണിലെ പേശികള്‍ക്ക് നെറ്റിയുടെ കേന്ദ്രബിന്ദു സുപ്രാട്രോക്ലിയര്‍ നാഡിയുമായി( നേത്ര,ചര്‍മ്മ പേശികളെ പോഷിപ്പിക്കുന്ന നാഡി ഫൈബറുകള്‍ അടങ്ങിയിട്ടുള്ള നാഡിയാണിത്) നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കണ്ണിന് ചുറ്റുമുള്ള എല്ലാ പേശികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ നാഡി വ്യത്യസ്ത ദിശകളിലേക്ക് അനായാസം ചലിക്കാന്‍ ഇവയെ സഹായിക്കും.

ഓണത്തിന് നെറ്റിയിലൊരു പൊട്ട്
മുഖത്തെ പേശികള്‍ ബലപെടുത്തി പാടുകള്‍ കുറയ്ക്കും ഈ സ്ഥാനം ഉത്തേജിപ്പിക്കുന്നതിന്റെ പ്രധാന ഗുണങ്ങളിലൊന്ന് മുഖത്തെ പേശികള്‍ ഉത്തേജിപ്പിക്കാനും എല്ലാ പേശികളിലേക്കുമുള്ള രക്തയോട്ടം ഉയര്‍ത്താനും കഴിയും എന്നതാണ്. ( സുപ്രട്രോക്ലിയര് ധമനിയും സുപ്രട്രോക്ലിയര് നാഡിയും ഉത്തേജിപ്പിക്കുന്നതിലൂടെയാണിത്) . പേശികളുടെ മുറുക്കം നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ പുതുമ നിലനിര്‍ത്തി പാടുകള്‍ അകറ്റാനും ഇത് സഹായിക്കും. ഇതിന് പുറമെ ചര്‍മ്മത്തെ പോഷിപ്പിക്കുന്ന നാഡി ശാഖകളായ സുപ്രാട്രോക്ലിയര്‍ നാഡികളുടെ കേന്ദ്രം കൂടിയായ ഈ ബിന്ദു ചര്‍മ്മം കൂടുതല്‍ തിളക്കത്തോടെയും ആരോഗ്യത്തോടയും പാടുകളില്ലാതെ ദീര്‍ഘകാലം നിലനില്ക്കാന് സഹായിക്കും.

ഓണത്തിന് നെറ്റിയിലൊരു പൊട്ട്
ഉറക്കമില്ലായ്മ തടയും നിങ്ങള്‍ പൊട്ട് തൊടുന്ന സ്ഥാനം ഉറക്കമില്ലായ്മയെ ചെറുക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇത് മനസ്സിനെ ശാന്തമാക്കുക മാത്രമല്ല മുഖം, കഴുത്ത്, പുറം ഉടല് എന്നിവിടങ്ങളിലെ പേശികളുടെ ആയാസം കുറയ്ക്കുകയും ചെയ്യും. ആയുര്‍വേദം പറയുന്നത് ഉറക്കമില്ലായ്മയുടെ പ്രധാന കാരണങ്ങള്‍ മാനസിക പിരിമുറുക്കം, തളര്‍ച്ച, അമിതമായി പ്രവര്‍ത്തിക്കുന്ന മനസ്സ് എന്നിവയാണ്. ദിവസേന ഈ ബിന്ദുവില്‍ ഏതാനം സെക്കന്‍ഡുകള്‍ അമര്‍ത്തിയാല്‍ ഉറക്കമില്ലായ്മയില്‍ നിന്നും ആശ്വാസം ലഭിക്കും.

ഓണത്തിന് നെറ്റിയിലൊരു പൊട്ട്
തലവേദനയ്ക്ക് ആശ്വാസം അക്യുപ്രഷറിന്റെ തത്ത്വങ്ങള്‍ അനുസരിച്ച് തലവേദനയില്‍ നിന്നും പെട്ടെന്ന് ആശ്വാസം നല്കുന്ന സ്ഥാനമാണിത്. കാരണം നാഡികളും രക്തധമനികളും കേന്ദ്രീകരിക്കുന്ന ഇവിടെ തടവുന്നതിലൂടെ വളരെ വേഗം ആശ്വാസം ലഭിക്കും.



Click it and Unblock the Notifications
