Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
നടക്കാത്ത ആഗ്രഹങ്ങള്‍ വരെ സഫലീകരിക്കും, ശിവകൃപയാല്‍ ഇന്ന് ഭാഗ്യം നേടുന്ന 5 രാശി
സെപ്റ്റംബര്‍ 11 തിങ്കളാഴ്ച, ചന്ദ്രന് സ്വന്തം രാശിയായ കര്‍ക്കടകത്തില്‍ സംക്രമിക്കാന്‍ പോകുന്നു. കൂടാതെ തിങ്കളാഴ്ച പൂയംനക്ഷത്രം, സര്‍വാര്‍ത്ത സിദ്ധിയോഗം എന്നിവയും രൂപപ്പെടുന്നതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വളരെയധികം വര്‍ദ്ധിക്കുന്നു. ഈ യോഗത്തില്‍ ചെയ്യുന്ന ഏത് ജോലിയും എല്ലായ്പ്പോഴും വിജയകരമാകും. ഈ ശുഭയോഗങ്ങള്‍ പല രാശിചിഹ്നങ്ങള്‍ക്കും ഗുണം ചെയ്യും.
ജ്യോതിഷപ്രകാരം ഇന്ന്, തിങ്കളാഴ്ച അഞ്ച് രാശിക്കാര്‍ക്ക് പൂയം നക്ഷത്രത്തിന്റെയും സര്‍വാര്‍ത്ത സിദ്ധി യോഗത്തിന്റെയും സ്വാധീനത്താല്‍ ഗുണം ലഭിക്കും. എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. സെപ്തംബര്‍ 11 ന് തിങ്കളാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യകടാക്ഷം കൈവരാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
സെപ്തംബര്‍ 11 ഇടവം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാകും, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് ഇന്ന് സന്തോഷവാര്‍ത്ത ലഭിച്ചേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരില്‍ നിന്നും പിതാവില്‍ നിന്നും പിന്തുണ ലഭിക്കും. പഠനത്തിലെ തടസ്സങ്ങള്‍ നീങ്ങുകയും വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലമാകുകയും ചെയ്യും.
ദോഷപരിഹാരം: ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ബലപ്പെടുത്താന്‍ തിങ്കളാഴ്ച വെള്ള വസ്ത്രം ധരിച്ച് മാതാവിനെ പരിചരിക്കുക. വെളുത്ത വസ്തുക്കളും ദാനം ചെയ്യുക.
തുലാം
സെപ്റ്റംബര്‍ 11 തുലാം രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. തുലാം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം അനുകൂലമാകുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം ലഭിക്കുകയും ചെയ്യും. മനസ്സ് ശാന്തമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് സമയം ചെലവഴിക്കാനാകും. കുടുംബജീവിതം നല്ലതായിരിക്കും. കുട്ടികളുമായി നല്ല സമയം ചെലവഴിക്കും.
തുലാം രാശിക്കാര്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ലഭിക്കും. പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്ല ദിവസമാണ്. പുരോഗതിയുടെ പാത തെളിയും. ആരോഗ്യം മെച്ചപ്പെടും, നിങ്ങള്‍ക്ക് ഊര്ജ്ജസ്വലത അനുഭവപ്പെടും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി, അഞ്ച് ഇലകളില്‍ ചന്ദനം പുരട്ടി ശിവലിംഗത്തില്‍ സമര്‍പ്പിച്ച് ശിവാഷ്ടകം പാരായണം ചെയ്യുക.

വൃശ്ചികം
സെപ്റ്റംബര്‍ 11 വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. വൃശ്ചിക രാശിക്കാര്‍ക്ക് മാതാപിതാക്കളോടൊപ്പം ചില പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാകും. സഹോദരങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങള്‍ക്ക് വീട്ടില്‍ ചില പുതിയ ആഡംബര വസ്തുക്കള്‍ വാങ്ങാനാകും. ബിസിനസുകാര്‍ക്ക് നല്ല ദിവസമായിരിക്കും.
ബിസിനസ്സ് വിപുലീകരണ പദ്ധതികള്‍ വിജയിക്കും. സമ്പത്തിന്റെയും സമൃദ്ധിയുടെയും ശുഭകരമായ യാദൃശ്ചികതകള്‍ ഉണ്ടാകും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാതാപിതാക്കളുടെ അനുഗ്രഹത്താല്‍, ആരംഭിച്ച ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.
പ്രതിവിധി: തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുക, ശിവലിംഗത്തില്‍ അരി, കൂവള ഇലകള്‍, ഗംഗാജലം, പാല്, പഴങ്ങള്‍ മുതലായവ സമര്‍പ്പിക്കുക. ഇതിന് ശേഷം ദാനം ചെയ്യുക.
മകരം
സെപ്റ്റംബര്‍ 11 മകരം രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമാണ്. ശുഭകരമായ യോഗങ്ങളുടെ സ്വാധീനം മൂലം മകരം രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ബിസിനസ്സില്‍ ലാഭ സാധ്യതകള്‍ ലഭിക്കും. നിങ്ങളുടെ അമ്മായിയമ്മമാരില്‍ നിന്ന് നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. വീട്ടില്‍ ഐശ്വര്യമുണ്ടാകും, കുടുംബാംഗങ്ങളുടെ പുരോഗതി കണ്ട് മനസ്സ് സന്തോഷിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് പുതിയ വസ്തു വാങ്ങാന്‍ കഴിയും. ജോലി ചെയ്യുന്നവരുടെ സ്ഥാനമാനങ്ങളും പ്രശസ്തിയും വര്‍ദ്ധിക്കും. തൊഴില്‍ പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കും.
പരിഹാരം: തിങ്കളാഴ്ച ഒരു ക്ഷേത്രത്തിലോ ഏതെങ്കിലും വ്യക്തിക്കോ ഉണങ്ങിയ തേങ്ങ സമര്‍പ്പിച്ച് വൈകുന്നേരം ശിവനെ ധ്യാനിക്കുക.

കുംഭം
സെപ്റ്റംബര്‍ 11 കുംഭം രാശിക്കാര്‍ക്ക് ഗുണകരമാണ്. കുംഭം രാശിക്കാരുടെ സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിക്കും, ജനപിന്തുണയും വര്‍ദ്ധിക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും, സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള ശുഭകരമായ അവസരങ്ങള്‍ ഉണ്ടാകും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും, അത് നിങ്ങള്‍ക്ക് ആശ്വാസവും നല്‍കും. മുതിര്‍ന്നവരുടെ സഹായത്താല്‍ വിവാഹതടസ്സങ്ങള് നീങ്ങി മനസ്സ് സന്തോഷിക്കും. ശുഭകരമായ യോഗഫലം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെ പാത തെളിയും. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലികളില്‍ നല്ല ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് ശിവലിംഗത്തില്‍ തേനോ നെയ്യോ പാലോ കറുത്ത എള്ളോ സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
