Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം
ഒരു തൊഴിലിലും ഉറച്ച് നില്‍ക്കാത്ത നക്ഷത്രം
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജീവിതത്തില്‍ പലപ്പോഴായി സംഭവിക്കുന്ന കാര്യങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. പുണര്‍തം നക്ഷത്രക്കാരില്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഓരോ നക്ഷത്രക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ അത് നല്ലതോ ചീത്തയോ ആവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പുണര്‍തം നക്ഷത്രക്കാരില്‍ അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട കാര്യങ്ങളുണ്ട്. ഏത് കാര്യത്തേയും വളരെയധികം ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിനാണ് ഇവര്‍ ശ്രമിക്കേണ്ടത്. പുണര്‍തം നക്ഷത്രക്കാരുടെ ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ദാനശീലരും വളരെയധികം ചെയ്യുന്നവരാണ്. പുതിയ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനും അതിനെക്കുറിച്ച് പഠിക്കുന്നതിനും എല്ലാം മുന്നില്‍ തന്നെയാണ് പുണര്‍തം നക്ഷത്രക്കാര്‍. ഇവരെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഒരു തൊഴിലിലും ഉറച്ച് നില്‍ക്കാത്ത നക്ഷത്രം
ശാന്തമായി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും. ആരേയും മനപ്പൂര്‍വ്വമോ അല്ലാതേയോ ദ്രോഹിക്കണം എന്ന് വിചാരിക്കുന്നവരായിരിക്കില്ല ഇവര്‍. അത് മാത്രമല്ല ഏത് കാര്യത്തിലും ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കും. വളരെയധികം ആലോചിച്ച് മാത്രമേ ഓരോ കാര്യവും തീരുമാനിക്കുകയുള്ളൂ. പുതിയ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനും അതിനെക്കുറിച്ച് പഠിക്കുന്നതിനും ഇവര്‍ക്ക് വളരെയധികം താല്‍പ്പര്യമുണ്ടായിരിക്കും.

ഒരു തൊഴിലിലും ഉറച്ച് നില്‍ക്കാത്ത നക്ഷത്രം
കുടുംബജീവിതത്തില്‍ എപ്പോഴും സമാധാനം തന്നെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നീതിയല്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. ദേഷ്യപ്പേടേണ്ടിടത്ത് ദേഷ്യപ്പെടുന്നതിനും അല്ലാത്തിടത്ത് അത്തരത്തില്‍ പ്രതികരിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. വൃത്തിയുടെ കാര്യത്തില്‍ ഇവര്‍ അല്പം മുന്നില്‍ തന്നെയായിരിക്കും. നിസ്സാര പ്രശ്നങ്ങള്‍ക്ക് പോലും ഇവര്‍ വളരെയധികം ചിന്തിച്ച് തലപുകക്കുന്നവരായിരിക്കും. അന്യരെ സഹായിക്കാന്‍ താല്‍പ്പര്യം വളരെ കൂടുതലായിരിക്കും.

ഒരു തൊഴിലിലും ഉറച്ച് നില്‍ക്കാത്ത നക്ഷത്രം
ആരോഗ്യത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഒരു പരിചയമില്ലാത്തവരെ പോലും സഹായിക്കാന്‍ ഇവര്‍ എപ്പോഴും സന്നദ്ധരായിരിക്കും. താല്പ്പര്യമില്ലാത്തതിനാല് പലപ്പോഴും പല കാര്യങ്ങളും ചെയ്ത് പരാജയം വരുന്നതിനുള്ള സാധ്യതയും ഇവരിലുണ്ട്. ജോലിക്കാര്യത്തില്‍ ഈ നക്ഷത്രക്കാര്‍ അങ്ങേയറ്റം ശ്രദ്ധിക്കണം. കാരണം പലപ്പോഴും ഒരു ജോലിയില്‍ മാത്രം ഉറച്ച് നില്‍ക്കുന്നതിന് ഇവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മാറി മാറി പല തൊഴിലുകളും ചെയ്യാന്‍ ഇവര്‍ എപ്പോഴും താല്‍പ്പര്യം പ്രകടിപ്പിച്ച് കൊണ്ടിരിക്കും.

ഒരു തൊഴിലിലും ഉറച്ച് നില്‍ക്കാത്ത നക്ഷത്രം
ഭര്‍ത്താവിനോടും മാതാപിതാക്കളോടും വളരെയധികം സ്നേഹവും ബഹുമാനവും ഇവരുടെ കൂടപ്പിറപ്പാണ്. നന്മകള് ഇവരുടെ മനസ്സില്‍ അല്പം കൂടുതലായിരിക്കും. ശുചിത്വം പാലിക്കുന്നവരും മറ്റുള്ളവരോട് എപ്പോഴും കടപ്പെട്ട സ്വഭാവക്കാരും ആയിരിക്കും പുണര്‍തം നക്ഷത്രക്കാര്‍. എങ്കിലും വിമര്‍ശിക്കുന്ന കാര്യത്തില്‍ എപ്പോഴും മുന്നില്‍ തന്നെയായിരിക്കും ഇവര്‍. ഒരു കാര്യത്തിനും മടി കാണിക്കാതെ മുന്നോട്ട് പോവുന്നവരായിരിക്കും പുണര്‍തം നക്ഷത്രക്കാര്‍.

ഒരു തൊഴിലിലും ഉറച്ച് നില്‍ക്കാത്ത നക്ഷത്രം
ആഢംബരങ്ങളില്‍ താല്‍പ്പര്യം കാണിക്കുന്നവരായിരിക്കും. ഒരു കാരണവശാലും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇവര്‍ ഇടപെടുകയില്ല. എങ്കിലും ആരോടും മടികാണിക്കാതെ ഇടപെടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ബാങ്കിംഗ്, നീതിന്യായ വകുപ്പ്, അധ്യാപനം എന്നീ മേഖലകളില്‍ ശോഭിക്കുന്നു. ഉദര സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ എളുപ്പത്തില്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്കാണ് ഇവര്‍ ചികിത്സ തേടുന്നത്.

ഒരു തൊഴിലിലും ഉറച്ച് നില്‍ക്കാത്ത നക്ഷത്രം
അനുസരണ ശീലമുള്ളവരാണ് പുണര്‍തം നക്ഷത്രക്കാര്‍. മറ്റുള്ളവര്‍ പറയുന്നത് പ്രധാനപ്പെട്ട പോയിന്റാണെങ്കില്‍ അതിനെ മറികടക്കുന്നതിന് വേണ്ടി ഇവര്‍ ശ്രമിക്കില്ല. മാത്രമല്ല ഇതില്‍ പ്രധാനപ്പെട്ട കാര്യം ഉണ്ടെങ്കില്‍ ഒരിക്കലും അതിനെ തള്ളിക്കളയുന്നതിനും ഇവര്‍ ശ്രമിക്കില്ല. ആളുകളുമായി ഇടപെടുമ്പോള്‍ ഉണ്ടാവുന്ന സൗഹൃദവും നയപരവുമായ സമീപനവും തന്നെയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ദൈവാധീനമുള്ളവരായിരിക്കും പുണര്‍തം നക്ഷത്രക്കാര്‍. യാത്ര ഇഷ്ടപ്പെടുന്നവരും ആയിരിക്കും പുണര്‍തം നക്ഷത്രക്കാര്‍.

ഒരു തൊഴിലിലും ഉറച്ച് നില്‍ക്കാത്ത നക്ഷത്രം
സൗഹൃദത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. സുഹൃത്തിന് എന്തെങ്കിലും തരത്തില്‍ ആവശ്യങ്ങളുണ്ടായാല്‍ അതിന് തന്റെ എല്ലാ വിധത്തിലുള്ള സഹായവും ഇവര്‍ വാഗ്ദാനം ചെയ്യുന്നവരായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാഹസങ്ങള്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ അനാവശ്യമായ സാഹസങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. വ്യക്തിത്വം ആരുടെ മുന്നിലും അടിയറവ് വെക്കാത്തവരായിരിക്കും പുണര്‍തം നക്ഷത്രക്കാര്‍.

ഒരു തൊഴിലിലും ഉറച്ച് നില്‍ക്കാത്ത നക്ഷത്രം
വിവാഹ ജീവിതത്തില്‍ പല വലിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇത് പലപ്പോഴും പങ്കാളിയുമായുള്ള സമതുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് സാധിക്കാത്ത അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ വൈവാഹിക ജീവിതത്തില്‍ അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പങ്കാളികള്‍ക്കിടയില്‍ ആശയപരമായ പ്രശ്നങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നു. ഇതെല്ലാം പുണര്‍തം നക്ഷത്രക്കാരുടെ പ്രത്യകതകളാണ്.



Click it and Unblock the Notifications


