Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കഷ്ടപ്പാടും ദാരിദ്രവും അകറ്റും, ധനം വരും, ലക്ഷ്മി പ്രീതിക്കായി വിളക്ക് തെളിയിക്കാം ഈ സ്ഥാനങ്ങളിൽ
വീട്ടിൽ വിളക്കു തെളിയിക്കുന്നത് ഐശ്വര്യത്തിനുവേണ്ടി മാത്രമല്ല, ശരിയായ രീതിയിൽ കൃത്യസമയത്ത്, കൃത്യനമായ ദിശയിൽ പതിവായി വിളക്ക് തെളിയിച്ചാൽ നിങ്ങൾ പ്രതീക്ഷിക്കാത്ത പല ലാഭവും നേട്ടവും കൈവരിക്കാം. പ്രത്യേകിച്ച്, ചില സ്ഥാനങ്ങളിൽ പതിവായി വിളക്ക് തെളിയിക്കുന്നത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും. അതുപോലെ, പിതൃക്കളെയും പ്രസാദിപ്പിക്കും. ഇത് സമ്പത്ത് വരാനും, ഐശ്വര്യം കൈവരിക്കാനും സഹായിക്കും.

കഷ്ടകാലം അകറ്റാനും, വീട്ടിലെ കുട്ടികൾ പഠിച്ച് ഉയർന്ന നിലയിൽ ജോലിയിൽ പ്രവേശിക്കാനും ഇത് സഹായിക്കും. ഈ നേട്ടങ്ങളെല്ലാം നിങ്ങൾക്ക് നേടണനമെങ്കിൽ ഈ സ്ഥാനങ്ങളിൽ വിളക്ക് തെളിയിക്കാം.
തെക്കോട്ട് ദർശനമായി ഒരു വിളക്ക് സ്ഥാപിക്കുക
വാസ്തു പ്രകാരം, തെക്ക് പൂർവ്വികർ വസിക്കുന്ന ദിശയാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, പൂർവ്വികരെ ബഹുമാനിക്കുന്നതിനും പിതൃദോഷം ശമിപ്പിക്കുന്നതിനും ദിവസവും തെക്ക് നാല് മുഖമുള്ള വിളക്ക് കത്തിക്കുന്നത് ഉത്തമമാണ്. കടുകെണ്ണ ഒഴിച്ച് വിളക്ക് തെളിയിക്കുന്നതാണ് ഉത്തമം. കടുകെണ്ണ ഇല്ലാത്ത പക്ഷം, നല്ലെണ്ണ ഉപയോഗിക്കാവുന്നതാണ്. തെക്ക് മൃത്യുദേവനായ യമരാജുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഈ ദിശയിൽ കടുകെണ്ണ ഒഴിച്ച് വിളക്ക് കത്തിച്ചാൽ കൂടുതൽ ദോഷങ്ങൾ അകലാനും, സമാധാനവും, പൃത്യക്കളുടെ അനുഗ്രഹവും ലഭിക്കാനും സഹായിക്കും. കൂടാതെ ഈ ദിശയിൽ വിളത്ത് തെളിയിക്കുമ്പോൾ, അത് പൂർവ്വികരുടെ ആത്മശാന്തിയ്ക്കും ഗുണം ചെയ്യുന്നു.
ആൽമരത്തിൻ്റെ ചുവട്ടിൽ
ക്ഷേത്രങ്ങളിൽ ആൽമരത്തിന്റെ ചുവട്ടിൽ ദീപം തെളിയിച്ച് വെച്ചിരിക്കുന്നത് നിങ്ങൾ കണ്ടിരിക്കുമല്ലോ? ആൽമരത്തിൽ ത്രിമൂർത്തികൾ വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ, ദേവന്മാരുടെ അനുഗ്രഹത്തിനും, ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനുമായി ആൽമരത്തിന്റെ ചുവട്ടിൽ ഒരു വിളക്ക് തെളിയിക്കുന്നത് നല്ലതാണ്.കടുകെണ്ണയിൽ മുക്കിയെടുത്ത എള്ള് തിരി കത്തിക്കുന്നതാണ് ഉചിതം.പതിവായി ഇത്തരത്തിൽ ദീപം തെളിയിക്കുന്നത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കുകയും, ദേവിയുടെ അനുഗ്രഹത്താൽ ധനം സമ്പാദിക്കാനുള്ള യോഗവും നിങ്ങൾക്കുണ്ടാകുന്നു.
വീടിന്റെ മുൻവശം
എല്ലാ ഹിന്ദു ഗൃഹങ്ങളിലും രാവിലെയും അതുപോലെ, സന്ധ്യാ സമയത്തും വീടിന്റെ മുൻവശത്ത് വിളക്ക് തെളിയിക്കാറുണ്ട്. വീടിൻ്റെ പ്രധാന കവാടത്തിൽ വിളക്ക് കത്തിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് വൈകുന്നേരം ഇവിടെ വിളക്ക് കത്തിക്കുന്നത് നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ സഹായിക്കുന്നു. ഒപ്പം പൂർവ്വികരുടെ പ്രീതി ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ, ലക്ഷ്മി ദേവി വീട്ടിൽ പ്രവേശിക്കുന്നതും പ്രധാന കവാടം വഴിയാണ്. അതിനാൽ, എന്നും വൈകീട്ട് വീട് വൃത്തിയാക്കിയതിനുശേഷം ദീപം തെളിയിക്കുന്നത് വീട്ടിലേയ്ക്ക് ഐശ്വര്യം കൊണ്ടുവരുന്നു.
നിങ്ങളുടെ പൂർവ്വികരുടെ ഫോട്ടോയ്ക്ക് താഴെ
വീട്ടിൽ മരിച്ചുപോയ നിങ്ങളുടെ പൂർവ്വികരുടെ ചിത്രങ്ങൾ വെച്ചിട്ടുണ്ടെങ്കിൽ, എന്നും പതിവായി അതിനുതാഴെ വിളക്ക് കത്തിക്കുന്നത് നല്ലതാണ്. ഈ സമ്പ്രദായം നിങ്ങളുടെ പൂർവ്വികരുടെ തുടർച്ചയായ അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ വീട്ടിലേക്ക് ധാരാളം ഭക്ഷണവും സമ്പത്തും കൊണ്ടുവരുന്നു.
വടക്കുകിഴക്കേ മൂല
നിങ്ങളുടെ വീടിൻ്റെ വടക്ക് കിഴക്ക് മൂലയിൽ പശു നെയ്യ് കൊണ്ട് വിളക്ക് കത്തിക്കുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം ക്ഷണിച്ചുവരുത്തുന്നു. കൂടാതെ, എല്ലാ വൈകുന്നേരവും അടുക്കളയിൽ വെള്ളത്തിന് സമീപം ഒരു വിളക്ക് സ്ഥാപിക്കുന്നത് നിങ്ങളുടെ വീട്ടിലേക്ക് പൂർവിക അനുഗ്രഹങ്ങൾ കൊണ്ടുവരും. എല്ലാ ദിവസവും ഈ ആചാരം അനുഷ്ഠിക്കുന്നത് സന്തോഷവും സമൃദ്ധിയും വർദ്ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ജീവിതത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
