Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മഹേശ്വരന് അനുഗ്രഹം ചൊരിയും പ്രദോഷ വ്രതം; ശിവഭജനം നടത്തിയാല്‍ ആഗ്രഹസാഫല്യം
എല്ലാ മാസത്തെയും ശുക്ല പക്ഷത്തിന്റെയും കൃഷ്ണപക്ഷത്തിന്റെയും ത്രയോദശി തീയതിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. ഈ ദിവസം ശിവനെ ആരാധിക്കുന്ന ഒരു ആചാരമുണ്ട്. പ്രദോഷ വ്രത നാളില്‍ ശിവനെ യഥാവിധി ആരാധിക്കുന്നതിലൂടെ സന്തോഷവും ഭാഗ്യവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഫെബ്രുവരി മാസത്തിലെ ആദ്യ പ്രദോഷ വ്രതാനുഷ്ഠാനം ഏഴാം തീയതി ബുധനാഴ്ചയായിരിക്കും.
ഈ വ്രതം ബുധനാഴ്ചയായതിനാല്‍ ഇത് ബുധപ്രദോഷ വ്രതമാണ്. എല്ലാ മാസവും കൃഷ്ണപക്ഷത്തിന്റെയും ശുക്ലപക്ഷത്തിന്റെയും ത്രയോദശി തിഥിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. ഫെബ്രുവരിയിലെ ആദ്യത്തെ പ്രദോഷ വ്രതത്തിന്റെ ശുഭമുഹൂര്‍ത്തവും പൂജാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

ഫെബ്രുവരിയിലെ ആദ്യത്തെ പ്രദോഷ വ്രതം
ഹിന്ദു കലണ്ടറിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, ഈ വര്‍ഷം മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തീയതി ഫെബ്രുവരി 7 ബുധനാഴ്ച ഉച്ചയ്ക്ക് 02:02 ന് ആരംഭിക്കും. ഈ തീയതി ഫെബ്രുവരി 8 വ്യാഴാഴ്ച രാത്രി 11:17 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ പ്രദോഷ വ്രതത്തിന്റെ പൂജാ സമയത്തെ അടിസ്ഥാനമാക്കി, ഫെബ്രുവരിയിലെ ആദ്യ പ്രദോഷവ്രതം ഫെബ്രുവരി 7 ബുധനാഴ്ചയായിരിക്കും ആചരിക്കുക.
പ്രദോഷ വ്രതം ശുഭമുഹൂര്‍ത്തം
ഫെബ്രുവരി 7-ന് വൈകുന്നേരം 06:05 മുതല്‍ 08:41 വരെയാണ് പ്രദോഷ വ്രതാനുഷ്ഠാന ആരാധനയ്ക്കുള്ള അനുകൂല സമയം. അന്ന് ശിവാരാധനയ്ക്ക് രണ്ടര മണിക്കൂറിലധികം സമയം ലഭിക്കും. ഈ ദിവസം പ്രദോഷകാലത്ത് പരമശിവനെ ആരാധിക്കണം. ഫെബ്രുവരിയിലെ ആദ്യത്തെ പ്രദോഷ വ്രതം വജ്രയോഗത്തിലും പൂരാടം നക്ഷത്രത്തിലുമാണ്. പ്രദോഷ വ്രത ദിനത്തില്‍ വജ്രയോഗം ദിവസം മുഴുവന്‍ നിലനില്ക്കും. ഫെബ്രുവരി 08 ന് പുലര്‍ച്ചെ 02:53 മുതല്‍ സിദ്ധി യോഗം ആരംഭിക്കും. പൂരാടം നക്ഷത്രവും പ്രദോഷ നാളില്‍ മുഴുവന്‍ സമയവും ഉണ്ടാകും. അന്നത്തെ ബ്രഹ്മ മുഹൂര്‍ത്തം 05:22 മുതല്‍ 06:14 വരെയാണ്.
പ്രദോഷവ്രതം പ്രതിവിധി
പ്രദോഷ വ്രതനാളില്‍ അതിരാവിലെ എഴുന്നേറ്റു കുളിയും മറ്റും കഴിഞ്ഞ് ഒരു ചെമ്പുപാത്രത്തില്‍ വെള്ളമെടുത്ത് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. ഈ വെള്ളത്തില്‍ എരിക്കിന് പൂക്കള്‍ കലര്‍ത്തുക. എരിക്കിന് പൂക്കള്‍ ശിവന് വളരെ പ്രിയപ്പെട്ടതാണ്. ഈ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ സൂര്യദേവനോടൊപ്പം ശിവന്റെ കൃപയും നിങ്ങളില്‍ നിലനില്ക്കും. ഒപ്പം ഭാഗ്യവും കൈവരുന്നു.
ശത്രുദോഷത്തിന്
ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കാന്‍ പ്രദോഷ വ്രതത്തില്‍, പ്രദോഷകാലത്ത് ശിവന്റെ പഞ്ചാക്ഷരി മന്ത്രം ഓം നമഃ ശിവായ 5 തവണ ജപിക്കുകയും ശിവലിംഗത്തില്‍ കൂവളഇല സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ശത്രുക്കളെ അകറ്റാന്‍ സഹായിക്കും.
ദുരിതമോചനത്തിന്
കോടതി വ്യവഹാരങ്ങളാല്‍ വിഷമിക്കുന്നവര്‍ക്കും, ദിവസവും എന്തെങ്കിലും പുതിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും പ്രദോഷ വ്രതത്തില്‍ ശിവലിംഗത്തെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യണം. ശിവലിംഗത്തില്‍ 21 കൂവള ഇലകള്‍ സമര്‍പ്പിക്കുക. ഇതിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും അറുതി വരുമെന്നാണ് വിശ്വാസം.
കടബാധ്യത നീക്കാന്‍
പണം കയ്യില്‍ ഇല്ലെങ്കിലോ കടബാധ്യത കൂടുന്നെങ്കിലോ പ്രദോഷ വ്രതത്തില്‍ ഭോലേനാഥിനെ തേന്‍ കൊണ്ട് അഭിഷേകം ചെയ്യുക. ഈ സമയത്ത്, ഓം രണമുക്തേശ്വരായ നമഃ ശിവായ എന്ന ജപമാല ജപിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് സ്ഥിരത കൈവരിക്കുകയും കടബാധ്യതയില്‍ നിന്ന് മുക്തി നേടുകയും ചെയ്യും.
വീട്ടിലെ നെഗറ്റീവ് എനര്‍ജി നീക്കാന്‍
ജ്യോതിഷ പ്രകാരം, പ്രദോഷ ദിനത്തില്‍ കറുത്ത എള്ളും ശര്‍ക്കരയും വെള്ളത്തില്‍ കലര്‍ത്തി ശിവലിംഗത്തിന് സമര്‍പ്പിക്കുക. ഈ ദിവസം ഈ നടപടികള്‍ ചെയ്യുന്നതിലൂടെ, മഹാദേവന് പ്രസാദിക്കുകയും ജീവിതത്തില്‍ സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പ്രദോഷവ്രത ദിനത്തില്‍ പക്ഷികള്‍ക്ക് ഭക്ഷിക്കാനായി കറുത്ത എള്ള് നല്‍കുന്നത് എല്ലാ ജോലികളിലും വിജയം കൈവരിക്കാന്‍ നിങ്ങളെ സഹായിക്കും. ഈ ദിവസം വീടുമുഴുവന്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിക്കണം. പ്രദോഷ വ്രത നാളില്‍ വീട്ടില്‍ ഗംഗാജലം തളിക്കുന്നത് സന്തോഷവും സമാധാനവും ഐശ്വര്യവും നല്‍കുമെന്നാണ് വിശ്വാസം. ഇത് നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
