Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
പ്രദോഷ വ്രതവും പ്രതിമാസ ശിവരാത്രിയും ഒരേനാളില്‍; സങ്കടമോചനത്തിനും ഐശ്വര്യത്തിനും ശിവാരാധന ഇങ്ങനെ
പ്രദോഷ വ്രതവും പ്രതിമാസ ശിവരാത്രിയും ശിവാരാധനയ്ക്ക് ഉത്തമമായ ദിവസങ്ങളാണ്. ഹിന്ദുമതത്തില്‍ ഈ രണ്ട് ദിനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. എല്ലാ മാസവും, പ്രദോഷവ്രതം കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയിലും പ്രതിമാസ ശിവരാത്രി ചതുര്ദശി തിഥിയിലും ആചരിക്കുന്നു.
എന്നാല്‍ പൗഷ മാസത്തില്‍ പ്രദോഷ വ്രതവും പ്രതിമാസ ശിവരാത്രിയും ഒരേ ദിവസമാണ് വരുന്നത്. ഡിസംബര്‍ 21ന് ഉദയതിഥിയുടെ നിയമങ്ങള്‍ക്കനുസൃതമായി പ്രദോഷവ്രതം ആചരിക്കുന്നു. ശിവരാത്രിക്ക് രാത്രി ആരാധനയാണ് പ്രാധാനം. അതിനാല്‍ പ്രദോഷ വ്രതവും പ്രതിമാസ ശിവരാത്രിയും ഒരേ ദിവസം വരുന്നു. വിശ്വാസമനുസരിച്ച്, പ്രതിമാസ ശിവരാത്രിയുടെയും പ്രദോഷ വ്രതത്തിന്റെയും സംയോജനം വളരെ ഐശ്വര്യവും സവിശേഷവുമാണ്. സങ്കടങ്ങളകറ്റാനും ഐശ്വര്യം വരാനുമായി ഈ ദിവസം ശിവനെ എങ്ങനെ ആരാധിക്കണമെന്ന് നമുക്ക് നോക്കാം.

പ്രദോഷ വ്രതം 2022
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥി ഡിസംബര്‍ 21 ബുധനാഴ്ച രാത്രി 12:45 മുതല്‍ ആരംഭിക്കുന്നു. ഈ തീയതി രാത്രി 10:16 ന് അവസാനിക്കും. ഉദയതിഥിയുടെയും പ്രദോഷകാലത്തിന്റെയും ശുഭമുഹൂര്‍ത്തം കണക്കിലെടുത്ത് ഡിസംബര്‍ 21ന് പ്രദോഷവ്രതം ആചരിക്കും.

പ്രതിമാസ ശിവരാത്രി 2022
പ്രതിമാസ ശിവരാത്രിയെക്കുറിച്ച് പറയുകയാണെങ്കില്‍, പഞ്ചാംഗമനുസരിച്ച് പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തീയതി ഡിസംബര്‍ 21 രാത്രി 10.16 ന് ആരംഭിക്കുന്നു. ഇത് അടുത്ത ദിവസം ഡിസംബര്‍ 22ന് വൈകുന്നേരം 07.13 ന് അവസാനിക്കും. ഡിസംബര്‍ 21 ന് ശിവരാത്രി പൂജയ്ക്ക് അനുകൂലമായ സമയം വരുന്നു. കാരണം ഡിസംബര്‍ 22 ന് വൈകുന്നേരം ചതുര്ദശി തിഥി അവസാനിക്കുകയും പ്രതിമാസ ശിവരാത്രി പൂജ രാത്രിയില്‍ നടത്തുകയും ചെയ്യും. അതുകൊണ്ടാണ് പ്രതിമാസ ശിവരാത്രിയും പൗഷ മാസത്തിലെ പ്രദോഷ വ്രതവും ഡിസംബര്‍ 21ന് ആഘോഷിക്കുന്നത്.

പൂജയ്ക്കുള്ള ശുഭമുഹൂര്‍ത്തം
ഡിസംബര്‍ 21ന് വൈകുന്നേരം 05.29 മുതല്‍ രാത്രി 08.13 വരെയാണ് പ്രദോഷ വ്രതത്തിന്റെ ആരാധനയ്ക്ക് അനുയോജ്യമായ സമയം. മറുവശത്ത്, പ്രതിമാസ ശിവരാത്രി പൂജയുടെ മുഹൂര്‍ത്തം രാത്രി 11:52 മുതല്‍ രാത്രി 12:47 വരെയാണ്. ഡിസംബര്‍ 21 ന് പ്രദോഷ വ്രതവും പ്രതിമാസ ശിവരാത്രിയും ആകസ്മികമായതിനാല്, ഈ ദിവസത്തെ ആരാധനയുടെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും ശിവനെ ഭജിക്കുകയും ചെയ്യുന്നവര്‍ക്ക് രണ്ട് വ്രതങ്ങളുടെയും പുണ്യ ഫലം ലഭിക്കും.

ആചാരങ്ങള്‍
അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. വീടിന്റെ പൂജാമുറിയില്‍ വിളക്ക് കൊളുത്തുക. സാധ്യമെങ്കില്‍ ഗംഗാജലത്തോടുകൂടി ഭഗവാന് ഭോലേനാഥിനെ അഭിഷേകം ചെയ്യുക, പൂക്കള്‍ അര്‍പ്പിക്കുക. ഈ ദിവസം പരമേശ്വരനൊപ്പം പാര്‍വതി ദേവിയേയും ഗണേശനേയും ആരാധിക്കുക. ഏതൊരു ശുഭകാര്യത്തിനും മുമ്പ് ഗണപതിയെ ആരാധിക്കുന്നു. ശിവന് നിവേദ്യം സമര്‍പ്പിക്കുക, ആരതി നടത്തുക.

ശിവലിംഗത്തില്‍ ഇവ സമര്‍പ്പിക്കുക
വെള്ളം - ശിവനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ശിവലിംഗത്തിന് വെള്ളം സമര്‍പ്പിക്കുക എന്നതാണ്.
പാല്- ശിവലിംഗത്തില്‍ പാല് അര്‍പ്പിച്ചാലും ഭഗവാന് സന്തുഷ്ടനാകുന്നു.
തൈര് - ശിവലിംഗത്തിലും തൈര് സമര്‍പ്പിക്കണം. വിശ്വാസമനുസരിച്ച്, ഇത് ചെയ്യുന്നതിലൂടെ ഒരു വ്യക്തി പക്വത പ്രാപിക്കുകയും ജീവിതത്തില്‍ സ്ഥിരത കൈവരിക്കുകയും ചെയ്യുന്നു.
നെയ്യ് - ശിവലിംഗത്തില്‍ നെയ്യ് അര്‍പ്പിക്കുന്നതിലൂടെ ഒരാള്‍ക്ക് ശിവന്റെ അനുഗ്രഹം ലഭിക്കും.
ചന്ദനം - ശിവലിംഗത്തില്‍ ചന്ദനം പുരട്ടണം.

കറുത്ത എള്ള് കലക്കിയ വെള്ളം
പ്രതിമാസ ശിവരാത്രിയില്‍ പരമേശ്വരനെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം കറുത്ത എള്ള് കലക്കിയ വെള്ളം ശിവന് സമര്‍പ്പിക്കുക. ഇത് ജാതകത്തില്‍ നിന്ന് ശനിദോഷം അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധി നീക്കാനായി ശിവന് അരി അര്‍പ്പിക്കുക. ഇതോടൊപ്പം ശിവന്റെ കൃപയാല്‍ തൊഴില്‍പരമായ പുരോഗതിയും കൈവരിക്കാനാകും.

അരി, ഗോതമ്പ് അര്‍പ്പിക്കുക
ഈ ദിവസം ഭോലേനാഥിന് ഇഷ്ടപ്പെട്ട ഈ സാധനങ്ങള്‍ സമര്‍പ്പിക്കുക. ദാമ്പത്യത്തില്‍ തടസ്സങ്ങളുണ്ടെങ്കില്‍ പൗഷമാസത്തിലെ ശിവരാത്രി നാളില്‍ ശിവലിംഗത്തില്‍ ഒരു പിടി ഗോതമ്പോ ബാര്‍ലിയോ സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ പ്രശ്നങ്ങള്‍ നീക്കും. ഭോലേനാഥിന്റെ പ്രിയപ്പെട്ട ധാന്യമാണ് അരി. ഭോലേനാഥിന് ഒരു പിടി അരി അര്‍പ്പിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും അദ്ദേഹം അകറ്റുമെന്ന് പറയപ്പെടുന്നു. പ്രതിമാസ ശിവരാത്രിയില്‍ ഒരുപിടി അരി സമര്‍പ്പിക്കുന്നത് നിങ്ങളുടെ സമ്പത്തും ഭാഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

വ്രതനിയമം
വ്രതകാലത്ത് ഉപ്പ് കഴിക്കരുത്. ഈ ദിവസം ആരുമായും തര്‍ക്കങ്ങള്‍ ഉണ്ടാക്കരുത്. ഈ ദിവസം തീര്‍ച്ചയായും ബ്രഹ്മചര്യം പാലിക്കേണ്ടതാണ്. പ്രദോഷവ്രതം ദിനത്തില്‍ തമസ്സ് ഭക്ഷണം കഴിക്കരുത്. ഉള്ളി, വെളുത്തുള്ളി, മാംസം മുതലായവയില്‍ നിന്നും വിട്ടുനില്‍ക്കുക. ഇതോടൊപ്പം ഈ ദിവസം പുകയില ഉപയോഗവും മദ്യപാനവും പാടില്ല. ഈ ദിവസം തുടര്‍ച്ചയായി ഓം നമഃ ശിവായ മന്ത്രം ജപിക്കുക.



Click it and Unblock the Notifications
