Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ വര്‍ഷത്തെ ആവസാന പ്രദോഷ വ്രതം, പരമേശ്വര പ്രീതിക്ക് ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും
ഹിന്ദുമതവിശ്വാസപ്രകാരം പ്രദോഷ വ്രതവും പ്രദോഷ കാലവും പരമേശ്വര ആരാധനയ്ക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. പഞ്ചാംഗമനുസരിച്ച് എല്ലാ മാസവും കൃഷ്ണപക്ഷത്തിന്റെയും ശുക്ലപക്ഷത്തിന്റെയും ത്രയോദശി തീയതിയില്‍ പ്രദോഷ വ്രതം ആചരിക്കുന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഈ ദിവസം ഭക്തര്‍ ശിവന്റെ നടരാജ രൂപത്തെ ആരാധിക്കുന്നു. സ്കന്ദപുരാണം അനുസരിച്ച് പ്രദോഷ വ്രതത്തില്‍ ഉപവാസത്തിന് രണ്ട് വ്യത്യസ്ത രീതികളുണ്ട്. ആദ്യ രീതിയില്‍ ഭക്തര്‍ രാവും പകലും മുഴുവന്‍, അതായത് 24 മണിക്കൂറും ഉപവാസം അനുഷ്ഠിക്കുന്നു. രാത്രിയില്‍ ഉറങ്ങാതിരിക്കുന്നു. രണ്ടാമത്തെ രീതിയില്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഭക്തര്‍ വ്രതം അനുഷ്ഠിക്കുകയും വൈകുന്നേരം ശിവനെ ആരാധിച്ചതിന് ശേഷം ഉപവാസം അവസാനിപ്പിക്കുകയും ചെയ്യുന്നു.
പ്രദോഷ വ്രതം എടുക്കുന്ന ഭക്തര്‍ക്ക് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാനും ആഗ്രഹങ്ങള്‍ നേടാനും സാധിക്കുന്നു. ശിവനൊപ്പം പാര്‍വതിദേവിയും അനുഗ്രഹം ചൊരിയുന്ന ഈ വര്‍ഷത്തെ അവസാനത്തെ പ്രദോഷ വ്രതം ഡിസംബര്‍ 21നാണ്. പ്രദോഷ വ്രതത്തിന്റെ ആരാധനാ രീതിയും പൂജാവിധിയും ശുഭമുഹൂര്‍ത്തവും അറിയാന്‍ ലേഖനം വായിക്കൂ.

പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം
പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം സ്കന്ദപുരാണത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഭക്തിയോടും വിശ്വാസത്തോടും കൂടി ഈ വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ക്ക് സംതൃപ്തിയും സമ്പത്തും നല്ല ആരോഗ്യവും കൈവരും. ആത്മീയ ഉന്നമനത്തിനും ആഗ്രഹ സാഫല്യത്തിനുമായി ഭക്തര്‍ പ്രദോഷ വ്രതം ആചരിക്കുന്നു. ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പ്രദോഷ വ്രതത്തെക്കുറിച്ച് വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ശിവഭക്തര്‍ ഈ വ്രതം വളരെ പവിത്രമായി കണക്കാക്കുന്നു. ഈ പുണ്യദിനത്തില്‍ പരമേശ്വരന്റെ ഒരു ദര്‍ശനം പോലും നിങ്ങളുടെ എല്ലാ പാപങ്ങളും നീക്കുകയും സമൃദ്ധിയും അനുഗ്രഹങ്ങളും ഭാഗ്യവും നല്‍കും.

ശുഭമുഹൂര്‍ത്തം
സൂര്യോദയം - ഡിസംബര്‍ 21, രാവിലെ 7:07
സൂര്യാസ്തമയം - ഡിസംബര്‍ 21 വൈകിട്ട് 5:41
ത്രയോദശി തിഥി ആരംഭം - ഡിസംബര്‍ 21, രാവിലെ 12:45
ത്രയോദശി തിഥി അവസാനം - ഡിസംബര്‍ 21, രാത്രി 10:16
പ്രദോഷ പൂജാസമയം - ഡിസംബര്‍ 21, വൈകിട്ട് 5:41 മുതല്‍ രാത്രി 8:23 വരെ

ശുഭയോഗങ്ങള്‍
സര്‍വാര്‍ത്ത സിദ്ധി യോഗത്തിലും അമൃത സിദ്ധി യോഗത്തിലുമായി ഈ സമയം പ്രദോഷ വ്രതവും പ്രതിമാസ ശിവരാത്രിയും ആചരിക്കും. ഈ രണ്ട് യോഗങ്ങളും ഒരേ സമയത്താണ് സംഭവിക്കുന്നത് എന്നതാണ് പ്രത്യേകത. ഡിസംബര്‍ 21ന് രാവിലെ 08.33 മുതല്‍ അടുത്ത ദിവസം വരെ അതായത് ഡിസംബര്‍ 22ന് രാവിലെ 06.33 വരെ സര്‍വാര്‍ത്ത സിദ്ധി യോഗയും അമൃത സിദ്ധി യോഗയും തുടരും. ഈ രണ്ട് യോഗങ്ങളും ആരാധന പോലുള്ള പ്രവൃത്തികള്‍ക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

പ്രദോഷ വ്രതാനുഷ്ഠാന രീതി
പ്രദോഷ നാളില്‍ ഭക്തര്‍ അതിരാവിലെ എഴുന്നേറ്റ് കുളിക്കണം.. കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുക. വീടിന്റെ പൂജാമുറിയില്‍ വിളക്ക് കൊളുത്തുക. സാധ്യമെങ്കില്‍, ഗംഗാജലത്തോടുകൂടി ഭഗവാന് ഭോലേനാഥിനെ അഭിഷേകം ചെയ്യുക. ഭോലേനാഥിന് പൂക്കള്‍ അര്‍പ്പിക്കുക. ഈ ദിവസം ഭോലേനാഥിനൊപ്പം പാര്‍വതി ദേവിയേയും ഗണേശനേയും ആരാധിക്കുക. ഏതൊരു ശുഭകാര്യത്തിനും മുമ്പ് ഗണപതിയെ ആരാധിക്കുന്നു. ശിവന് സാത്വിക ഭക്ഷണം സമര്‍പ്പിക്കുക. ആരതി നടത്തുക.

ആചാരങ്ങള്‍
ചില സ്ഥലങ്ങളില്‍ ശിവലിംഗ ആരാധനയും നടത്താറുണ്ട്. പാല്, തൈര്, നെയ്യ് തുടങ്ങിയ പുണ്യ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ശിവലിംഗത്തെ അഭിഷേകം ചെയ്യുന്നു. പൂജ നടത്തുകയും ഭക്തര്‍ ശിവലിംഗത്തില്‍ കൂവള ഇലകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. ചിലര്‍ ആരാധനയ്ക്കായി ശിവന്റെ ചിത്രമോ പെയിന്റിംഗോ ഉപയോഗിക്കുന്നു. പ്രദോഷ വ്രതം നാളില്‍ കൂവള ഇലകള്‍ സമര്‍പ്പിക്കുന്നത് വളരെ പുണ്യപ്രദമാണെന്നാണ് വിശ്വാസം. ഇതിന് ശേഷം ഭക്തര്‍ പ്രദോഷ വ്രത കഥ കേള്‍ക്കുകയോ ശിവപുരാണത്തില്‍ നിന്നുള്ള കഥകള്‍ വായിക്കുകയോ ചെയ്യുന്നു. 108 തവണ മഹാ മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നു. പൂജയ്ക്കുശേഷം മിക്ക ഭക്തരും ദര്‍ശനത്തിനായി ശിവക്ഷേത്രങ്ങളില്‍ എത്തുന്നു. പ്രദോഷ നാളില്‍ ഒരു വിളക്ക് കത്തിക്കുന്നത് പോലും വളരെ പുണ്യകരമാണെന്നാണ് വിശ്വാസം.

പ്രദോഷ വ്രതത്തിന്റെ നേട്ടങ്ങള്‍
വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഏഴ് ദിവസത്തെയും വച്ച് പ്രദോഷ വ്രതത്തിന് അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ സന്താനസുഖം ലഭിക്കും. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ കുട്ടികള്‍ക്കും നേട്ടമുണ്ടാകും. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശങ്കരന്റെയും പാര്‍വതി ദേവിയുടെയും പ്രത്യേക അനുഗ്രഹം ലഭിക്കും.

ബുധപ്രദോഷത്തിനുള്ള പ്രതിവിധികള്‍
ബുധപ്രദോഷ നാളില്‍ വീട്ടിലെ മുതിര്‍ന്നവര്‍ തങ്ങളുടെ കുട്ടികളുടെ കൈകൊണ്ട് നിര്‍ധനരായ കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും പച്ച നിറത്തിലുള്ള വസ്തുക്കളും ദാനം ചെയ്യണം. പ്രദോഷ വ്രത ദിനത്തില്‍ ഗണപതിക്ക് 5 സുപാരി, 5 ഏലക്ക, 5 മോദകം എന്നിവ സമര്‍പ്പിക്കുക. ഗണപതിയുടെ മുന്നില്‍ നെയ്യ് വിളക്ക് കൊളുത്തി ഓം ഗണ്‍ ഗണപതയേ നമ എന്ന മന്ത്രം ചൊല്ലുക. ഇങ്ങനെ മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ വീട്ടില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കും. ആരാധനയ്ക്ക് ശേഷം കുട്ടികള്‍ക്ക് മോദകവും നല്‍കുക.



Click it and Unblock the Notifications
