For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pradosh Vrat 2021 : ശനിദോഷം വഴിക്കുവരില്ല, ജീവിതത്തില്‍ എന്നും സൗഭാഗ്യം; ചെയ്യേണ്ടത് ഇത്‌

|

ചതുര്‍ത്ഥി (നാലാം ദിവസം), ഷഷ്ഠി (ആറാം ദിവസം), അഷ്ടമി (എട്ടാം ദിവസം), ഏകാദശി (പതിനൊന്നാം ദിവസം) എന്നിവയ്ക്ക് പുറമെ ത്രയോദശി (പതിമൂന്നാം ദിവസം) ദിവസത്തിനും ഹിന്ദു കലണ്ടറില്‍ പ്രത്യേക പ്രാധാന്യമുണ്ട്. നാലാമത്തെയും ആറാമത്തെയും എട്ടാമത്തെയും പതിനൊന്നാമത്തെയും ദിവസങ്ങള്‍ ഗണപതി, കാര്‍ത്തികേയന്‍, ദുര്‍ഗാദേവി, മഹാവിഷ്ണു എന്നിവര്‍ക്കായി സമര്‍പ്പിക്കുന്നു. എന്നാല്‍ പതിമൂന്നാം ദിവസം ശിവനെ ആരാധിക്കുന്നതിനാണ്.

Most read: കാണാന്‍ കഴിയില്ല വീട്ടിലെ ദുഷ്ടശക്തി; ഫലമോ ദോഷവുംMost read: കാണാന്‍ കഴിയില്ല വീട്ടിലെ ദുഷ്ടശക്തി; ഫലമോ ദോഷവും

ത്രയോദശി ദിവസം നോല്‍ക്കുന്ന വ്രതത്തിനെ പ്രദോഷ വ്രതം എന്നാണ് വിളിക്കുന്നത്. ഇപ്രാവശ്യം ഇത് ശനിയാഴ്ച ദിവസം വരുന്നതിനാല്‍ ശനി പ്രദോഷം അല്ലെങ്കില്‍ ശനി ത്രയോദശി എന്നും അറിയപ്പെടുന്നു. ഈ മാസം ശനി പ്രദോഷ വ്രതം ഏപ്രില്‍ 24നാണ്. ഏപ്രില്‍ 24 ന് വൈകുന്നേരം 7:17 ന് ആരംഭിച്ച് ഏപ്രില്‍ 25 ന് വൈകിട്ട് 4:12 ന് അവസാനിക്കും. പ്രദോഷ പൂജ നടത്തുന്നതിനുള്ള ശുഭമുഹൂര്‍ത്തം വൈകുന്നേരം 7:17 മുതല്‍ 9:03 വരെയാണ്. ശനിദോഷം അകറ്റാന്‍ പൂജയ്ക്കും ആരാധനയ്ക്കുമായുള്ള ഉത്തമ ദിവസമാണ് ഇത്.

ശനിദേവനെ പ്രീതിപ്പെടുത്താന്‍ ഉത്തമ ദിനം

ശനിദേവനെ പ്രീതിപ്പെടുത്താന്‍ ഉത്തമ ദിനം

ശനി പ്രദോഷ ദിനത്തില്‍ ശനിദേവന് കറുത്ത എള്ള്, കറുത്ത തുണി, എണ്ണ, ഉഴുന്നുപരിപ്പ് എന്നിവ അര്‍പ്പിക്കുന്നത് ശുഭമായി കണക്കാക്കുന്നു. വിശ്വാസമനുസരിച്ച്, ശനി പ്രദോഷ ദിനത്തില്‍ ഇത്തരം വസ്തുക്കള്‍ കൊണ്ട് ശനി ദേവനെ ആരാധിക്കുന്നത് ഭക്തര്‍ക്ക് അനുഗ്രഹം ലഭിക്കാന്‍ ഇടവരുത്തുന്നുവെന്ന് വിശ്വസിക്കുന്നു. പ്രദോഷ വ്രതത്തില്‍ ശനി ദേവനെ എങ്ങനെ പ്രീതിപ്പെടുത്തണമെന്ന് അറിയാന്‍ വായിക്കൂ.

ശുഭമുഹൂര്‍ത്തം

ശുഭമുഹൂര്‍ത്തം

ഏപ്രില്‍ 24 ന് വൈകുന്നേരം 7:17 ന് ആരംഭിച്ച് ഏപ്രില്‍ 25 ന് വൈകിട്ട് 4:12 ന് അവസാനിക്കും. പ്രദോഷ പൂജ നടത്തുന്നതിനുള്ള ശുഭമുഹൂര്‍ത്തം വൈകുന്നേരം 7:17 മുതല്‍ 9:03 വരെയാണ്. ശനിദോഷം അകറ്റാന്‍ പൂജയ്ക്കും ആരാധനയ്ക്കുമായുള്ള ഉത്തമ സമയമാണ് ഇത്.

Most read:ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍Most read:ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍

ശനിദേവനെ എങ്ങനെ പൂജിക്കാം

ശനിദേവനെ എങ്ങനെ പൂജിക്കാം

ശനിയുടെ മോശം ഫലങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് ശനി പ്രദോഷ വ്രതത്തില്‍ പൂജകള്‍ ചെയ്യുന്നത്. ഈ ദിവസം, ശനി സ്‌തോത്രം പാരായണം ചെയ്യുന്നതും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് പുത്രഭാഗ്യം കൈവരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. ഈ ദിവസം, ശനിയുമായി ബന്ധപ്പെട്ട ചില പ്രത്യേക നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തിലെ നിര്‍ഭാഗ്യവും അവസാനിക്കുന്നു.

ശനിദേവനെ സന്തോഷിപ്പിക്കാന്‍

ശനിദേവനെ സന്തോഷിപ്പിക്കാന്‍

ഈ ദിവസം വെള്ളം പോലും കുടിക്കാതെ നോമ്പ് അനുഷ്ഠിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ കൈവരാന്‍ ഇടയാക്കുന്നു. ഈ ദിവസം കറുത്ത പശുക്കള്‍ക്ക് ബൂന്ദി ലഡ്ഡു നല്‍കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം വരുത്തും. ഇതിനൊപ്പം കറുത്ത നായ്ക്കള്‍ക്ക് ഭക്ഷണവും നല്‍കണം. ശനി പ്രദോഷിന്റെ ദിവസം ശനി മന്ത്രം ചൊല്ലണം. മന്ത്രം ചൊല്ലുമ്പോള്‍ ഉച്ചാരണം ശുദ്ധമായിരിക്കണം. കൂടാതെ, ഈ ദിവസം ദരിദ്രര്‍ക്ക് എണ്ണയില്‍ ഉണ്ടാക്കിയ ഭക്ഷണങ്ങള്‍ ദാനമായും നല്‍കുക.

Most read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ലMost read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ല

ശനി പ്രദോഷവ്രതം; പൂജാവിധി

ശനി പ്രദോഷവ്രതം; പൂജാവിധി

പ്രദോഷവ്രതം അനുഷ്ഠിക്കുന്നവര്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. അതിനുശേഷം പരമേശ്വര- പാര്‍വതി വിഗ്രഹത്തില്‍ പഞ്ചാമൃതം ഗംഗാ ജലം എന്നിവ അര്‍പ്പിക്കുക. ധൂപം, വിളക്ക്, നൈവേദ്യം, പഴങ്ങള്‍, പാന്‍, ബീറ്റ്‌റൂട്ട്, ഗ്രാമ്പൂ, ഏലം എന്നിവ സമര്‍പ്പിക്കുക. വൈകുന്നേരം, ശിവനെ ഇതേ രീതിയില്‍ ആരാധിക്കുകയും മുകളില്‍ പറഞ്ഞ എല്ലാ വസ്തുക്കളും വീണ്ടും സമര്‍പ്പിക്കുകയും ചെയ്യുക. ഈ ദിവസം സാധ്യമെങ്കില്‍ നിങ്ങള്‍ വെങ്കല പാത്രത്തില്‍ എള്ള് എണ്ണ ഉപയോഗിച്ച് മുഖം നോക്കുകയും ഈ എണ്ണ ദാനം ചെയ്യുകയും വേണം. ഈ ദിവസം ശനിദേവനെ സന്തോഷിക്കുന്നതിനായി ആല്‍മരത്തിന് വെള്ളം അര്‍പ്പിക്കാവുന്നതുമാണ്.

ശനിപ്രദോഷ ദിനത്തില്‍ ശിവനെ ആരാധിക്കാന്‍

ശനിപ്രദോഷ ദിനത്തില്‍ ശിവനെ ആരാധിക്കാന്‍

* നേരത്തെ എഴുന്നേറ്റ് (ബ്രാഹ്‌മ മുഹൂര്‍ത്ത സമയത്ത്) കുളിക്കുക.

* വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

* ബ്രഹ്‌മചര്യം നിലനിര്‍ത്തുക

* സവാള, വെളുത്തുള്ളി, മാംസം അല്ലെങ്കില്‍ മറ്റ് നിഷിധ ഭക്ഷണങ്ങള്‍ കഴിക്കരുത്.

* പുകയില, മദ്യം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക.

* നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ 'ഓം നമ ശിവായ' മന്ത്രം ചൊല്ലുക.

* പ്രദോഷകാല പൂജ നടത്തുന്നതിന് മുമ്പ് വീണ്ടും കുളിക്കുക.

Most read:ശനിദോഷം നീക്കാന്‍ എളുപ്പവഴി; രാവിലെ സൂര്യനെ ഇങ്ങനെ ആരാധിക്കൂMost read:ശനിദോഷം നീക്കാന്‍ എളുപ്പവഴി; രാവിലെ സൂര്യനെ ഇങ്ങനെ ആരാധിക്കൂ

ശനിദോഷം; ഫലങ്ങള്‍

ശനിദോഷം; ഫലങ്ങള്‍

ജ്യോതിഷപരമായി ഓരോ നക്ഷത്രക്കാര്‍ക്കും ശനി നല്ല സ്ഥാനത്തിരുന്നാല്‍ കരിയറില്‍ ഉയര്‍ച്ച, ആരോഗ്യം, ആഗ്രഹ പൂര്‍ത്തീകരണം എന്നിവ നിങ്ങള്‍ക്ക് കൈവരുന്നു. പണത്തിനും സമ്പത്തിനും വേണ്ടി നിങ്ങള്‍ അലയേണ്ടിവരില്ല, പകരം അവ നിങ്ങളുടെ പക്കല്‍ വന്നുചേരും. എന്നാല്‍ ശനി ദോഷം നിങ്ങളിലുണ്ടെങ്കില്‍ വിഷാദം, നിരാശ, പരാജയങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍, വന്ധ്യത, മോശം ചിന്തകള്‍, കോപം എന്നിവ വന്നുചേരുന്നു.

English summary

Pradosh Vrat 2021 : How To Please Shani Dev on Shani Pradosh Vrat

This month, Shani Pradosh Vrat will be observed on April 24. Read on to know how to please shani dev on shani pradosh vrat.
X
Desktop Bottom Promotion