Latest Updates
-
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്?
ജീവിതം മാറ്റിമറിക്കും, അത്ഭുത കാര്യങ്ങള്‍ നടക്കും; ഈ ശിവമന്ത്രങ്ങള്‍ ജപിക്കുന്നത് പതിവാക്കൂ
ഹിന്ദു മതത്തില്‍ മന്ത്രങ്ങള്‍ ജപിക്കുന്നത് ഏതെങ്കിലും ദൈവത്തിന്റെയോ ദേവിയുടെയോ അനുഗ്രഹം നേടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് പറയപ്പെടുന്നു. മന്ത്രങ്ങള്‍ക്ക് വളരെയധികം ശക്തിയുണ്ടെന്നും അവ ഭക്തിയോടും വിശ്വാസത്തോടും കൂടി ജപിക്കുന്നത് ഭക്തരുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സങ്കടങ്ങളും വേദനകളും ദുരിതങ്ങളും അകറ്റുകയും സന്തോഷവും സമ്പത്തും ഭാഗ്യവും നല്‍കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ശിവന്റെ ആരാധനയിലും മന്ത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
ശിവനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ ജീവിതത്തിലെ എല്ലാ വിഷമതകളും മാറുമെന്നാണ് വിശ്വാസം. മഹാമൃത്യുഞ്ജയ മന്ത്രമുള്പ്പെടെ ഒരു വ്യക്തിക്ക് നിരവധി നേട്ടങ്ങള്‍ നല്കാന് കഴിയുന്ന നിരവധി ശിവ മന്ത്രങ്ങളുണ്ട്. അവ ജപിക്കുമ്പോള്‍ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരികയും ഭക്തരുടെ ഏറ്റവും വലിയ ആഗ്രഹം പോലും ഉടന്‍ സഫലമാകുകയും ചെയ്യും. ശിവന്റെ അനുഗ്രഹത്തിനായി നിങ്ങള്‍ക്ക് ജപിക്കാവുന്ന ശക്തമായ ചില ശിവ മന്ത്രങ്ങള്‍ ഇതാ.

ശിവപഞ്ചാക്ഷരി മന്ത്രം
ഓം നമഃ ശിവായ
അര്‍ത്ഥം - ഞാന്‍ ശിവനെ വണങ്ങുന്നു
ഓം നമഃ ശിവായയുടെ അര്‍ത്ഥം 'ഞാന്‍ ശിവനെ വണങ്ങുന്നു' എന്നാണ്. ഈ മന്ത്രം ജപിക്കുമ്പോള്‍ നിങ്ങള്‍ ആന്തരിക ശക്തിയെ വിളിക്കുന്നു. ശിവപഞ്ചാക്ഷര മന്ത്രം പ്രധാനമായും സംരക്ഷണവും സുരക്ഷയും തേടുന്നവര്‍ക്കുള്ളതാണ്. ഇത് ആന്തരിക ശേഷിയും ശക്തിയും വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുകയും ചെയ്യുന്നു. ഈ മന്ത്രത്തിന് ഒരു നിയന്ത്രണവുമില്ല. നിങ്ങള്‍ക്കത് എങ്ങനെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഈ മന്ത്രം ജപിക്കാവുന്നതാണ്.
മഹാമൃത്യുഞ്ജയ മന്ത്രം
ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവര്‍ധനം
ഉര്‍വാരുകമിവ് ബന്ധനാന് മൃത്യോര്‍മുക്ഷീയ മാമൃതാത്
മഹാമൃത്യുഞ്ജയ മന്ത്രത്തെ ഏറ്റവും ശക്തമായ ശിവമന്ത്രമെന്ന് പറയപ്പെടുന്നു. ഓം നമഃ ശിവായ ജപിക്കുന്നുപോലെ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഏത് വിധത്തിലും ഈ മന്ത്രം ജപിക്കാന്‍ സാധിക്കില്ല. ഈ മന്ത്രത്തിന് ചില നിയന്ത്രണങ്ങളുണ്ട്. എപ്പോള്‍, എങ്ങനെ ജപിക്കണമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഈ മന്ത്രം ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ധൈര്യവും മറ്റ് സുപ്രധാന നേട്ടങ്ങളും നല്കുന്നു. 'മഹാമൃത്യുഞ്ജയ' എന്ന സംസ്കൃത വാക്കിന്റെ അര്‍ത്ഥം 'മരിച്ചവരുടെ മേലുള്ള വിജയം' എന്നാണ്. അതിനാല്‍, മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ ഭയവും മറ്റ് തരത്തിലുള്ള ഭൗതിക കഷ്ടപ്പാടുകളും മറികടക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ മന്ത്രം ജപിക്കുന്നത് നല്ലതാണ്.
രുദ്ര മന്ത്രം
നമോ ഭഗവതേ രുദ്രായ
ഓം നമോ ഭഗവതേ രുദ്രായൈ
ശിവനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും ഉത്തമമായ മന്ത്രമാണ് രുദ്ര മന്ത്രം. രുദ്ര ഭഗവാന്റെ അനുഗ്രഹം നേടാനാണ് ഈ മന്ത്രം ഉപയോഗിക്കുന്നത്. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ രുദ്ര മന്ത്രം ജപിക്കുന്നതിലൂടെ സാധിക്കുന്നു.
ശിവ ഗായത്രി മന്ത്രം
തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്രഃ പ്രചോദയാത്
ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ദീമഹി തന്നോ രുദ്രഃ പ്രചോദയാത്
ഗായത്രി മന്ത്രം ഏറ്റവും ശക്തമായ ഹൈന്ദവ മന്ത്രങ്ങളില്‍ ഒന്നാണെന്ന് എല്ലാവര്ക്കും അറിയാം. അതുപോലെ തന്നെ ശിവ ഗായത്രി മന്ത്രവും വളരെ പ്രധാനപ്പെട്ട മന്ത്രമാണ്. നിങ്ങള്‍ക്ക് മനസ്സമാധാനം വേണമെങ്കില്‍, ശിവനെ പ്രീതിപ്പെടുത്തണമെങ്കില്‍ നിങ്ങള്‍ക്ക് ഈ മന്ത്രം ജപിക്കാവുന്നതാണ്.
ശിവധ്യാന മന്ത്രം
കരചരണകൃതം വാക് കായജം കര്മ്മജം വാ ശ്രവണനയനജന് വാ മാനസംവാപരധം
വിഹിതം വിഹിതം വാ സര്‍വ മേതത് ക്ഷമസ്വ ജയ ജയ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ
ശിവനെ ധ്യാനിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ശിവ ധ്യാന മന്ത്രം നിങ്ങള്‍ക്കുള്ളതാണ്. ഈ ജീവിതത്തിലോ കഴിഞ്ഞ ജീവിതത്തിലോ ചെയ്ത എല്ലാ പാപങ്ങള്‍ക്കും പാപമോചനം കണ്ടെത്താന്‍ ഈ മന്ത്രം സഹായിക്കുന്നു. നിങ്ങളുടെ ആത്മാവിനെയും നിങ്ങളുടെ ജീവിതത്തിലെ നെഗറ്റീവ് എനര്‍ജിയെയും ശുദ്ധീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ മന്ത്രം വളരെ ഫലപ്രദമാണ്.
ശിവ സ്തോത്രം
നമസ്തേ അസ്തു ഭഗവാന്
വിശ്വേശ്വരായ മഹാദേവായ
ത്രയംബകായ ത്രിപുരാന്തകായ
ത്രികാലാഗ്നി - കാലായ
കാലാഗ്നി - രുദ്രായ നീലകണ്ഠായ മൃത്യുഞ്ജയായ
സര്വേശ്വരായ സദാശിവായ
ശ്രീമാന്‍ മഹാദേവായ നമഃ
രാശി അനുസരിച്ച് ശിവമന്ത്രം
മേടം - ഓം നമഃ ശിവായ
ഇടവം - ഓം നാഗേശ്വരായ നമഃ
മിഥുനം - ഓം നമഃ ശിവായ കാലം മഹാകാലകാലം കൃപാലം ഓം നമഃ
കര്‍ക്കടകം - ഓം ചന്ദ്രമൗലീശ്വര നമഃ.
ചിങ്ങം - ഓം നമഃ ശിവായ കാലം മഹാകാല കാലം കൃപാലം ഓം നമഃ
കന്നി - ഓം നമോ ശിവായ കാല ഓം നമഃ.
വൃശ്ചികം - ഓം ഹോം ഓം ജൂം സ
ധനു - ഓം നമോ ശിവായ ഗുരു ദേവായ നമഃ.
മകരം - ഓം ഹോം ഓം ജൂം സ
കുംഭം - ഓം ഹോം ഓം ജൂം സ
മീനം - ഓം നമോ ശിവായ ഗുരു ദേവായ നമഃ



Click it and Unblock the Notifications