For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവരാത്രി ദിനത്തില്‍ ഈ പൂജകള്‍ സര്‍വ്വൈശ്വര്യവും അഭീഷ്ടസിദ്ധിയും ഫലം

|

നാളെ മഹാശിവരാത്രി, കുംഭമാസത്തിലെ കൃഷ്ണ ചതുര്‍ദ്ദശി തിഥിയിലാണ് മഹാശിവരാത്രി വരുന്നത്. ഈ ദിനത്തില്‍ ശിവക്ഷേത്രങ്ങളിലെല്ലാം വളരെയധികം ആഘോഷങ്ങളും പൂജകളും വ്രതാനുഷ്ഠാനങ്ങളും എല്ലാം നടക്കുന്നുണ്ട്. എന്നാല്‍ ഈ ദിനത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ശിവരാത്രിയുടെ തലേ ദിവസം മുതല്‍ തന്നെ പ്രദോഷം വരുന്നുണ്ട്. ശിവരാത്രി വ്രതത്തിന് പിന്നില്‍ പല വിധത്തിലുള്ള ഐതിഹ്യങ്ങള്‍ ഉണ്ട്.

ശിവരാത്രി നാളില്‍ ശിവനെ ആരാധിച്ചാലുള്ള നേട്ടംശിവരാത്രി നാളില്‍ ശിവനെ ആരാധിച്ചാലുള്ള നേട്ടം

പാലാഴി മഥനം നടന്നപ്പോള്‍ രൂപം കൊണ്ട് കാളകൂടവിഷം ശ്രീപരമേശ്വരന്‍ കുടിക്കുകയും എന്നാല്‍ ഈ വിഷത്തെ തടയുന്നതിന് വേണ്ടി പാര്‍വ്വതി ദേവി ഭഗവാന്റെ കഴുത്തില്‍ മുറുക്കിപ്പിടിക്കുകയും ചെയ്തു. അന്നേ ദിവസം ഭഗവാന് അപകടം വരാതിരിക്കുന്നതിന് വേണ്ടി പാര്‍വ്വതി ദേവിയും മറ്റ് ദേവീ ദേവന്‍മാരും ഉറക്കമിളച്ച് ഇരുന്ന് പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രി ദിനമായി നാം ആചരിക്കുന്നത്.

വ്രതാനുഷ്ഠാനം

വ്രതാനുഷ്ഠാനം

ഈ ദിനത്തില്‍ പ്രത്യേക വ്രതാനുഷ്ഠാനങ്ങള്‍ ഉണ്ട്. അതായത് തലേ ദിവസം തന്നെ അരിയാഹാരം ഉപേക്ഷിക്കേണ്ടതാണ്. പകലുറക്കം, എണ്ണതേച്ച് കുളി, പഴകി ആഹാരം എന്നിവ കഴിക്കരുത്. ഇത് കൂടാതെ രാവിലെ കുളിച്ച് ദേഹശുദ്ധി വരുത്തി ഭസ്മം ധരിച്ച് നമ:ശിവായ ജപിക്കേണ്ടതാണ്. ശിവരാത്രി ദിനത്തില്‍ പൂര്‍ണമായും ഉപവസിക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ ഉപവസിക്കാന്‍ സാധിക്കാത്തവര്‍ ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യമോ അല്ലെങ്കില്‍ കരിക്കിന്‍ വെള്ളമോ മറ്റോ കഴിക്കേണ്ടതാണ്.

വ്രതാനുഷ്ഠാനം

വ്രതാനുഷ്ഠാനം

അമിത ഭക്ഷണം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഉപവസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ശിവരാത്രി ദിനത്തില്‍ ശിവപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാവുന്നതാണ്. അന്നദാനം നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഈ ദിനത്തില്‍ ശിവഭഗവാന് വേണ്ടി ചില പ്രത്യേക പൂജകള്‍ നടത്താവുന്നതാണ്. അവ എന്തൊക്കെയെന്നും ഇതിന്റെ ഫലങ്ങള്‍ എന്തെല്ലാമെന്നും നമുക്ക് നോക്കാവുന്നതാണ്.

 ജലധാര

ജലധാര

ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് ജലധാര നടത്തുന്നത്. രോഗദുരിതത്തിന് ശാന്തിയായാണ് ജലധാര വഴിപാട് ഭക്തര്‍ ഭഗവാന് വേണ്ടി സമര്‍പ്പിക്കുന്നത്. ജലധാര ശിവരാത്രി ദിനത്തില്‍ വഴിപാട് അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദുരിതത്തിനും രോഗമുക്തിക്കും ഫലം നല്‍കുന്നുണ്ട്. ശിവരാത്രി ദിനത്തില്‍ ഈ വഴിപാട് എല്ലാ ഭക്തരും നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

പിന്‍വിളക്ക്

പിന്‍വിളക്ക്

ജലധാരയും പിന്‍വിളക്കും എന്തുകൊണ്ടും ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളില്‍ ഒന്നാണ്. ക്ഷേത്രദര്‍ശനത്തിന്റെ ഏത് പുണ്യവും ലഭിക്കുന്നത് പിന്‍വിളക്ക് വഴിപാട് നടത്തുന്നതിലൂടെയാണ്. ശിവന് മാത്രമല്ല പാര്‍വ്വതി ദേവിക്കും പിന്‍വിളക്ക് വഴിപാട് നടത്തേണ്ടതാണ്. കാര്യസാധ്യത്തിന് വേണ്ടിയാണ് പിന്‍വിളക്ക് വഴിപാട് നടത്തുന്നത്. ഇത് കൂടാതെ ദീര്‍ഘമാംഗല്യം, ഭാര്യാഭര്‍തൃ യോജിപ്പ് എല്ലാം പിന്‍വിളക്കിന്റെ ഫലങ്ങളില്‍ വരുന്നതാണ്.

കൂവളമാല

കൂവളമാല

കൂവളമാലയാണ് ശിവരാത്രി ദിനത്തില്‍ ഭഗവാന് സമര്‍പ്പിക്കേണ്ട വഴിപാടുകളുടെ കൂട്ടത്തില്‍ ഏറ്റവും ഫലം നല്‍കുന്നത്. ജന്മനക്ഷത്രനാളിലും പേരിലും കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നത് എന്തുകൊണ്ടും ആയുസ്സിന് ദോഷമുള്ളവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ആയുരാരോഗ്യത്തിനും ദീര്‍ഘമാംഗല്യത്തിനും എല്ലാം കൂവളത്തില മാല ഭഗവാന് ചാര്‍ത്താവുന്നതാണ്. ഇവര്‍ക്ക് മാലചാര്‍ത്തുന്നതോടൊപ്പം തന്നെ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും നടത്താവുന്നതാണ്.

English summary

Powerful Offerings in Mahashivratri

Here in this article we are discussing about most powerfulofferings in Mahashivratri. Take a look.
X
Desktop Bottom Promotion