For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വദുരിതമകറ്റി ഭാഗ്യവും സമ്പത്തും തരും മന്ത്രം

ദുരിത നിവാരണത്തിനും ഐശ്വര്യം വര്‍ദ്ധിപ്പിക്കാനും ചില മന്ത്രങ്ങള്‍ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

|

പലരുടേയും അനുഭവങ്ങള്‍ നമുക്ക് കാണിച്ച് തരുന്നത് ജീവിതം ദുരിതപൂര്‍ണമാണെന്നാണ്. പല തരം കാരണങ്ങളാണ് ഇതിന് പിന്നില്‍. പലപ്പോഴും നമ്മള്‍ ചെയ്ത കര്‍മ്മ ഫലങ്ങളായിരിക്കും ജീവിതത്തില്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം. എന്നാല്‍ ഒരിക്കലും മന്ത്രങ്ങള്‍ കൊണ്ട് മാറ്റാന്‍ കഴിയാത്ത ദുരിതങ്ങള്‍ ഒന്നുമുണ്ടാവില്ല. വിവാഹത്തിനും ദീര്‍ഘായുസിനും 11 ശിവമന്ത്രങ്ങള്‍

ജീവിതം ദുരിതപൂര്‍ണമല്ലാതാക്കാന്‍ സഹായിക്കുന്ന മന്ത്രങ്ങള്‍ ഉണ്ട്. ദുരിത പൂര്‍ണമായ ജീവിതത്തിന് ആശ്വാസം നല്‍കാനും ജീവിതത്തില്‍ ഐശ്വര്യം നിറയ്ക്കാനും ഈ മന്ത്രങ്ങള്‍ മതി.

സര്‍വ്വദുരിതപരിഹാരം

സര്‍വ്വദുരിതപരിഹാരം

ഓം വിശ്വാനി ദേവ സവിതര്‍ദുരിതാനി പരാസുവ

യദ് ഭദ്രം തന്ന ആസുവ എന്ന മന്ത്രം സര്‍വ്വലോക ദുരിതങ്ങളില്‍ നിന്നും പരിഹാരം നല്‍കുന്ന ഒന്നാണ്.

 മന്ത്രത്തിന്റെ അര്‍ത്ഥം

മന്ത്രത്തിന്റെ അര്‍ത്ഥം

സര്‍വ്വലോകത്തിന്റെ ഉത്പാദകനും ഐശ്വര്യദായകനും എല്ലാ പ്രകാശങ്ങളുടേയും ഉറവിടവുമായ പരമേശ്വരനോട് ഐശ്വര്യത്തിനും സമ്പത്തിനും ദുരിതനിവാരണത്തിനും വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു.

 ധനവര്‍ദ്ധനവിന്

ധനവര്‍ദ്ധനവിന്

യജുര്‍വ്വേദമന്ത്രമാണ് ഇത്. ഐശ്വര്യവും ധനവും വര്‍ദ്ധിക്കാന്‍ ഈ മന്ത്രം ഉരുക്കഴിയ്ക്കുന്നത് സഹായിക്കുന്നു.

മന്ത്രം

മന്ത്രം

ഓം ഭഗപ്രണേതര്‍ഭഗ സത്യരാധോ

ഭഗേമാം ധിയമുദവാ ദദന്ന:

ഭഗ പ്ര നോ ജനയ ഗോഭിരശൈവര്‍ഭഗ

പ്രനിഭിര്‍ നൃവന്ത:സ്യാമ

 മന്ത്രത്തിന്റെ അര്‍ത്ഥം നോക്കാം

മന്ത്രത്തിന്റെ അര്‍ത്ഥം നോക്കാം

ഭഗം എന്നാല്‍ ധനം എന്നാണ് അര്‍ത്ഥം. ധനത്തിന്റെ മഹത്വത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചുമാണ് ഇതില്‍ പറയുന്നത്. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകം തന്നെ ധനമാണ്. അതുകൊണ്ട് തന്നെ ധനമില്ലെങ്കില്‍ ജീവിതം ദുരിതത്തിലാവുന്നു.

 സര്‍വ്വൈശ്വര്യ മന്ത്രം

സര്‍വ്വൈശ്വര്യ മന്ത്രം

ധനമുണ്ടെങ്കിലും സര്‍വ്വൈശ്വര്യത്തിന് സാധ്യതയില്ല. എന്നാല്‍ സര്‍വ്വൈശ്വര്യത്തിന് മന്ത്രം ഭാഗ്യസൂക്തത്തിലെ അഞ്ചാം മന്ത്രമാണ്.

മന്ത്രം ഇതാണ്

മന്ത്രം ഇതാണ്

ഓം ഭഗ ഏവ ഭഗവങ് അസ്തു

ദേവാസ്‌തേന വയം ഭഗവന്ത: സ്യാമ

തം ത്വാ ഭഗ സര്വ ഇജ്ജോഹവീതി

സ നോ ഭഗ പുരഏതാ ഭവേഹ

 മന്ത്രത്തിന്റെ അര്‍ത്ഥം ശ്രദ്ധിക്കാം

മന്ത്രത്തിന്റെ അര്‍ത്ഥം ശ്രദ്ധിക്കാം

ഭഗവാന്റെ കൃപയും കടാക്ഷയും എന്നും കൂടെയുണ്ടാവട്ടെ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഭഗവാനെ ഉള്ളിലെ തേജസ്സായി കണ്ട് ആരാധിയ്ക്കുകയും സ്തുതിക്കുകയും ചെയ്യണം എന്നാണ് മന്ത്രത്തിന്റെ അര്‍ത്ഥം. ഇതിലൂടെ സര്‍വ്വൈശ്വര്യവും ചേര്‍ന്ന് വരും എന്നും പറയുന്നു.

മരണഭയം അകറ്റാന്‍

മരണഭയം അകറ്റാന്‍

മരണഭയം പലരിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനെ അകറ്റാന്‍ മഹാമൃത്യുഞ്ജയ മന്ത്രം ഉരുവിടാവുന്നതാണ്.

 മന്ത്രം ശ്രദ്ധിക്കാം

മന്ത്രം ശ്രദ്ധിക്കാം

ഓം ത്ര്യംബകം യജാമഹെ

സുഗന്ധിം പുഷ്ടി വര്‍ദ്ധനം

ഉര്‍വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃത്

മന്ത്രത്തിന്റെ അര്‍ത്ഥം

മന്ത്രത്തിന്റെ അര്‍ത്ഥം

അകാരണമായ മരണഭയം നിങ്ങളെ പിന്തുടരുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാനും മനക്കരുത്തും ജീവരക്ഷയും പിന്തുടരുന്ന് മന്ത്രമാണ് ഇത്. ജപിക്കുന്നയാളിന്റെ പ്രാണന് സംരക്ഷണം നല്‍കാന്‍ പാകത്തിലുള്ളതാണ് ഇതിലെ ഓരോ വരിയും. ദിവസവും 108 തവണയെങ്കിലും ഈ മന്ത്രം ചൊല്ലുക.

English summary

Powerful mantras to attract money and wealth

Powerful mantras to attract money and wealth, read on to know more about it.
Story first published: Wednesday, February 22, 2017, 13:29 [IST]
X
Desktop Bottom Promotion