നല്ലതും ചീത്തയും; ഓരോ രാശിക്കും സ്വഭാവം ഇങ്ങനെ

നമുക്ക് പന്ത്രണ്ട് രാശിചിഹ്നങ്ങളുണ്ട്, അവ വര്‍ഷത്തിലെ പന്ത്രണ്ട് മാസങ്ങളായി വ്യാപിച്ചു കിടക്കുന്നു. രാശിചിഹ്നങ്ങളെ അഗ്‌നി ചിഹ്നങ്ങള്‍, വായു ചിഹ്നങ്ങള്‍, ജല ചിഹ്നങ്ങള്‍, ഭൂമി ചിഹ്നങ്ങള്‍ എന്നിങ്ങനെ ഘടകങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ രാശിക്കും ഓരോ ചിഹ്നവും നല്‍കിയിരിക്കുന്നു. അത് ആ രാശിയുടെ സവിശേഷതകള്‍ ചിത്രീകരിക്കുന്നു.

ഓരോ രാശിചിഹ്നത്തിന്റെയും നല്ലതും ചീത്തയുമായ ചില വ്യക്തിത്വ സ്വഭാവങ്ങള്‍ ഈ ലേഖനത്തിലൂടെ വായിച്ചറിയൂ.

മേടം

മേടം

ഒരു അഗ്‌നി ചിഹ്നമാണ് മേടം. ചൊവ്വാഗ്രഹമാണ് ഇതിനെ ഭരിക്കുന്നത്. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 19 വരെ ജനിക്കുന്നവര്‍ മേടം രാശിയില്‍ വരുന്നു.

പോസിറ്റീവ് സ്വഭാവങ്ങള്‍

മേടം രാശിക്കാര്‍ വളരെ ശക്തരാണ്. അവര്‍ സമാനതകളില്ലാത്ത ഉത്സാഹം പ്രകടിപ്പിക്കുകയും മറ്റുള്ളവരെ മികവ് പുലര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നേരായ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ് ഇക്കൂട്ടര്‍. അവരുടെ മനസില്‍ തോന്നിയ കാര്യങ്ങള്‍ അവര്‍ ഒരു മടിയും കൂടാതെ തുറന്നു പറയുന്നു. ധൈര്യമുള്ളവരും ധീരരുമാണ് മേടം രാശിക്കാര്‍. ഒരു കാര്യത്തില്‍ റിസ്‌ക് എടുക്കാനും അവര്‍ക്ക് മടിയില്ല. സാമൂഹ്യമായും വളരെയധികം ഇടപെടുന്നവരാണ് ഇവര്‍, അതിനാല്‍ ഏറെ ജനപ്രിയരുമാണ് മേടം രാശിക്കാര്‍.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

വളരെ ധാര്‍ഷ്ട്യമുള്ളവരാണ് മേടം രാശിക്കാര്‍. അവരെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. വളരെ അക്ഷമരും ആവേശഭരിതരുമാണ് ഇക്കൂട്ടര്‍. അതിനാല്‍ അവര്‍ തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നു. വളരെ അസംഘടിതരും അച്ചടക്കമില്ലാത്തവരുമായതിനാല്‍ അവര്‍ ഏറ്റുമുട്ടലുകളും സംവാദങ്ങളും ഇഷ്ടപ്പെടുന്നു.

ഇടവം

ഇടവം

രാശിചക്രത്തിന്റെ രണ്ടാമത്തെ അടയാളമാണ് ഇടവം. ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ ജനിച്ചവര്‍ ഇടവം രാശിയില്‍ വരുന്നു. ഈ രാശിചിഹ്നം ഭരിക്കുന്നത് ശുക്രനാണ്.

പോസിറ്റീവ് സ്വഭാവവങ്ങള്‍

ഈ ചിഹ്നത്തിന് കീഴില്‍ ജനിക്കുന്ന ആളുകള്‍ വളരെയധികം ഊര്‍ജ്ജമുള്ളവരാണ്. അവര്‍ വളരെ മാന്യരും ക്ഷമാശീലരുമാണ്. ആളുകളെ സഹായിക്കാന്‍ അവര്‍ എപ്പോഴും തയ്യാറാണ്. അവരുടെ ശ്രമങ്ങളില്‍ വളരെയധികം സ്ഥിരത പുലര്‍ത്തുന്നു, അതിനാല്‍ എന്തെങ്കിലും തിരിച്ചടികളോ പരാജയങ്ങളോ ഇവര്‍ക്ക് സംഭവിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

ഇടവം രാശിക്കാര്‍ വളരെ പൊസ്സസീവ് ആയ ആളുകളാണ്. ഇത് അവരില്‍ വളരെയധികം നീരസവും അസൂയയും ഉണ്ടാക്കുന്നു. ആരെങ്കിലും അവര്‍ക്ക് പ്രചോദനം നല്‍കുന്നില്ലെങ്കില്‍, ഒരു പ്രവൃത്തിയില്‍ അവര്‍ വളരെ മടിയന്മാരുമാകുന്നു.

മിഥുനം

മിഥുനം

ഈ വായു ചിഹ്നം നിയന്ത്രിക്കുന്നത് ബുധനാണ്. മെയ് 21 മുതല്‍ ജൂണ്‍ 20 വരെ ജനിച്ചവര്‍ ഈ രാശിചിഹ്നത്തിനു കീഴില്‍ വരുന്നു.

പോസിറ്റീവ് സ്വഭാവങ്ങള്‍

അങ്ങേയറ്റം അറിവുള്ളവരും ബുദ്ധിമാന്‍മാരുമാണ് മിഥുനം രാശിക്കാര്‍. അവരില്‍ ആവേശത്തിന്റെ അലകളും നിറഞ്ഞിരിക്കുന്നു. അവരുടെ നര്‍മബോധം വളരെ ഉയര്‍ന്ന നിലയിലുള്ളതാണ്. മിഥുനം രാശിക്കാരുമായുള്ള ചങ്ങാത്തം നിങ്ങളെ ഒരിക്കലും ബോറടിപ്പിക്കുകയുമില്ല.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

മിഥുനം രാശിക്കാരായ ആളുകള്‍ വളരെ അസ്വസ്ഥരും ഉത്കണ്ഠാകുലരുമാണ്. സ്ഥിരതയില്ലായ്മയും തീരുമാനമെടുക്കാനുള്ള കഴിവും പലപ്പോഴും അവര്‍ക്ക് നഷ്ടപ്പെടുന്നത് ഒരു നെഗറ്റീവ് സ്വഭാവമാണ് ഇക്കൂട്ടര്‍ക്ക്.

കര്‍ക്കിടകം

കര്‍ക്കിടകം

ഈ ജല ചിഹ്നം നിയന്ത്രിക്കുന്നത് ചന്ദ്രനാണ്. ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ ജനിച്ചവര്‍ ഈ രാശിചിഹ്നത്തിനു കീഴില്‍ വരുന്നു.

പോസിറ്റീവ് സ്വഭാവങ്ങള്‍

അങ്ങേയറ്റം വികാരഭരിതരും സ്‌നേഹമുള്ളവരുമാണ് കര്‍ക്കിടകം രാശിക്കാര്‍. വളരെ വൈകാരികരായി പ്രതികരിക്കുന്നവരാണ് ഇവര്‍.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

വളരെ സംശയാലുക്കളാണ് കര്‍ക്കിടകം രാശിക്കാര്‍. മാത്രമല്ല, ആളുകളെ വിശ്വസിക്കാന്‍ സമയമെടുക്കുകയും ചെയ്യുന്നു. വൈകാരികമായവരായതിനല്‍ പരാജയങ്ങള്‍ എളുപ്പത്തില്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്നവരുമാണ് കര്‍ക്കിടകം രാശിക്കാര്‍.

ചിങ്ങം

ചിങ്ങം

ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെ ജനിച്ചവര്‍ ചിങ്ങം രാശിയില്‍ പെടുന്നു. സൂര്യന്‍ ഭരിക്കുന്നതാണ് ഈ അഗ്‌നി ചിഹ്നം.

പോസിറ്റീവ് സ്വഭാവങ്ങള്‍

വളരെ ഊഷ്മളവും വിശ്വസ്തരുമായ ആളുകളാണ് ചിങ്ങം രാശിക്കാര്‍. ഊര്‍ജ്ജം, ശുഭാപ്തിവിശ്വാസം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നവരാണ് ഇവര്‍. ചുറ്റുമുള്ള ആളുകള്‍ക്ക് ഇക്കൂട്ടര്‍ വളരെ ഉപകാരങ്ങള്‍ ചെയ്യുന്നവരാണ്. ഒരു ശക്തമായ രാശിചിഹ്നമാണ് ചിങ്ങം. അതിനാല്‍ ഒരു കൂട്ടത്തില്‍ നിന്നും ചിങ്ങം രാശിക്കാരെ അകറ്റി നിര്‍ത്താനാവില്ല.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

അങ്ങേയറ്റം തലക്കനം ഉള്ളവരാണ് ഇക്കൂട്ടര്‍. ഇതൊരു നെഗറ്റീവ് സ്വഭാവമായി ഇവരില്‍ അവശേഷിക്കുന്നു. ആധിപത്യവും അഹങ്കാരവും സാധാരണയായി ഇവരുടെ സ്വഭാവത്തില്‍ കൂടിയിരിക്കുന്നു. വളരെ പെട്ടെന്ന് അസൂയപ്പെടുകയും വളരെ അക്ഷമരായവരുമാണ് ചിങ്ങം രാശിക്കാര്‍.

കന്നി

കന്നി

രാശിചക്രത്തിലെ ആറാമത്തെ രാശിചിഹ്നമായ കന്നി രാശിയെ ബുധന്‍ ഭരിക്കുന്നു. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 22 വരെ ജനിച്ചവര്‍ കന്നി രാശിയില്‍ വരുന്നു.

പോസിറ്റീവ് സ്വഭാവങ്ങള്‍

ബുദ്ധിമാന്‍മാരായ ആളുകളാണ് കന്നി രാശിക്കാര്‍. കാര്യങ്ങള്‍ കൂടുതലായി അറിയാന്‍ അവര്‍ എപ്പോഴും താല്‍പര്യപ്പെടുന്നു. വളരെ പ്രായോഗികമായി ചിന്തിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരോടുള്ള അവരുടെ സമീപനത്തിലും ഇക്കൂട്ടര്‍ വളരെ ജാഗ്രത പുലര്‍ത്തുന്നു. വിശ്വസിക്കാന്‍ പറ്റിയ സുഹൃത്തുക്കളുമാണ് കന്നി രാശിക്കാര്‍.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

എല്ലാവരേയും വളരെയധികം വിമര്‍ശിക്കുന്നവരാണ് കന്നി രാശിക്കാര്‍. അവര്‍ വളരെ യാഥാസ്ഥിതികരാണ്, പഴയ രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. അവരുടെ വാക്കുകളില്‍ മധുരം നിറയ്ക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല, അതിനാല്‍ ചിലപ്പോള്‍ വളരെ കഠിനമായി ഓരോ കാര്യത്തിലും അവര്‍ പ്രതികരിക്കുന്നു.

തുലാം

തുലാം

ഈ വായു ചിഹ്നത്തിന്റെ ചിഹ്നമായ തുലാസ് നീതിയെ സൂചിപ്പിക്കുന്നതാണ്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 22 വരെ ജനിക്കുന്നവര്‍ തുലാം രാശിയില്‍ വരുന്നു. ശുക്രനാണ് ഇവരുടെ ഭരണഗ്രഹം.

പോസിറ്റീവ് സ്വഭാവങ്ങള്‍

എല്ലാവരിലും വച്ച് ഏറ്റവും മികച്ചവരാണ് തുലാം രാശിക്കാര്‍. നീതിമാനായിരിക്കുക എന്നതാണ് അവരുടെ ഏറ്റവും വലിയ ഗുണം. ശുക്രന്‍ ഭരിക്കുന്ന തുലാം രാശിക്കാര്‍ വളരെ സ്‌നേഹമുള്ളവരും പ്രണയാര്‍ത്ഥരായവരുമാണ്. വളരെ തന്ത്രപരമായ ആളുകളാണ് ഇവര്‍. ആളുകളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവര്‍ക്കറിയാം. അവര്‍ നയതന്ത്രപരമായി ഓരോ കാര്യത്തിലും ഇടപെടുന്നു.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

ഒരു കാര്യത്തില്‍ തീരുമാനമെടുക്കുന്നത് തുലാം രാശിക്കാരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ കാര്യമാണ്. വളരെ വിവേചനരഹിതമാണ് ഇവര്‍. അതിനാല്‍ അവരെ വിശ്വസിക്കാന്‍ പ്രയാസമാണ്. ആന്തരിക സൗന്ദര്യത്തേക്കാള്‍ കൂടുതലായി ഇവര്‍ ബാഹ്യ സൗന്ദര്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു.

വൃശ്ചികം

വൃശ്ചികം

ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 21 വരെ ജനിച്ചവര്‍ വൃശ്ചികം രാശിയില്‍ വരുന്നു. പ്ലൂട്ടോ എന്ന ഗ്രഹമാണ് ഈ ജല ചിഹ്നത്തെ നിയന്ത്രിക്കുന്നത്.

പോസിറ്റീവ് സ്വഭാവങ്ങള്‍

വളരെ ഉത്സാഹമുള്ള, ബുദ്ധിമാന്‍മാരായ ആളുകളാണ് വൃശ്ചികം രാശിക്കാര്‍. അവര്‍ അങ്ങേയറ്റം വികാരാധീനരാണ്, പക്ഷേ അശ്രദ്ധമായവരോ പക്വതയില്ലാത്തവരോ അല്ല. ആരുടെയെങ്കിലും മനസ്സില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഊഹിക്കാന്‍ ഇവര്‍ക്ക് കഴിയും. അവര്‍ ധൈര്യമുള്ളവരാണ്, മാത്രമല്ല ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെപ്പോലും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും വൃശ്ചികം രാശിക്കാര്‍ക്ക് കഴിവുണ്ട്.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

വേഗത്തില്‍ കോപിക്കുകയും പ്രകോപിതരാകുകയും ചെയ്യുന്നവരാണ് വൃശ്ചികം രാശിക്കാര്‍. വളരെ വിശ്വസ്തരാണെങ്കിലും അവര്‍ അവര്‍ തന്ത്രശാലികളാണ്. എന്നാല്‍ മറ്റുള്ളവര്‍ മോശമായി പെരുമാറുകയോ വിശ്വാസ വഞ്ചന കാണിക്കുകയോ ചെയ്താല്‍ വൃശ്ചികം രാശിക്കാര്‍ സ്വാര്‍ത്ഥരായിത്തീരുന്നു. പ്രതികാര സ്വഭാവം കൈവരുന്നു. മറ്റുള്ളവരിലും സാഹചര്യങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു.

ധനു

ധനു

നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21 വരെ ജനിച്ചവര്‍ ധനു രാശിയില്‍ വരുന്നു. ഈ അഗ്‌നി ചിഹ്നം ഭരിക്കുന്നത് വ്യാഴമാണ്.

പോസിറ്റീവ് സ്വഭാവങ്ങള്‍

ആഴത്തിലുള്ള ചിന്തകരും തത്ത്വചിന്തകരുമാണ് ധനു രാശികള്‍. അവര്‍ക്ക് സത്യം ഇഷ്ടമാണ്, സത്യമല്ലാതെ മറ്റൊന്നുമില്ല. അവരുടെ ഇടപാടുകളിലും അവര്‍ കൃത്യത പാലിക്കുന്നു. ധനു രാശിക്കാരെ സ്വാധീനിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ബുദ്ധിപരമായ സംഭാഷണത്തില്‍ ഏര്‍പ്പെടുക. വളരെ മാന്യരും എല്ലാവരേയും സഹായിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ് ധനു രാശിക്കാര്‍.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

സ്വയമേ വളരെയധികം അഭിമാനിക്കുന്നവരും തങ്ങളാണ് മികച്ചവരെന്ന് കരുതുന്നവരുമാണ് ധനു രാശിക്കാര്‍. ചെയ്യുന്ന ഒരു കാര്യത്തിലും അവര്‍ക്ക് സ്ഥിരത പുലര്‍ത്താന്‍ കഴിയില്ല, അതിനാല്‍ എളുപ്പത്തില്‍ ഓരോ ജോലിയും അവരെ മടുപ്പിക്കുന്നു. കാത്തിരിപ്പിനെ വെറുക്കുന്നവരാണ് ധനുരാശിക്കാര്‍. ഇത്ര സമയത്തിനുള്ളില്‍ കാര്യങ്ങള്‍ സംഭവിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. വളരെ അശ്രദ്ധ സ്വഭാവം വച്ചുപുലര്‍ത്തുന്നവരുമാണ് ധനു രാശിക്കാര്‍.

മകരം

മകരം

ഡിസംബര്‍ 22 മുതല്‍ ജനുവരി 19 വരെ ജനിച്ചവര്‍ മകരം രാശിക്കു കീഴില്‍ വരുന്നു. ഈ ഭൂമി ചിഹ്നത്തെ നിയന്ത്രിക്കുന്നത് ശനി ഗ്രഹമാണ്.

പോസിറ്റീവ് സ്വഭാവങ്ങള്‍

ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളോടെ ജീവിക്കുന്നവരാണ് മകരം രാശിക്കാര്‍. ഒരു കാര്യത്തിലും തിടുക്കപ്പെടാതെ ഓരോ കാര്യത്തിലും സമയമെടുത്ത് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. ജീവിതത്തോടുള്ള സമീപനത്തില്‍ അവര്‍ വളരെ പ്രായോഗികവും അച്ചടക്കമുള്ളവരുമാണ്. വിശ്വസ്തരും യഥാര്‍ത്ഥ സുഹൃത്തുക്കളുമാണ് മകരം രാശിക്കാര്‍.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

മകരം രാശിക്കാര്‍ വളരെ സൗഹാര്‍ദ്ദപരമാണ്, പക്ഷേ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് ആളുകളുമായി മാത്രം സഹവസിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. അവര്‍ അവരുടെ അഭിപ്രായങ്ങളോ കാഴ്ചപ്പാടുകളോ മാറ്റുകയില്ല. ഇതൊക്കെ മകരം രാശിക്കാരുടെ ചില നെഗറ്റീവ് സ്വഭാവങ്ങളാണ്.

കുംഭം

കുംഭം

യുറാനസ് ഗ്രഹം ഭരിക്കുന്നതാണ് ഈ രാശി ചിഹ്നം. ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ ജനിച്ചവര്‍ കുഭം രാശിയില്‍ പെടുന്നവരാണ്.

പോസിറ്റീവ് സ്വഭാവവിശേഷങ്ങള്‍

വളരെ ക്രിയാത്മകവും ബുദ്ധിമാന്‍മാരുമാണ് കുഭം രാശിക്കാര്‍. അവര്‍ വളരെ സൗഹാര്‍ദ്ദപരമാണ്, മാത്രമല്ല സാധാരണയായി ചങ്ങാതിമാരുടെ ഒരു വലിയ സര്‍ക്കിളും ഇവര്‍ക്കുണ്ട്. ഏതെങ്കിലും ബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞാല്‍, കുംഭം രാശിക്കാര്‍ അവസാനം വരെ വിശ്വസ്തരായി തുടരും. സാമ്പത്തികമായും വൈകാരികമായും ആരെയും ആശ്രയിക്കാതിരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

വളരെയധികം തീവ്രസ്വഭാവം കാണിക്കുന്നവരാണ് കുംഭം രാശിക്കാര്‍. 'രണ്ടിലൊന്ന്' എന്ന രീതിയില്‍ ചിന്തിക്കുന്നവരാണ് ഇവര്‍. യാതൊരു കാരണവുമില്ലാതെ അവര്‍ ചിലപ്പോള്‍ അകന്നുപോകുകയോ ചെയ്‌തേക്കാം. പ്രവചനാതീതമാണ് ഇവരുടെ സ്വഭാവം. എപ്പോള്‍ എന്തു ചെയ്യുന്നുവെന്ന് പറയാന്‍ പറ്റില്ല. പക്ഷേ ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യും.

മീനം

മീനം

ഈ ജല ചിഹ്നത്തെ നിയന്ത്രിക്കുന്നത് നെപ്റ്റിയൂണ്‍ ഗ്രഹമാണ്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ ജനിച്ചവര്‍ ഈ രാശിചിഹ്നത്തിനു കീഴില്‍ വരുന്നു.

പോസിറ്റീവ് സ്വഭാവങ്ങള്‍

വളരെ വാത്സല്യവും സൗമ്യതയും നിറഞ്ഞവരാണ് മീനം രാശിക്കാര്‍. മികച്ച ചിന്തകരായ ഇവര്‍ക്ക് മികച്ച ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും. ഈ രാശിചിഹ്നത്തിന്റെ ഏറ്റവും മികച്ച സവിശേഷത, അവര്‍ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നവരും ചുറ്റുമുള്ള ആളുകളോട് ദയ കാണിക്കുന്നവരുമാണ്.

നെഗറ്റീവ് സ്വഭാവങ്ങള്‍

നെഗറ്റീവ് സ്വഭാവങ്ങള്‍

മടിയാണ് മീനം രാശിക്കാരുടെ ഏറ്റവും വലിയ നെഗറ്റീവ് സ്വഭാവം. പല കാര്യങ്ങളില്‍ നിന്നും പലപ്പോഴും ഒളിച്ചോടുന്ന സമീപനം തിരഞ്ഞെടുക്കുന്നവരാണ് ഇവര്‍. അമിതമായി സെന്‍സിറ്റീവ് ആയതിനാല്‍ ഇവര്‍ എളുപ്പത്തില്‍ വിഷാദത്തിനും അടിമപ്പെടുന്നു.

X
Desktop Bottom Promotion