27 നക്ഷത്രക്കാരില്‍ അത്യുത്തമം ഈ നക്ഷത്രം: 2023-ലെ സമ്പൂര്‍ണ ഗുണദോഷങ്ങള്‍

പുതുവര്‍ഷത്തിന് ഇനി അധികം സമയമില്ല. 2022 അവസാനിക്കുന്നതിന് വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന വര്‍ഷമായിരിക്കണേ പുതുവര്‍ഷം എന്നാണ് എല്ലാവരുടേയും ആഗ്രഹം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും 2023 എത്രത്തോളം ഫലം നല്‍കുന്നു എന്നത് നമ്മള്‍ വായിച്ചു. ഈ ലേഖനത്തില്‍ പൂയ്യം നക്ഷത്രത്തിന്റെ സമ്പൂര്‍ണഫലത്തെക്കുറിച്ചാണ് പറയുന്നത്. ജീവിതത്തില്‍ സന്തോഷവു ഐശ്വര്യവും നേട്ടവും അതുപോലെ തന്നെ പ്രശ്‌നങ്ങളും സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്ന ഒരു സമയമാണ് 2023.

Pooyam (Pushya) Nakshatra

പൂയ്യം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം എന്തൊക്കെയാണ് അവരുടെ സാമ്പത്തിക കാര്യങ്ങളിലും കുടുംബത്തിലും കരിയറിലും പ്രണയ ജീവിതത്തിലും ഉണ്ടാവുന്ന നല്ലതും മോശവുമായ മാറ്റങ്ങള്‍ എന്നത് നമുക്ക് നോക്കാം. നിങ്ങളുടെ നക്ഷത്രം പൂയ്യം ആണെങ്കില്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയായണ് ഈ വര്‍ഷം ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നമുക്ക് വായിക്കാം

പൊതു സവിശേഷതകള്‍

പൊതു സവിശേഷതകള്‍

പൂയ്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ചില പൊതുസവിശേഷതകള്‍ ഉണ്ട്. ഈ നക്ഷത്രത്തെ ഭരിക്കുന്ന ഗ്രഹങ്ങള്‍ എന്ന് പറയുന്നത് ശനിയും വ്ാഴവുമാണ്. ഈ രണ്ട് ഗ്രഹങ്ങളും നവഗ്രഹങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതും പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നതുമായ ഗ്രഹങ്ങളാണ്. ഇത് രണ്ടുമാണ് ഇവരുടെ കര്‍മ്മഗ്രഹം എന്ന് പറയുന്നത്. പൂയ്യം നക്ഷത്രക്കാര്‍ പലപ്പോഴും ദുര്‍ബലരായിരിക്കും. എന്ത് തീരുമാനം എപ്പോള്‍ എടുക്കണം എന്ന് ഇവര്‍ക്ക് അറിയില്ല.

പൊതു സവിശേഷതകള്‍

പൊതു സവിശേഷതകള്‍

അതുകൊണ്ട് തന്നെ ജീവിതത്തിലെ പല നല്ല അവസരങ്ങളും ഇവര്‍ക്ക് നഷ്ടപ്പെടുന്നു. ഇവര്‍ ഒരു കണക്കില്‍ പറയുകായാണെങ്കില്‍ സ്വാര്‍ത്ഥരായിരിക്കും. ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ സമാധാനക്കേട് ഉണ്ടാവുന്നു. നല്ല സുഹൃത്തുക്കള്‍ ഇവര്‍ക്കുണ്ടാവില്ല. സൗന്ദര്യം ഇവര്‍ക്ക് കൂടപ്പിറപ്പായിരിക്കും. സമാധാനപരമായി പെരുമാറുന്നതിന് ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഇവര്‍ ഒരിക്കലും മുതിര്‍ന്നവരെ ബഹുമാനിക്കുകയില്ല.

കരിയര്‍

കരിയര്‍

പൂയ്യം ന്ക്ഷത്രക്കാരില്‍ കരിയര്‍ നേട്ടങ്ങള്‍ പല വിധത്തിലാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് പോസിറ്റീവ് നേട്ടത്തോടെയാണ് കരിയര്‍ ആരംഭിക്കുന്നത്. വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ ഇവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് മാത്രമല്ല ഗ്രഹപിന്തുണക്ക് മികച്ച സമയം കൂടിയാണ് ഇവര്‍ക്ക് ഉണ്ടാവുന്നത്. ആത്മവിശ്വാസത്തോടെ കരിയറില്‍ മുന്നേറാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. വര്‍ഷം പുരോഗമിക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ ഒരു സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കരിയറില്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും അതില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഏകദേശം 2023 സെപ്റ്റംബര്‍ പകുതി മുതല്‍ ഈ വര്‍ഷാവസാനം വരെയുള്ള സമയം ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നു.

ധനകാര്യം

ധനകാര്യം

സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ വളരെയധികം പ്ലാന്‍ ചെയ്താണ് മുന്നോട്ട് പോവുന്നത്. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയുള്ള സമയം കൂടിയാണ് ഇത്. എന്നാല്‍ ചില കാലതാമസങ്ങളും ബുദ്ധിമുട്ടുകളും നിങ്ങളെ ബാധിക്കുന്ന സമയം കൂടിയാണ്. 2023-ല്‍ മെയ് മാസത്തില്‍ ഇവര്‍ക്ക് സാമ്പത്തികപരമായി ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. എങ്കിലും പിന്നീട് അത് പരിഹരിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ ഈ സമയം നല്ലതുപോലെ ചിന്തിച്ച് പ്രവര്‍ത്തിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ അല്‍പം സമയം നല്‍കേണ്ടതാണ്. തെറ്റായ ഒരു തീരുമാനം എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ വര്‍ഷാവസാനത്തോടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാവുന്നു.

ബന്ധം

ബന്ധം

നിങ്ങള്‍ക്ക് ഈ വര്‍ഷം പ്രണയത്തിന്റെ കാര്യത്തില്‍ ചില പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നു. ഇത് മാത്രമല്ല വളരെയധികം ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ ചിന്തകള്‍ അമിതമായി കാടുകയറിപ്പോവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രണയ ജീവിതത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സമയം ഗ്രഹങ്ങളുടെ ആനുഗ്രഹം നിമിത്തം നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങളുടെ ബന്ധം തകര്‍ക്കാന്‍ പലപ്പോഴും നിങ്ങള്‍ തന്നെ കാരണക്കാരാവുന്നു. സുഹൃത്തുക്കള്‍ പലപ്പോഴും നിങ്ങളുടെ പ്രണയത്തിലും കുടുംബത്തിലും കയറി ഇടപെടുന്നതിന് കാരണമാകുന്നുണ്ട്. ഇത് നിങ്ങളുടെ ബന്ധത്തില്‍ സംശയം തീര്‍ക്കാം. പലപ്പോഴും ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിനുള്ള സാധ്യത ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യം

ആരോഗ്യം

നിങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഈ വര്‍ഷം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. എന്നാല്‍ പൊതുവേ പോസിറ്റീവ് ഫലങ്ങളാണ് നിങ്ങള്‍ക്ക് ഈ വര്‍ഷം ഉണ്ടാവുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടെങ്കില്‍, വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഈ വര്‍ഷം നിങ്ങളെ സഹായിക്കും. പക്ഷേ, 2023 ജൂണ്‍, ജൂലൈ മാസങ്ങളില്‍ നിങ്ങളുടെ ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ബലഹീനത ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ജോലിയിലെ തിരക്ക് മൂലമാണ്. സമ്മര്‍ദ്ദവും മാനസികമായുണ്ടാവുന്ന അസ്വസ്ഥതകളും എല്ലാ നിങ്ങളുടെ ആരോഗ്യത്തെക ബാധിക്കുന്നു. 2023 ജൂലൈയ്ക്ക് ശേഷം നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. അതുകൊണ്ട് തന്നെ ഈ വര്‍ഷം ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ എല്ലാം മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം. നല്ല ദിനചര്യ നല്ല ആരോഗ്യം നിലനിര്‍ത്തുന്നു.

മികച്ച മാസങ്ങള്‍

മികച്ച മാസങ്ങള്‍

പൂയ്യം നക്ഷത്രക്കാര്‍ക്ക് 2023-ലെ മികച്ച മാസങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇതില്‍ 2023 ഫെബ്രുവരി, ഏപ്രില്‍, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍ എന്നിവയാണ് നല്ല മാസങ്ങള്‍. എന്നാല്‍ വളരെ മോശം ഫലം നല്‍കുന്ന ചില മാസങ്ങള്‍ ഉണ്ട്. 2023 ജനുവരി, മാര്‍ച്ച്, മെയ്, സെപ്റ്റംബര്‍ എന്നിവയാണ് മോശം മാസങ്ങള്‍. ഈ മാസത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒന്നും തന്നെ മികച്ച ഫലം നല്‍കുകയില്ല. എന്ന് മാത്രമല്ല അവ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യുന്ന മാസം കൂടിയാണ്. എന്നാല്‍ ഗുണദോഷ സമ്മിശ്രമായ മറ്റ് ചില മാസങ്ങള്‍ ഉണ്ട്. ജൂണ്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് ഇവ. പലപപ്ോഴും സ്തംഭനാവസ്ഥയിലായിരിക്കും ഈ മാസങ്ങള്‍. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

പൊതുഫലം

പൊതുഫലം

പൂയ്യം നക്ഷത്രക്കാര്‍ക്ക് പൊതുവായി ചില ഫലങ്ങള്‍ 2023- നല്‍കുന്നുണ്ട്. ഇവര്‍ക്ക് പലപ്പോഴും ജോലിയില്‍ അതൃപ്തി ഉണ്ടാവുന്നു. കുടുംബത്തില്‍ പക്ഷേ സന്തോഷകരമായ പല ഫലങ്ങളും ഉണ്ടാവുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. കലാകാരന്‍മാര്‍ക്ക് പ്രശസ്തിയും പേരും ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ ഒരു വര്‍ഷമായിരിക്കും 2023. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും നടക്കുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പൊതുവേ പല അനുകൂലഫലങ്ങളും ഉണ്ടാവുമെങ്കിലും ജീവിതത്തില്‍ ചെറിയ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്ന ഒരു വര്‍ഷം കൂടിയാണ് 2023. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദേശ രാജ്യത്തേക്ക് പോവുന്നതിനുള്ള അവസരം ലഭിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion