Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ശ്രേഷ്ഠം പൂയ്യം നക്ഷത്രം ദോഷങ്ങള്‍ ഇങ്ങനെ
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തിലെ കഷ്ടപ്പാടുകളെ മുന്‍കൂട്ടി അറിയാന്‍ സാധിക്കുകയും അതിന് പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് പൂയ്യം നക്ഷത്രത്തിന്റെ ഫലമാണ് പറയുന്നത്. പൂയ്യം നക്ഷത്ര പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. ഓരോ നക്ഷത്രത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ പോസീറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നക്ഷത്രപ്രകാരം നിങ്ങളുടെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് നോക്കാം. പൂയ്യം നക്ഷത്രക്കാരില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്

പൂയ്യം നക്ഷത്രക്കാരില്‍ ഗണം: ദൈവം, യോനി: പുരുഷന്‍, വൃക്ഷം: അരയാല്‍, മൃഗം: ആട്, പക്ഷി: ചെമ്പോത്ത് എന്നിവയാണ്. നക്ഷത്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രമാണ് പൂയ്യം നക്ഷത്രം. എല്ലാ ശുഭകാര്യങ്ങള്‍ക്കും അനുയോജ്യമായ നക്ഷത്രമാണ് ഇത്. എന്നാല്‍ ഇവരിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വഞ്ചിതരാവുന്നു
നക്ഷത്രങ്ങളില്‍ ശ്രേഷ്ഠമാണെങ്കിലും പെട്ടെന്ന് മറ്റുള്ളവരാല്‍ വഞ്ചിതരാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന് കാരണം എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്നത് തന്നെയാണ്. പെട്ടെന്ന് ദേഷ്യം വരുമെങ്കിലും അത് മറ്റുള്ളവര്‍ക്ക് ദോഷം വരുന്ന തരത്തിലുള്ളതായിരിക്കില്ല. ആഢംബരത്തിന് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരായിരിക്കും. സമയ നിഷ്ഠ അനുസരിച്ച് കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും.

ലാളനയേറ്റവര്‍
ധാരാളം ലാളനയും സ്‌നേഹവും ഇവര്‍ക്ക് ചെറുപ്പത്തില്‍ ലഭിക്കുന്നുണ്ട്. അത് ഇവരുടെ വളര്‍ച്ചക്ക് വളമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. മറ്റുള്ളവരുടെ ഉപദേശത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും. മാത്രമല്ല അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് താല്‍പ്പര്യപ്പെടുന്നവരും ആയിരിക്കും. മുതിര്‍ന്നവരുടെ പ്രിയ കഥാപാത്രമായിരിക്കും ഇവര്‍. തമാശകള്‍ ഇഷ്ടപ്പെടുന്നവരും എടുത്ത് ചാട്ടക്കാരും ആയിരിക്കും പൂയ്യം നക്ഷത്രക്കാര്‍. പിടിവാശിയില്‍ വളരെയധികം മുന്നിട്ട് നില്‍ക്കുന്നവരാണ് പൂയ്യം നക്ഷത്രക്കാര്‍. എടുത്ത് ചാട്ട സ്വഭാവം ഇവര്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ജോലിയില്‍ കൃത്യനിഷ്ഠയുള്ളവര്‍
ജോലിയില്‍ കൃത്യനിഷ്ഠയുള്ളവരായിരിക്കും പൂയ്യം നക്ഷത്രക്കാര്‍. അതിഥിസല്‍ക്കാരത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍. ഓരോ കാര്യത്തിനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നവരാണ് ഇവര്‍. എന്നാല്‍ സ്‌നേഹബന്ധത്തില്‍ പ്രാധാന്യം നല്‍കുന്നവരാണ് ഇവര്‍. പക്ഷേ അതില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഒരിക്കലും ഈ ബന്ധത്തില്‍ മുന്നോട്ട് പോവുന്നതിന് ഇവര്‍ ശ്രമിക്കുകയില്ല. പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും ദാരിദ്ര്യത്തിലേക്ക് ഇത് എത്തിക്കുന്നതാണ്.

സ്ത്രീകളില്‍ വിവാഹം
സ്ത്രീകളില്‍ വിവാഹ ജീവിതം ശുഭകരമാവണം എന്നില്ല. അതുകൊണ്ട് തന്നെ ബന്ധങ്ങളില്‍ പല വിധത്തിലുള്ള വിള്ളലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അണിഞ്ഞൊരുങ്ങി നടക്കുന്നതിന് ഇവര്‍ക്ക് വളരെയധികം താല്‍പ്പര്യമായിരിക്കും. വിവാഹം നടത്തുന്നതിന് യോജിച്ച നക്ഷത്രമല്ല. പൂയ്യം നക്ഷത്രത്തിന്റെ അവസാന 15 നാഴികക്കുള്ളില്‍ ആണ് ജനനം എന്നുണ്ടെങ്കില്‍ ഇവരില്‍ പാദ ദോഷത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍ എല്ലാ പൂയ്യം നക്ഷത്രക്കാര്‍ക്കും ഇത് ബാധകമല്ല എന്നതും ശ്രദ്ധേയമാണ്.

എപ്പോഴും പ്രസന്നത
എപ്പോഴും പ്രസന്നമായി ഇരിക്കുന്നതിനാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഗൃഹാതുരത്വം ഇവരെ വളരെയധികം ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ഇവര്‍ ഇഷ്ടപ്പെടുന്നില്ല. പലപ്പോഴും ചഞ്ചല സ്വഭാവത്തോടെയാണ് ഇവര്‍ മുന്നോട്ട് പോവുന്നത്. സഞ്ചാരപ്രിയരായിരിക്കും. ഒരിക്കലും പരാജയം ഇവരെ ബാധിക്കുന്നില്ല. എത്ര പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കുന്നതിനും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും പൂയ്യം നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു.

വഴക്കിന് സാധ്യത
ഇവരോട് ഇടപെടുമ്പോള്‍ അത് വഴക്കിനുള്ള സാധ്യതയുണ്ടാവുന്നുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിച്ച് ഇടപെടേണ്ടതാണ്. പൊതുവേ യാത്രകള്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍. അമ്മയോടായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം കൂടുതല്‍. പരാജയത്തില്‍ വിശ്വസിക്കാത്തവരാണ് ഇവര്‍. എങ്കിലും ചെറിയ കാര്യത്തിന് പോലും ഇവര്‍ അസ്വസ്ഥരാവുന്നുണ്ട്. പാവപ്പെട്ടവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് പ്രത്യേക താല്‍പ്പര്യം ഉണ്ടാവുന്നുണ്ട്. നല്ല സംഭാഷണ ചാതുര്യം ഇവര്‍ക്കുണ്ടാവുന്നുണ്ട്. ഭക്ഷണപ്രിയരായിരിക്കും പൂയ്യം നക്ഷത്രക്കാര്‍. ഇത് പലപ്പോഴും ഇവരെ രോഗശയ്യയില്‍ ആക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയില്‍
കഴിഞ്ഞ കാര്യങ്ങള്‍ എന്താണെങ്കിലും അതിനെ മറക്കാതെ സൂക്ഷിക്കുന്നതിനുള്ള കഴിവ് ഈ നക്ഷത്രക്കാര്‍ക്കുണ്ട്. 30 വയസ്സ് വരെ ഇവര്‍ അല്‍പം കൂടുതല്‍ കഷ്ടപ്പെട്ട് ജീവിക്കുന്നു. എന്നാല്‍ അതിന് ശേഷം ഇവരില്‍ ഉയര്‍ച്ചകള്‍ ഒന്നൊന്നായി വരുന്നുണ്ട്. ഇവരുടെ തീരുമാനങ്ങളെ വാശിയോടെ എതിര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരുമായി ഒരിക്കലും ഇവരെ താരതമ്യം ചെയ്യരുത്. അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ജീവിത പങ്കാളിയില്‍ നിന്ന് ചെറിയ മോശം അനുഭവങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ബാല്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍
ബാല്യത്തില്‍ ഇവര്‍ ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ നല്ല വിദ്യാഭ്യാസം തന്നെയാണ് ഇവരുടെ മുതല്‍ക്കൂട്ട്. അതിന്റെ ചുവട് പിടിച്ചാണ് ഇവര്‍ക്ക് മുന്നോട്ടുള്ള ജീവിതവും. കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി ഇവര്‍ എത്ര കഷ്ടപ്പെടുന്നതിനും തയ്യാറാണ്. 30നു ശേഷം ഇവര്‍ക്ക് ആഗ്രഹിച്ച് പോലെ ജീവിക്കുന്നതിനും അഭിവൃദ്ധിയോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാദിക്കുന്നുണ്ട്. രോഗം തന്നെയാണ് ഇവരെ വലക്കുന്ന ഏറ്റവും വലിയ പ്രശ്‌നവും. ജനിച്ച വീട്ടില്‍ നിന്ന് മാറിത്താമസിക്കുമ്പോഴാണ് ഇവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നത്.



Click it and Unblock the Notifications











