Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
2021-ല്‍ കൂടുതല്‍ നേട്ടവും പരാജയവും ഒരുപോലെ അനുഭവിക്കും നക്ഷത്രം
നക്ഷത്രങ്ങളില്‍ ഇരുപത്തിയാറാമത്തെ നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം. കുംഭംരാശിയില്‍ വരുന്ന നക്ഷത്രമാണ് പുരുരുട്ടാതി നക്ഷത്രം. ഇവര്‍ ആത്മീയമായ കാര്യങ്ങളില്‍ വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. ബുദ്ധിമാന്മാരും വളരെയധികം അംഗീകാരങ്ങള്‍ തേടിയെത്തുന്നവരും ആയിരിക്കും ഈ നക്ഷത്രക്കാര്‍. ഈ നക്ഷത്രക്കാര്‍ക്ക് 2021 എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്. ശുഭപ്രതീക്ഷകളോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നവരായിക്കും ഈ നക്ഷത്രക്കാര്‍. എങ്കിലും ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ ഉടനേ തന്നെ അതിന് പ്രതികാരം ചെയ്യുന്നവരും ആയിരിക്കും. എങ്കിലും എന്തിനും ഏതിനും ഇവര്‍ക്ക് ഇവരുടേതായ ശരികളും ഉണ്ടായിരിക്കും. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എല്ലാവരേയും അനുസരിക്കും
ഒരാളുടെ വാക്കുകളും ഇവര്‍ തള്ളിക്കളയുകയില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കും ഇവര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും വളരെയധികം ആത്മാര്‍ത്ഥതയോടെയാണ് ഇവര്‍ ചെയ്ത് തീര്‍ക്കുന്നത്. എന്നാല്‍ ആഗ്രഹിക്കുന്ന സമയത്ത് ഇവരെ സഹായിക്കുന്നതിന് ആരും തന്നെ ഉണ്ടാവില്ല എന്നുള്ളതാണ് സത്യം. പലപ്പോഴും ഇവര്‍ ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്നതിന് ശേഷി ഉള്ളവരായിരിക്കും.

സുഹൃത് ബന്ധം
എല്ലാവരുടേയും സൗഹൃദം ആഗ്രഹിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍. എങ്കിലും അത്യാവശ്യത്തിന് ഇവര്‍ക്ക് സുഹൃത്തുക്കള്‍ ഉപകരിക്കില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ 2021-ല്‍ ഇവര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നേരിടേണ്ടതായി വരുന്നുണ്ട്. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും വെല്ലുവിളികള്‍ വരെ ഉണ്ടാക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് ചിലരില്‍ പോസിറ്റീവ് ആയിട്ടും ചിലരില്‍ നെഗറ്റീവ് ആയിട്ടും ആണ് ബാധിക്കുക.

ആദ്യ പാദത്തില്‍ ജനിച്ചവര്‍
പൂരുരുട്ടാതി ആദ്യപാദത്തില്‍ ജനിച്ചവര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. രണ്ടാം പാദത്തില്‍ ജനിച്ചവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. തീ, മൂര്‍ച്ചയുള്ള വസ്തുക്കള്‍ അല്ലെങ്കില്‍ മൃഗങ്ങളില്‍ നിന്ന് അപകടങ്ങള്‍ക്ക് സാധ്യത വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്നാം പാദത്തില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും ഒരു പുതിയ നല്ല ബന്ധം കണ്ടെത്തുന്നു. പൂരുട്ടാതി നാലാം പാദത്തില്‍ ജനിച്ച ആളുകള്‍ക്ക് പണത്തിന്റെ കാര്യങ്ങളില്‍ ചില അപ്രതീക്ഷിത പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നതാണ്. എങ്കിലും അധികം പ്രശ്ങ്ങള്‍ ഉണ്ടാവുന്നില്ല.

ജോലിക്കാര്യത്തില്‍ ശ്രദ്ധിക്കണം
നിങ്ങള്‍ ജോലിയില്‍ മാറ്റം പ്രതീക്ഷിക്കുന്നവരാണെങ്കില്‍ അതിന് ഈ വര്‍ഷം നല്ലതായിരിക്കില്ല. ഈ വര്‍ഷം ഒരു പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ലഭിക്കുന്നതിനും ബുദ്ധിമുട്ടായിരിക്കും. മത്സരപരീക്ഷകളിലും അഭിമുഖത്തിലും നിങ്ങള്‍ വിജയം കാണും. പുതിയതായി തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുമെങ്കിലും ശമ്പളത്തിലും മറ്റ് കാര്യങ്ങളിലും ഇവര്‍ സന്തുഷ്ടരായിരിക്കില്ല.

സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നു
പലപ്പോഴും പല വിധത്തിലുള്ള മത്സരങ്ങളിലും പങ്കെടുക്കുന്നരെങ്കില് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രമോഷന് കാര്യങ്ങള്‍, ശമ്പളം, കൈമാറ്റം എന്നിവ പലപ്പോഴും പ്രശ്നത്തിലായിരിക്കും. മാനേജുമെന്റുമായും സഹപ്രവര്‍ത്തകരുമായും ഉള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും.

സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം
ഈ വര്‍ഷം നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാലാവസ്ഥ മൂലമോ മറ്റ് അപകടങ്ങളിലൂടെയോ നിങ്ങള്‍ക്ക് പലപ്പോഴും ധനനഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൈക്കൂലി വാങ്ങുന്നത് ഒഴിവാക്കുന്നതിന് പരമാവധി ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ജോലിക്ക് തടസ്സമാവും. ജോലി നഷ്ടപ്പെടുന്നതിന് വരെ സാധ്യതയുണ്ട്. ആളുകള്‍ നിങ്ങളെ ചതിക്കാന്‍ ശ്രമിച്ചേക്കാം. രേഖകളും പണവുമായി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വായ്പകള്‍ വൈകും.

ധനനഷ്ടം
ഈ വര്‍ഷം പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് അത്ര നല്ലതായിരിക്കില്ല. പ്രത്യേകിച്ച് ധനത്തിന്റെ കാര്യത്തില്‍ വലിയ വെല്ലുവിളികള്‍ ഉണ്ടാവുന്നു. എന്നാല്‍ ധനവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി തീര്‍പ്പാക്കപ്പെടും. നിങ്ങളുടെ കുടുംബത്തില്‍ ഒരാള്‍ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ ചൂതാട്ടവും ഊഹക്കച്ചവടവും ഒഴിവാക്കുക. നിങ്ങള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നായി ലഭിക്കും. സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

അപ്രതീക്ഷിത പ്രശ്നങ്ങള്‍
ഒരു ബന്ധത്തില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. അത് പ്രണയ ബന്ധമാണെങ്കിലും വിവാഹ ബന്ധത്തിലാണെങ്കിലും. അതിന്റെ ഫലമായി പലരും ഒരു മോശം ബന്ധമോ സൗഹൃദമോ ഉപേക്ഷിക്കാന്‍ തീരുമാനിക്കും. നിങ്ങള്‍ക്ക് പഴയ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നതിനുള്ള യോഗമുണ്ട്. എന്നാല്‍ പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിഷമകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാതാപിതാക്കളും ബന്ധുക്കളും ദോഷം ചെയ്യും. അടുത്തുള്ള ഒരാളുടെ മരണം ജീവിതത്തില്‍ ഒരു വലിയ മാനസികാഘാതെ ഉണ്ടാക്കും. മതപരമായ കാര്യങ്ങളില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും.
27 നക്ഷത്രക്കാരില്‍ ജന്മം കൊണ്ട് ദോഷം ആര്‍ക്കൊക്കെ



Click it and Unblock the Notifications