Pooruruttathi Nakshatra 2022: 27 നക്ഷത്രങ്ങളില്‍ അതിശ്രേഷ്ഠം ഈ നക്ഷത്രഫലം : 2022 അതിശയിപ്പിക്കും

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഫലങ്ങള്‍ കാത്തു വെച്ചിട്ടുണ്ട് 2022. പൂരുരുട്ടാതി നക്ഷത്രത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. 2022-ല്‍ നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എന്തൊക്കെയെന്നും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. നക്ഷത്രങ്ങളില്‍ ഇരുപത്തിയാറാമത്തെ നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം എന്ന് നമുക്കറിയാം. കുംഭംരാശിയില്‍ വരുന്ന നക്ഷത്രമാണ് പുരുരുട്ടാതി നക്ഷത്രം. ഇവര്‍ ആത്മീയമായ കാര്യങ്ങളില്‍ വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സ്വഭാവക്കാരാണ്. ബുദ്ധിമാന്‍മാരും വളരെയധികം അംഗീകാരങ്ങള്‍ തേടിയെത്തുന്നവരും ആയിരിക്കും ഈ നക്ഷത്രക്കാര്‍.

Pooruruttathi Nakshatra 2022

ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഇവരെ ഇങ്ങോട്ട് തേടിയെത്തുന്നുണ്ട്. എത്രയൊക്കെ മോശം കാര്യത്തില്‍ ആണെങ്കിലും ശുഭപ്രതീക്ഷകളോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നുണ്ട് ഈ നക്ഷത്രക്കാര്‍. എങ്കിലും ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ ഉടനേ തന്നെ അതിനോട് പ്രതികരിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. എങ്കിലും എന്തിനും ഏതിനും ഇവര്‍ക്ക് ഇവരുടേതായ ശരികളും ഉണ്ടായിരിക്കും. 2022-ല്‍ ഇവരെ കാത്തുവെച്ചിരിക്കുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മാസഫലം

മാസഫലം

ഓരോ നക്ഷത്രക്കാര്‍ക്കും നല്ലതും ചീത്തയുമായ ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ ഓരോ മാസത്തേയും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷത്തെ അടിസ്ഥാനമക്കി പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ജൂലൈ, സെപ്റ്റംബര്‍, ഒക്ടോബര്‍ 2022 എന്നിവ നല്ല മാസങ്ങളാണ്. 2022 ഏപ്രില്‍, മെയ്, ഡിസംബര്‍ മാസങ്ങള്‍ ഇവര്‍ക്ക് മോശം ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ 2022 ജൂണ്‍, ഓഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍ ഇവരെ കാത്തിരിക്കുന്നത് സമ്മിശ്രഫലങ്ങള്‍ ആയിരിക്കും. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അത് ജീവിതത്തില്‍ ഇവര്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നുണ്ട്.

നക്ഷത്രപാദം

നക്ഷത്രപാദം

പൂരുരുട്ടാതി നക്ഷത്ര പാദം 1-ല്‍ ജനിച്ച കുംഭ രാശിക്കാര്‍ മറ്റൊരു നഗരത്തിലെ ജോലി അന്വേഷിച്ച് മുന്നോട്ട് പോവുകയും ജീവിതത്തില്‍ മികച്ചഫലങ്ങള്‍ ഇതിലൂടെ ജീവിതത്തില്‍ ലഭിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നിലവിലെ സ്ഥാനം നിങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. പൂരുരുട്ടാതി നക്ഷത്ര പാദം 2 കുംഭ രാശിയില്‍ ജനിച്ച ആളുകള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്ന ആളുകളെ കണ്ടുമുട്ടും. നിങ്ങള്‍ക്ക് പുതിയ ബന്ധങ്ങള്‍ ഉണ്ടാകും. പൂരുരുട്ടാതി നക്ഷത്ര പാദം 3 ന് കുംഭം രാശി ജനിച്ചവര്‍ പ്രത്യേകിച്ച് അപകടങ്ങളോ പ്രകൃതിക്ഷോഭങ്ങളോ മൂലം അപ്രതീക്ഷിത സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. പൂരുരുട്ടാതി നക്ഷത്ര പാദം 4 മീന രാശിയില്‍ ജനിച്ചവര്‍ കുടുംബത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കാന്‍ തീരുമാനമാവുന്നുണ്ട്. നിങ്ങളില്‍ ചിലര്‍ക്ക് ഗുരുതരമായ രോഗം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കരിയര്‍

കരിയര്‍

കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും ഇവരുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം മാറ്റം കൊണ്ട് വരുന്നു. കരിയറില്‍ മികച്ച പ്രകടനം നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. നിങ്ങള്‍ പുതിയ അറിവുകള്‍ ശേഖരിക്കുകയും സഹപ്രവര്‍ത്തകരുമായി പങ്കിടുകയും ചെയ്യുന്നുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറിലെ പുതിയ സംഭവവികാസങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും. സത്യം പിന്തുടരുന്നത് പല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ സഹായിക്കും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ നിങ്ങളില്‍ ചിലര്‍ നിര്‍ബന്ധിതരാകും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും.

സാമ്പത്തികം

സാമ്പത്തികം

സാമ്പത്തികമായി സുരക്ഷിതമായ കാലഘട്ടമാണ്. പഴയ വാഹനം വിറ്റ് പുതിയത് വാങ്ങിക്കുന്നതിനുള്ള യോഗമുണ്ട്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വലിയ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകില്ല. ഓഹരിവിപണിയില്‍ നഷ്ടം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളില്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്കം നിങ്ങള്‍ നടപ്പിലാക്കും. കുടുംബത്തില്‍ അധിക വരുമാനം ഉണ്ടാവുന്നുണ്ട്. ജോലി ചെയ്യുന്നതും ബിസിനസ് ചെയ്യുന്നതും മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് മികച്ച ഒരു സാമ്പത്തിക അവസ്ഥകള്‍ തന്നെയാണ് ഉണ്ടാക്കുന്നത്.

പൊതുഫലം

പൊതുഫലം

നിങ്ങള്‍ക്ക് പുതു ഉന്‍മേഷം ലഭിക്കുന്നുണ്ട്. നിങ്ങള്‍ അലസതയും മടിയും ഉപേക്ഷിക്കും. ഭാവിയെക്കുറിച്ചുള്ള അനാവശ്യ ഭയം പലപ്പോഴും നിങ്ങളെ വേട്ടയാടുന്നുണ്ട്. മദ്ധ്യസ്ഥതയിലൂടെയും സമഗ്രമായ ചര്‍ച്ചകളിലൂടെയും ബുദ്ധിമുട്ടുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. പ്രണയ സംബന്ധമായ കാര്യങ്ങള്‍ക്ക് നല്ല വര്‍ഷമായിരിക്കും ഈ വര്‍ഷം. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നിഗമനങ്ങളില്‍ എത്തിച്ചേരരുത്. ഇത് തെറ്റിദ്ധാരണകള്‍ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ എന്താണെങ്കിലും അതിന്റെ സത്യം കണ്ടെത്താന്‍ ശ്രമിക്കുക.

 പൊതുഫലം

പൊതുഫലം

വിവിധ സ്ഥലങ്ങളില്‍ ജോലിയുടെ പേരില്‍ അകന്നു കഴിയുന്ന ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ അവസരം ലഭിക്കും. ദേഷ്യം ഒഴിവാക്കി നല്ല സംസാരം സ്വീകരിക്കുന്നത് പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും. നിങ്ങളില്‍ ചിലര്‍ പുതിയ വീട് വാങ്ങി അതില്‍ താമസം തുടങ്ങും. സന്താനങ്ങളുണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും എന്നതാണ് സത്യം. ബിസിനസ്സുകാര്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കും. ലാഭം നിങ്ങളെ തേടിയെത്തുന്നുണ്ട്. വിപുലീകരണ പദ്ധതികള്‍ പലതും നിങ്ങള്‍ നടപ്പിലാക്കും.

പൊതുഫലം

പൊതുഫലം

ഉപരിപഠനത്തിനുള്ള പ്രവേശനത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വര്‍ഷമായിരിക്കും. ആഗ്രഹിക്കുന്ന കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും അത് നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ പുതിയ രീതികള്‍ പരീക്ഷിക്കും. നിങ്ങള്‍ക്ക് ചില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചിലരുടെ ആഗ്രഹപ്രകാരമുള്ള വിവാഹം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പുനര്‍വിവാഹവുമായി ബന്ധപ്പെട്ട പദ്ധതികള്‍ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ വിജയിക്കുകയും വിദേശയാത്ര യാഥാര്‍ഥ്യമാവുകയും ചെയ്യുന്നുണ്ട്.

most read:27 നക്ഷത്രക്കാരില്‍ ജന്മം കൊണ്ട് ദോഷം ആര്‍ക്കൊക്കെ

Story first published: Tuesday, January 25, 2022, 12:02 [IST]
X
Desktop Bottom Promotion