Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
കുബുദ്ധിയില്‍ ആഗ്രഹം നിറവേറ്റും; അറിയണം ഈ നക്ഷത്രം
ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ്. ജനിച്ച സമയവും നേരവും കാലവും എല്ലാവരിലും സ്വഭാവ മാറ്റങ്ങളും വരുത്തുന്നു. എന്നാല്‍ എല്ലാവരിലും പൊതുവായി ചില സ്വഭാവങ്ങളും ഉണ്ടാവുന്നുണ്ട്. ഏതൊക്കെ നക്ഷത്രക്കാരാണ് നിങ്ങള്‍ എന്ന് അറിഞ്ഞാലും അവരുടെ ഭാവിയെക്കുറിച്ചും സ്വഭാവ സവിശേഷതകളെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പൂരം നക്ഷത്രക്കാരില്‍ ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ അറിഞ്ഞിരിക്കേണ്ട നിര്‍ബന്ധമായും വായിക്കേണ്ട നക്ഷത്രമാണ് പൂരം. കാരണം ഇവരില്‍ നേട്ടങ്ങളോടൊപ്പം തന്നെ ജീവിതത്തില്‍ നഷ്ടങ്ങളും സംഭവിക്കുന്നുണ്ട്.
എന്തൊക്കെയാണ് പൂരം നക്ഷത്രത്തിന്റെ സ്വഭാവ സവിശേഷത എന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടോ? നിങ്ങളുടെ സുഹൃത്തോ ഭാര്യയോ കുടുംബക്കാരോ ആരെങ്കിലും പൂരം നക്ഷത്രക്കാരായി ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാവുന്നതാണ്. ഗണം മനുഷ്യന്, യോനി സ്ത്രീ, ഭൂതം ജലം, പക്ഷി ചകോരം, മൃഗം എലി എന്നിവയാണ് പൂരം നക്ഷത്രക്കാര്‍ക്ക് വരുന്നത്. ഇവരുടെ സ്വഭാവ സവിശേഷതകള്‍ ഒന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ്.

സൗന്ദര്യവും ആകര്‍ഷണീതയും
ഇവര്‍ വളരെയധികം സൗന്ദര്യവും ആകര്‍ഷണീയതയും നിറഞ്ഞവരായിരിക്കും. ഒരിക്കലും ഇവര്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്നവരും ആയിരിക്കില്ല. രാശാധിപന് സൂര്യനായതു കൊണ്ട് തന്നെവ സൂര്യന്റെ ഓജസ്സം തേജസ്സും ഇവരിലുണ്ടാവുന്നുണ്ട്. മാത്രമല്ല സന്താനങ്ങളോട് അതിരറ്റ സ്നേഹം ഇവരിലുണ്ടാവുന്നുണ്ട്. ഏത് തരത്തിലുള്ള തടസ്സത്തേയും നിഷ്പ്രയാസം ഇല്ലാതാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഒരു കാര്യത്തിലും പുറകോട്ട് പോവുന്നതിന് ഇവര്‍ തയ്യാറാവുകയില്ല.

പൊതുമേഖലാ രംഗത്ത് ശോഭിക്കും
പൂരം നക്ഷത്രക്കാര്‍ പൊതുവേ പൊതുമേഖലാ രംഗത്ത് ശോഭിക്കുന്നവരാണ്. സ്വന്തം കുടുംബത്തിന് വേണ്ടി എത്രയൊക്കെ കഷ്ടപ്പെടുന്നതിനും കുടുംബത്തിന്റെ ഉന്നമനത്തിന് വേണ്ടിപ്രവര്ത്തിക്കുന്നതിനും ഇവര്‍ സദാ തയ്യാറായിരിക്കും. സ്വന്തം ആവശ്യങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. എതിരാളികളെ ഇല്ലാതാക്കാതെ ഇവര്‍ സൈ്വര്യമായി മുന്നോട്ട് പോവില്ല എന്നുള്ളതാണ് സത്യം. നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കും. ഇവരുടെ കഴിവിനെ മറ്റുള്ളവര്‍ അംഗീകരിക്കണം എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ഇവര്‍.

കൃത്യത അത്യാവശ്യം
ഏത് കാര്യത്തിലും കൃത്യതയോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിനാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ വിജയം എല്ലായ്പ്പോഴും ഇവരുടെ കൈപ്പിടിയില്‍ ആയിരിക്കും. ശരിയായ വഴി വിട്ട് ഇവര്‍ സഞ്ചരിക്കുകയില്ല. പണത്തേക്കാള്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യുന്നവരായിരിക്കും ഇവര്‍. ശരിയായ വഴിയിലുടെ മുന്നോട്ട് പോവുന്നതിന് ഇവര്‍ മറ്റുള്ളവരേയും പ്രേരിപ്പിക്കുന്നുണ്ട്.

ബുദ്ധിയുപയോഗിച്ച്
ബുദ്ധിയുപയോഗിച്ച് എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 20-നും 45-നും ഇടയില്‍ പല ജോലികളും മാറി മാറി സ്വീകരിക്കുന്ന സ്വഭാവക്കാരാണ് ഇവര്‍. ഇവര്‍ നല്ലൊരു സ്ഥിതിയില്‍ എത്തിച്ചേരുന്നുണ്ട്. അത് 45 വയസ്സിന് ശേഷമാണെങ്കില്‍ പോലും ഇവര്‍ ജീവിതത്തില്‍ ഉയരത്തിലെത്തുന്നുണ്ട്. കുടുംബത്തെ വിട്ട് അന്യദേശത്ത് വസിക്കേണ്ട യോഗം ഇവരിലുണ്ട്. എങ്കിലും കുടുംബത്തിന് വേണ്ടി ഇവര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ബുദ്ധിയേക്കാള്‍ ഇവര്‍ പലപ്പോഴും കുബുദ്ധി പ്രയോഗിക്കുന്നവരായിരിക്കും. ഇത്തരം കാര്യങ്ങള്‍ ആണ് ഇവരെ അല്പം പുറകോട്ട് വലിക്കുന്നതും.

മുന്കോപികള്
മുന്‍കോപികളായിരിക്കും പൂരം നക്ഷത്രക്കാര്‍. ഇവര്‍ മറ്റുള്ളവരെ ഓരോ കാര്യം ചെയ്യുന്നതിനും നിര്ബന്ധിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ കാര്യത്തില്‍ അല്പം ശ്രദ്ധ മറ്റുള്ളവര്‍ പുലര്‍ത്തേണ്ടതാണ്. ചിലരില്‍ കുടുംബ ജീവിതം വളരെയധികം വിജയകരമായിരിക്കും. എന്നാല്‍ ചിലരിലാവട്ടെ ഇത് പല വിധത്തിലാണ് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. എങ്കിലും ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം കുടുംബ ജീവിതത്തില്‍ ഉണ്ടാവുന്ന താളപ്പിഴകള്‍ അല്പം പ്രശ്നങ്ങള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട്.

പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നുണ്ട്
പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നുണ്ട് ഇവര്‍ക്ക്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരായിരിക്കും ഇവര്‍. മനശാന്തി കുറഞ്ഞവരും എന്നാല്‍ അതോടൊപ്പം ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല അവസ്ഥകളും ഇവരിലുണ്ടാവുന്നുണ്ട്. എന്നാല്‍ 45 വയസ്സിന് ശേഷം ഇവരില്‍ ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാവുന്നു. ശനി കുജ ബന്ധം മോശമായാല്‍ ഇവരില്‍ വിവാഹ ബന്ധം വേര്‍പെടുന്നതിനുള്ള സാധ്യതയുണ്ട്. ധൂര്‍ത്തരും സങ്കുചിത മനോഭാവക്കാരും ആയിരിക്കും ഇവര്‍. പൂരം നക്ഷത്രക്കാരായ പുരുഷന്മാര് സ്ത്രീകളെ പുകഴ്ത്തുന്നതിന് എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും.

പ്രണയത്തോടെ പെരുമാറില്ല
പ്രണയത്തോടെ പെരുമാറുന്നതിന് ഇവര്‍ക്ക് സാധിക്കില്ല. ഇവര്‍ സൂര്യന്റേയും ചിങ്ങം രാശിയുടേയും പ്രഭാവത്താല്‍ പ്രണയാതുരമായി പെരുമാറുന്നതിന് സാധിക്കുകയില്ല. പക്ഷേ ഇവര്‍ക്ക് അമ്മമാരോടുള്ള സ്നേഹം വളരെ വലുതായിരിക്കും. ഇവര്‍ കലകളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും. കൂടാതെ സ്വഭാവ ശുദ്ധിയും ഇവര്‍ക്കുണ്ടാവും. ലൈംഗിക കാര്യങ്ങളില്‍ പൊതുവെ വളരെ കൂടുതല്‍ താല്‍പ്പര്യം ഇവര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഭൗതികസുഖങ്ങളില് ഇവര്‍ ആകൃഷ്ടായിരിക്കും.

ഓരോ ദശാകാലങ്ങള്‍
ശനി, ചന്ദ്രന്, രാഹു എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്ക് ഗുണകരമായിരിക്കില്ല. അതിന് പരിഹാരം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. 12 വയസ്സ്വരെ ഇവര്‍ക്ക് സമയം അനുകൂലമായിരിക്കും. എങ്കിലും 12-18 വരെ ഗുണദോഷസമ്മിശ്രമായിരിക്കും സമയം. 20- വയസ്സിലും 30 വയസ്സിലും പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും 45ല്‍ ജീവിതത്തില്‍ ധാരാളം ഗുണങ്ങള്‍ സംഭവിക്കുന്നുണ്ട്. ശേഷം ജീവിതം വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും.



Click it and Unblock the Notifications