Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
വര്‍ഷഫലം 2023: പൂരം നക്ഷത്രം സമ്പൂര്‍ണഫലം: കുടുംബം, കരിയര്‍, വിവാഹം
ഈ വര്‍ഷത്തെ പൂരം നക്ഷത്രഫലം എന്തൊക്കെയെന്നും എന്താണ് 2023-ല്‍ പൂരം നക്ഷത്രക്കാര്‍ക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്നും അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ഇരട്ട നക്ഷത്രങ്ങള്‍ ചേരുന്നതാണ് പൂരം നക്ഷത്രം. സമൃദ്ധി, സംതൃപ്തി എന്നിവയുടെ രാജാക്കന്‍മാരാണ് പൂരം നക്ഷത്രക്കാര്‍. ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും 2023-ല്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. കരിയര്‍, സാമ്പത്തികം, ബന്ധം, ആരോഗ്യം എന്നിവയെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം.

നിങ്ങളുടെ സര്‍ഗ്ഗാത്മകതയും പുരോഗതിയും വര്‍ദ്ധിപ്പിക്കുന്ന നക്ഷത്രങ്ങളില്‍ ഒന്നാണ് പൂരം നക്ഷത്രം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ 2023-ല്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ഇവയെക്കുറിച്ച് വിശദമായി നമുക്ക് മനസ്സിലാക്കാം. ജീവിതം എപ്രകാരമാണ് നിങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത്, അതിനെ നിങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

പൊതുഫലം
ഇരട്ട നക്ഷത്രങ്ങളാണ് പൂരം നക്ഷത്രം. സഹാനുഭൂതി, കരുണ, സത്യസന്ധത, ആകര്‍ഷകമായ വ്യക്തിത്വം എന്നിവയാണ് ഇവരുടെ പ്രത്യേകതകള്‍. 27 നക്ഷത്രങ്ങളില്‍ 11-ാമത്തെ നക്ഷത്രമാണ് പൂരം. ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ നടത്തിയെടുക്കാന്‍ സാധിക്കും. പൂരം നക്ഷത്രത്തില്‍ പിറന്ന പുരുഷനെ ഉത്തമ പുരുഷനായാണ് കണക്കാക്കുന്നത്. സ്ത്രീകളില്‍ സാഹസികത കൂടപ്പിറപ്പായിരിക്കും. ഇവര്‍ക്ക് ആഢംബര പ്രിയം അല്‍പം കൂടുതലായിരിക്കും. എങ്കിലും ഏത് കാര്യത്തിനും സത്യസന്ധതയോടെ പെരുമാറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സൂക്ഷ്മതയോടെ മാത്രമേ ഏത് കാര്യവും ചെയ്ത് തീര്‍ക്കുകയുള്ളൂ. ജീവിതം ആസ്വദിക്കണം എന്ന ചിന്താഗതിയുള്ളവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഒരിക്കലും ജീവിതത്തില്‍ തോല്‍ക്കുകയില്ല.

കരിയര്‍
2023-ല്‍ പൂരം നക്ഷത്രക്കാരുടെ കരിയര്‍ അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. മാര്‍ച്ച് ജൂണ്‍ മാസങ്ങളില്‍ ചെറിയ ചില ബുദ്ധിമുട്ടുകളും പരിമിതികളും അനുഭവിക്കേണ്ടതായി വരുമെങ്കിലും പ്രശ്‌നങ്ങള്‍ ഇല്ലാതെ പോവുന്നതിന് സാധിക്കുന്നു. ചില തടസ്സങ്ങളും വെല്ലുവിളികളും ബിസിനസില്‍ ഉണ്ടാവാമെങ്കിലും അതിനെ തരണം ചെയ്യാന്‍ സാധിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് നിങ്ങള്‍ക്ക് സങ്കീര്‍ണമായ സാഹചര്യങ്ങള്‍ ഒരുക്കാം. ജൂലൈ മുതല്‍ നിങ്ങള്‍ക്ക് ഗ്രഹങ്ങളുടെ സ്വാധീനം അനുകൂല ഫലങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല കഠിനാധ്വാനത്തിലൂടെ ചില നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു. ബിസിനസ് ആളുകള്‍ക്ക് അവരുടെ പുതിയ ബിസിനസിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പുതിയ ബിസിനസിലും ഇടപാടിലും തുടര്‍ച്ചയായി പുരോഗതി ഉണ്ടാവാം. മൊത്തത്തില്‍ 2023 മികച്ച വര്‍ഷമായിരിക്കും.

ധനകാര്യം
സാമ്പത്തിക കാര്യങ്ങളില്‍ ഈ വര്‍ഷം പുരോഗതി ഉണ്ടാവുന്നു. ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും മെയ് മാസത്തില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും ചില ചെറിയ വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. 2023 വര്‍ഷത്തില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധയോടെ വേണം സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന്. എന്നാല്‍ വര്‍ഷാവസാനത്തോടെ നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടായേക്കാം. ഇത് കൂടാതെ നിങ്ങള്‍ക്ക് പുതിയ സാമ്പത്തിക വികസനങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. എന്നിരുന്നാലും ഈ സമയത്ത് ചില ജോലി സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ബാധിക്കുന്നു.

കുടുംബം
പൂരം നക്ഷത്രക്കാര്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. നിങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുന്നു. ഈ സമയം മാനസികമായും ശാരീരികമായും സമാധാനം ലഭിക്കുന്ന ഒരു സമയമാണ്. പ്രണയത്തിന്റെ കാര്യത്തിലും ജൂണ്‍ വരെ നിങ്ങള്‍ക്ക് അനുകൂല ഫലം ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ജൂണ്‍ മാസത്തിന് ശേഷം ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ ബന്ധം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി നിങ്ങള്‍ ഏതറ്റം വരേയും പോവുന്നു. പലപ്പോഴും ഇത് നിര്‍ണായക ഘട്ടത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. കഠിനമായ നിരവധി ഉത്തരവാദിത്തങ്ങളില്‍ നിങ്ങള്‍ തളര്‍ന്നു പോകുമെങ്കിലും അതിനെയെല്ലാം ധൈര്യത്തോടെ തിരിച്ചെടുക്കാന്‍ സാധിക്കുന്നു.

ആരോഗ്യം
പൂരം നക്ഷത്രക്കാര്‍ 2023 ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രയാസം നേരിടേണ്ടതായി വരുന്നു. അതിനിടയില്‍ ചെറിയ രീതിയില്‍ ആശ്വാസം കണ്ടെത്തുന്നതിനും സാധിക്കുന്നു. ആദ്യത്തെ കുറച്ച് മാസങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവാം. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ അതിനേയും നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളില്‍ വീണ്ടും ഉണ്ടാവുന്നതിനും ഗുരുതരമാവുന്നതിനും ഉള്ള സാധ്യതയുണ്ട്. ജീവിതത്തിനും മനസ്സിനും പോസിറ്റീവിറ്റി കൊണ്ട് വരുന്നതിന് വേണ്ടി നിങ്ങള്‍ പരിശ്രമിക്കേണ്ടി വരുന്നു. എന്നാല്‍ മെയ് മാസത്തിന് ശേഷം ആരോഗ്യവും മെച്ചപ്പെട്ടേക്കാം. ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടിയുള്ള വ്യായാമവും മറ്റും ചെയ്യുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല ആവശ്യമെങ്കില്‍ മെഡിറ്റേഷനും മറ്റും ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications









