Just In
- 31 min ago
ഗര്‍ഭകാലത്ത് കരിമ്പിന് ജ്യൂസ് അമ്മയ്ക്കും കുഞ്ഞിനും നല്‍കും ഗുണം
- 1 hr ago
അവിവാഹിതരില്‍ ഹൃദ്രോഗം മൂലമുണ്ടാവുന്ന മരണം കൂടുതലെന്ന് പഠനം
- 3 hrs ago
ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ആപ്രിക്കോട്ട് നല്‍കും ഗുണം
- 4 hrs ago
കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാം
Don't Miss
- News
'അച്ഛന് അന്നേ എന്നോട് പറഞ്ഞതാണ്..';ബിജെപിയിലേക്കെന്ന വ്യക്തമായ സൂചനയുമായി ഹര്‍ദിക് പട്ടേല്‍
- Sports
IPL 2022: 'സ്റ്റാര്‍ക്ക് മുതല്‍ സ്റ്റോക്സ് വരെ', സിഎസ്കെ നോട്ടമിടുന്ന അഞ്ച് വിദേശ താരങ്ങളിതാ
- Travel
കൊടൈക്കനാലും ഊട്ടിയും വേണ്ട..പത്തനംതിട്ടയ്ക്ക് പോരെ...കോടമഞ്ഞും മഴയും ആസ്വദിക്കാം
- Technology
പാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും
- Finance
ലിസ്റ്റിങ്ങിന് ശേഷമുള്ള വമ്പന്‍ കുതിപ്പ്; 19% മുന്നേറിയ സൊമാറ്റോയുടെ തലവര തെളിഞ്ഞോ! ഇനി വാങ്ങാമോ?
- Automobiles
റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?
- Movies
മരുന്ന് കഴിച്ചിട്ടാണ് അന്ന് ലാലേട്ടനൊപ്പം ഷോ ചെയ്തതെന്ന് ആര്യ; തന്നെ വിളിക്കാത്തതില്‍ പരിഭവിച്ച് പ്രിയാമണി
Pooram Nakshatra 2022: പൂരം 2022 നക്ഷത്രഫലം: ആരോഗ്യം, സാമ്പത്തികം, കരിയര്‍ മാറ്റങ്ങളറിയാം
പൂരം നക്ഷത്രം 2022 പ്രവചനങ്ങള്‍ എന്താണെന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ടാവും. കാരണം ജ്യോതിഷ പ്രകാരം നിങ്ങളിലുണ്ടാവുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍, സാമ്പത്തിക മാറ്റങ്ങള്‍, കരിയറിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം മനസ്സിലാക്കാവുന്നതാണ്.
അതിന് വേണ്ടി നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. മലയാളം നക്ഷത്രത്തില്‍ പൂരം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെയാണ് ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. പൂരം നക്ഷത്രത്തിലെ ഫലങ്ങള്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാം.

മാസഫലങ്ങള്‍ അറിയാം
2022 ഫെബ്രുവരി, ജൂലൈ, സെപ്റ്റംബര്‍ മാസങ്ങള്‍ നക്ഷത്രത്തിന് ദോഷകാലമാണ്. 2022 ജനുവരി, മാര്‍ച്ച്, ഏപ്രില്‍, ജൂലൈ, ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങള്‍ മികച്ച ഫലം നല്‍കുന്നുണ്ട്. 2022 മെയ്, ജൂണ്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ സമ്മിശ്രഫലങ്ങള്‍ നല്കുന്നു. പൂരം നക്ഷത്ര പാദം 1 ജനിച്ച ചിങ്ങ രാശിക്കാര്‍ പണത്തിലും സ്വത്തു കാര്യങ്ങളിലും ഭാഗ്യ മാറ്റം കാണുന്നു. പൂരം നക്ഷത്ര പാദം 2 ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ജോലി സംബന്ധമായ യാത്രകള്‍ക്ക് അവസരം ലഭിക്കും. പൂരം നക്ഷത്ര പാദം 3-ല്‍ ജനിച്ച ചിങ്ങം രാശി കുടുംബ ജീവിതത്തില്‍ ചില അപ്രതീക്ഷിത പ്രശ്നങ്ങള്‍ കാണും. പൂരം നക്ഷത്ര പാദം 4 ചിങ്ങ രാശിയില്‍ ജനിച്ചവര്‍ക്ക് അപകടങ്ങള്‍ മൂലം ജോലിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും.

കരിയര്‍
കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് ഏതൊക്കെ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവര്‍ക്ക് ഈ വര്‍ഷം കരിയറില്‍ പുരോഗതിയുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം ദൂരസ്ഥലത്ത് ജോലി ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് വിവിധ കോണുകളില്‍ നിന്നുള്ള സഹായം ലഭിക്കുന്നുണ്ട്. ഇന്റര്‍വ്യൂകളിലും പരീക്ഷകളിലും വിജയം ഉണ്ടാകും. സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്.

സാമ്പത്തികം
വീടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്. വിലകൂടിയ സമ്മാനങ്ങള്‍ ലഭിക്കും. ആളുകള്‍ നിങ്ങളെ സാമ്പത്തിക കാര്യങ്ങളില്‍ പലരും വഞ്ചിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ രേഖകളില്‍ ഒപ്പിടുമ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോഴും ശ്രദ്ധിക്കുക. മോശം സാമ്പത്തിക തീരുമാനങ്ങള്‍ മാനസിക പിരിമുറുക്കം ഉണ്ടാക്കും. പരസ്യങ്ങളുടെ കെണിയില്‍ അകപ്പെട്ട് വ്യാജ നിക്ഷേപങ്ങളില്‍ നിക്ഷേപിക്കാനുള്ള പ്രലോഭനമുണ്ടാകും. പ്രധാനപ്പെട്ട സ്വത്ത് സംബന്ധമായ രേഖകളില്‍ ഒപ്പിടും. എന്നാല്‍ എന്തും ശ്രദ്ധിച്ച് വേണം. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. യാത്രകളില്‍ വിജയിക്കും.

ബന്ധം
നിങ്ങളുടെ പ്രണയ ബന്ധങ്ങളിലും സൗഹൃദങ്ങളിലും 2022 എന്ത് ഫലമാണ് നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും മോശം സ്വപ്നങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കും. ഒത്തുചേരലുകള്‍, വളരെക്കാലത്തിനുശേഷം ഉണ്ടാവുന്നു. ഈ വര്‍ഷം നിങ്ങള്‍ ബന്ധുക്കളെയും പഴയ സുഹൃത്തുക്കളെയും കാണും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. നേരത്തെയുള്ള വിവാഹം നിങ്ങളില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ബന്ധങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ കാരണം പലപ്പോഴും ഉറക്കക്കുറവ് ഉണ്ടാകും.

കുടുംബം
അനാവശ്യ ചര്‍ച്ചകളും തര്‍ക്കങ്ങളും കുടുംബത്തില്‍ ഇല്ലാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. നല്ല ഫലങ്ങള്‍ ലഭിക്കുന്നതിലൂടെ കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ അഭിമാനിക്കുന്നതിനുള്ള വകയുണ്ട്. അയല്‍ക്കാരുമായോ പൊതുജനവുമായോ വഴക്കുണ്ടാകും. നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയും അവിടെ ചില നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. നിങ്ങള്‍ പല കോണില്‍ നിന്നും ആദരിക്കപ്പെടും. നിങ്ങളുടെ ഉയരം വര്‍ദ്ധിക്കും. പ്രശസ്തരായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്.

കുടുംബം
സന്തോഷകരവും അനുകൂലവുമായ വാര്‍ത്തകള്‍ പലപ്പോഴും ഉണ്ടാവുന്നുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി നിങ്ങള്‍ പണം പാഴാക്കും. ആത്മീയ കാര്യങ്ങളില്‍ പങ്കാളിത്തം ഉണ്ടാവുന്നുണ്ട്. അതിഥികളും സന്തോഷകരമായ അവസരങ്ങളും നിങ്ങളെ തേടി വരുന്നുണ്ട്. കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. പഴയ ആരോഗ്യപ്രശ്നത്തില്‍ നിന്ന് മോചനം നേടുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വ്യായാമത്തില്‍ താല്‍പ്പര്യം കാണിക്കും, അത് ഗൗരവമായി മുന്നോട്ട് പോവേണ്ടതാണ്. കുടുംബത്തില്‍ വിവാഹം നടക്കുന്നതിനുള്ള സാധ്യതയുണ്ട്.

ബിസിനസ്
ബിസിനസ്സുകാര്‍ക്ക് അനുകൂലമായ വര്‍ഷമായിരിക്കും. പുതിയ യന്ത്രസാമഗ്രികളില്‍ പണം നിക്ഷേപിക്കും. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന ഒരു നിയമപരമായ കാര്യം നിങ്ങള്‍ക്ക് അനുകൂലമായി പരിഹരിക്കപ്പെടും. സര്‍ക്കാരില്‍ നിന്നുള്ള സഹായം നിങ്ങളെ തേടിയെത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വര്‍ഷമായിരിക്കും. ആഗ്രഹിക്കുന്ന മേഖലയില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കും. സന്താനഭാഗ്യം ഉണ്ടാവുന്നുണ്ട്. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്.

പൊതുമേഖലാ രംഗത്ത്
പൂരം നക്ഷത്രക്കാര്‍ പൊതുവേ പൊതുമേഖലാ രംഗത്ത് ശോഭിക്കുന്നവരാണ്. സ്വന്തം കുടുംബത്തിന് വേണ്ടി എത്രയൊക്കെ കഷ്ടപ്പെടുന്നതിനും കുടുംബത്തിന്റെ ഉന്നമനത്തിന് വേണ്ടിപ്രവര്ത്തിക്കുന്നതിനും ഇവര്‍ സദാ തയ്യാറായിരിക്കും. സ്വന്തം ആവശ്യങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. എതിരാളികളെ ഇല്ലാതാക്കാതെ ഇവര്‍ സൈ്വര്യമായി മുന്നോട്ട് പോവില്ല എന്നുള്ളതാണ് സത്യം. നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കും. ഇവരുടെ കഴിവിനെ മറ്റുള്ളവര്‍ അംഗീകരിക്കണം എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ഇവര്‍.