Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
Pooradam Nakshatra 2022: 27 നാളുകാരില്‍ ഇവരെ വെല്ലാന്‍ ആരുമില്ല: 2022-ന്റെ ഭാഗ്യ നക്ഷത്രം
ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് എന്ന് നമുക്കെല്ലാം അറിയാം. ജനിച്ച സമയവും നിമിഷവും എല്ലാം നോക്കിയാണ് ഒരാളുടെ ജാതകത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ജനിച്ച നക്ഷത്രം പൂരാടമാണെങ്കില് 2022-ല്‍ എന്തൊക്കെയാണ് ഇവര്‍ക്ക് വേണ്ടി കാലം കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയുന്നത് നല്ലതാണ്. പൊതുവായ ഫലങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

പൂരാടം നക്ഷത്രക്കാരില്‍ ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ അറിഞ്ഞിരിക്കേണ്ട നിര്‍ബന്ധമായും വായിക്കേണ്ട നക്ഷത്രമാണ് പൂരാടം. കാരണം ഇവരില്‍ നേട്ടങ്ങളോടൊപ്പം തന്നെ ജീവിതത്തില്‍ നഷ്ടങ്ങളും സംഭവിക്കുന്നുണ്ട്. 2022-ല്‍ ഇവരെ കാത്തിരിക്കുന്നത് എന്തൊക്കെയെന്നും എന്തൊക്കെ ഭാഗ്യ നിര്‍ഭാഗ്യങ്ങളാണ് ഇവരെ തേടി വരുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.

നക്ഷത്രഫലം
27 നക്ഷത്രങ്ങളില്‍ 20-ാമത്തെ നക്ഷത്രമാണ് പൂരാടം എന്നറിയപ്പെടുന്ന പൂര്വാഷാദ ജന്മനക്ഷത്രം. 2022-ലെ പൂരാടം നക്ഷത്രത്തിന്റെ ഫലങ്ങളെക്കുറിച്ച് മുന്നേയറിയാം. ചന്ദ്രരാശി പ്രകാരം ജന്മനക്ഷത്രത്തിന്റെ ജ്യോതിഷ പ്രവചനം ധനു രാശിയുടേതാണ്. ധനു രാശിയുടെ അധിപനാണ് വ്യാഴം അഥവാ ഗുരു. നക്ഷത്രത്തിന്റെ നിറം കറുപ്പാണ്. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് 2022 നല്കുന്ന ഫലങ്ങള്‍ എന്തൊക്കെയെന്നും എന്താണ് ഇതിന് വേണ്ടി 2022 കാത്തു വെച്ചിരിക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.

നക്ഷത്രഫലം പാദം അനുസരിച്ച്
ധനു രാശിയിലാണ് പൂരാടം നക്ഷത്രം വരുന്നത്. നക്ഷത്ര പാദം 1-ല്‍ ജനിച്ച ധനു രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ചില പ്രയാസകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരും. ഓഹരി വിപണിയില്‍ പക്ഷേ ഇവരെ കാത്ത് ഭാഗ്യം ഉണ്ടാവും. നക്ഷത്ര പാദം 2 ധനു രാശിയില്‍ ജനിച്ചവര്‍ കുട്ടിക്കാലത്ത് നിങ്ങള്‍ താമസിച്ചിരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വിലകൂടിയ സമ്മാനങ്ങള്‍ പല വിധത്തിലും പല കോണില്‍ നിന്നും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നക്ഷത്ര പാദം 3 ധനു രാശിയില്‍ ജനിച്ചവര്‍ സമ്പത്തിന്റെ ഒരു ഭാഗം സഹോദരങ്ങള്‍ക്കോ കുടുംബത്തിലെ ആര്‍ക്കെങ്കിലും നല്‍കേണ്ടതായി വരുന്നുണ്ട്. നക്ഷത്ര പാദം 4 ധനു രാശിയില്‍ ജനിച്ചവര്‍ ഫ്രീലാന്‍സ്, ഓഹരി വിപണി നിക്ഷേപം, സ്വയം തൊഴില്‍ എന്നിവയിലൂടെ നേട്ടമുണ്ടാക്കും. ഇത്രയുമാണ് പാദങ്ങള്‍ അനുസരിച്ച് ഇവരുടെ നക്ഷത്രഫലത്തില്‍ പറയുന്നത്.

മാസഫലം
പൂരാടം നക്ഷത്രക്കാര്‍ക്ക് മാസഫലപ്രകാരം ഏതൊക്കെയാണ് മികച്ച മാസങ്ങള്‍ മോശം മാസങ്ങള്‍ സമ്മിശ്രമായ മാസങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ഓഗസ്റ്റ്, നവംബര്‍, ഡിസംബര്‍ 2022 നല്ല മാസങ്ങളാണ്. 2022 മാര്‍ച്ച്, മെയ്, ജൂലൈ മാസങ്ങള്‍ സമ്മിശ്രഫലം നല്കുന്ന മാസങ്ങളാണ്. 2022 ജനുവരി, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ ഇവരെ സബന്ധിച്ചിടത്തോളം മോശം മാസങ്ങളാണ്. ഈ സമയം അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

ഫലങ്ങള്‍ ഇപ്രകാരം
നിങ്ങള്‍ക്ക് പുതിയ സ്ഥാനം ജോലിയില്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രമോഷന് ലഭിക്കുമ്പോള്‍ ജീവിതത്തില്‍ മികച്ച വിജയവും നിങ്ങളെ തേടി എത്തുന്നുണ്ട്. വിവാദപരമായി തീര്‍പ്പാവാതെ കിടക്കുന്ന ഒരു പ്രശ്നത്തില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയരുത്. കരിയറിലെ മിക്ക കാര്യങ്ങളിലും വിജയം നേടുന്നു. മുതിര്‍ന്നവരുടെ ഉപ ദേശങ്ങള്‍ സ്വീകരിക്കുകയും മികച്ച രീതിയില്‍ പെരുമാറുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്.

ജോലി
നിങ്ങളുടെ ജോലിയില്‍ മറ്റുള്ളവരെ വിശ്വസിക്കുന്നത് ഒഴിവാക്കുക. കാരണം അത് പലപ്പോഴും നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കാം. നിങ്ങളില്‍ ചിലര്‍ നിങ്ങളുടെ ഹോബിയെ മുഴുവന്‍ സമയ കരിയറാക്കി മാറ്റും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇപ്പോഴുള്ളതില്‍ താല്‍പ്പര്യമുണ്ടായിരിക്കില്ല. സര്‍ക്കാര്‍ സംബന്ധമായ ജോലികളില്‍ കാലതാമസം നേരിടേണ്ടതായി വരുന്നുണ്ട്. നിങ്ങള്‍ പുതിയ ബിസിനസ്സ് തുടങ്ങും അല്ലെങ്കില്‍ സ്വയം തൊഴില്‍ ചെയ്യുന്നതിലേക്കും എത്തുന്നുണ്ട്.

സാമ്പത്തികം
സാമ്പത്തിക കാര്യങ്ങളില്‍ സുരക്ഷിതമായ കാലയളവ് ആയിരിക്കും 2022 പൂരാടം നക്ഷത്രക്കാര്‍ക്ക്. നഷ്ടപ്പെട്ടതായി കരുതിയ പണം തിരികെ കിട്ടും. വായ്പകള്‍ക്ക് അംഗീകാരം ലഭിക്കും. പഴയ സാധനങ്ങള്‍ വില്‍ക്കുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങള്‍ വീട് പരിഷ്കരിക്കുകയോ വീട്ടിലെ പഴയ സാധനങ്ങള്‍ മാറ്റുകയോ ചെയ്യുന്നുണ്ട്. അതിനെല്ലാം മികച്ച സാമ്പത്തിക നേട്ടങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. കൃത്യമായ ആസൂത്രണമില്ലാതെ നടത്തിയ സാമ്പത്തിക നിക്ഷേപം മൂലമുള്ള ചില നഷ്ടങ്ങള്‍ 2022-ല്‍ പൂരാടം നക്ഷത്രക്കാരെ കാത്തിരിക്കുന്നുണ്ട്.

കുടുംബം
ആത്മീയ യാത്രകള്‍ ആസൂത്രണം ചെയ്യും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. കുടുംബത്തില്‍ കുട്ടിയുടെ ജനനത്തിനുള്ള സാധ്യതയുണ്ട്. അലസത പലപ്പോഴും നിങ്ങളുടെ കുടുംബ ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയേക്കാം. അലസത ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുക. അവധിക്കാല പദ്ധതികള്‍ വിജയിക്കും. നിങ്ങള്‍ കുട്ടികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയും പലപ്പോഴും അവരുടെ ശത്രുക്കളായി മാറുകയും ചെയ്യുന്നു. മറ്റുള്ളവരില്‍ നിന്നുള്ള അനാവശ്യ പ്രതീക്ഷകള്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കും. രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ വിജയം നിങ്ങളെ തേടിയെത്തുന്നു.

ബിസിനസ്
ബിസിനസ്സുകാര്‍ക്ക് നല്ല വര്‍ഷമായിരിക്കും. നിങ്ങള്‍ പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുകയാണെങ്കില്‍ അത് അവസാനിപ്പിക്കുന്നതാണ് നല്ലത്. കാരണം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. സാമ്പത്തിക നഷ്ടങ്ങള്‍ അതിന് പുറകേ നിങ്ങളെ തേടിയെത്തുന്നുണ്ട്. ഒറ്റക്ക് ബിസിനസ് ചെയ്യുന്നതാണ് സാമ്പത്തിക നേട്ടത്തിലേക്ക് പൂരാടം നക്ഷത്രക്കാരെ എത്തിക്കുന്നത്. ഇത് കൂടാതെ പുതിയ നിക്ഷേപ അവസരങ്ങള്‍ ഇവരെ തേടി വരുന്നു. സാമ്പത്തികമായി ഇവര്‍ക്ക് മികച്ച ഒരു വര്‍ഷമായിരിക്കും 2022.

വിവാഹം
ഇവരുടെ ആഗ്രഹപ്രകാരമുള്ള വിവാഹം നടക്കുന്നതിനുള്ള ഒരു മികച്ച വര്‍ഷമായിരിക്കും 2022 എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും പ്രണയ വിവാഹത്തിനുള്ള സാധ്യത വളരെ കുറവായിരിക്കും. പ്രണയം വിജയത്തിലെത്തുന്നതിന് അല്പം ബുദ്ധിമുട്ടുള്ള വര്‍ഷമായിരിക്കും 2022. ചിലരുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം നടക്കും. പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷം അത് നടക്കും. അതുകൊണ്ട് വിവാഹത്തിന്റെ കാര്യത്തില്‍ മംഗളകരമായ വര്‍ഷമായിരിക്കും 2022-ല്‍ പൂരാടം നക്ഷത്രക്കാര്‍ക്ക്.

പൊതുഫലങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വര്‍ഷമായിരിക്കും 2022. ഇവര്‍ ആഗ്രഹിക്കുന്ന വിഷയത്തില്‍ ഉപരിപഠനത്തിനുള്ള സാധ്യതയുണ്ട്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള മികച്ച സമയമായിരിക്കും. കലാകാരന്മാര്ക്കും എഴുത്തുകാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്ല വര്‍ഷമായിരിക്കും. ഇവരെ തേടി അവസരങ്ങളും അംഗീകാരങ്ങളും വരുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച അവസ്ഥയിലൂടെ കടന്ന് പോവുന്ന ഒരു വര്‍ഷമായിരിക്കും 2022 പൂരാടം നക്ഷത്രക്കാര്‍ക്ക്.

പൊതുഫലങ്ങള്‍
യാത്രകള്‍ തിരക്കേറിയതായിരിക്കും. രാത്രി യാത്ര ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. കാരണം അപകടത്തിനുള്ള സാധ്യത ഇവര്‍ക്കുണ്ടാവുന്നുണ്ട്. ഇത് കൂടാതെ പെട്ടെന്നുള്ള യാത്രാ പദ്ധതികള്‍ ഇവരുടെ ഈ വര്‍ഷത്തെ വ്യത്യസ്തമാക്കുന്നു. വിദേശ യാത്രാ പദ്ധതികളില്‍ കാലതാമസം നേരിടേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. പുതിയ ആരോഗ്യപ്രശ്നങ്ങള്‍ അല്പം ആശങ്കയുണ്ടാക്കും. നിങ്ങളുടെ ജീവിതശൈലി മാറ്റാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നു.



Click it and Unblock the Notifications
