Latest Updates
-
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം
നവധാന്യ ഗണപതിയെ പൂജിക്കൂ, ആഗ്രഹം സാധ്യമാവും
ആഗ്രഹങ്ങളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും എല്ലാ ആഗ്രഹവും നടക്കണം എന്ന് വാശിപിടിക്കുന്നത് അല്പം അത്യാഗ്രഹമാണ്. കാരണം നമുക്ക് ഓരോ സമയത്തും ഓരോ ആഗ്രഹങ്ങള്‍ ആയിരിക്കും. എന്നാല്‍ ആഗ്രഹപൂര്‍ത്തീകരണത്തിന് ചില പൂജകള്‍ ചെയ്യുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നുമുണ്ട്. ജീവിതത്തില്‍ എന്തൊക്കെ പൂജകള്‍ ചെയ്യുന്നതിലൂടെ നമുക്ക് എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.
ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവുന്നുണ്ട്. ഇതെല്ലാം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ ഈശ്വര പ്രാര്‍ത്ഥനയിലൂടേയും വഴിപാടുകളിലൂടെയും നമ്മുടെ മോശം സമയത്തെ നമ്മള് മാറ്റിയെടുക്കുന്നുണ്ട്. എങ്കിലും ചില വഴിപാടുകള്‍ നമ്മുടെ ആഗ്രഹത്തെ വളരെയധികം മുന്നോട്ട് നയിക്കുന്നുണ്ട്. പൂജകളിലൂടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് ചെയ്യേണ്ടത് ഇതെല്ലാമാണ്.

നവധാന്യ ഗണപതിക്ക് പൂജ
നവധാന്യ ഗണപതിക്ക് പൂജ ചെയ്യുന്നത് ആഗ്രഹ സാഫല്യത്തിന് നല്ലതാണ്. ഇതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. നവധാന്യ ഗണപതിക്ക് പൂജ ചെയ്യുന്നത് ജീവിതത്തിലെ വിഘ്നങ്ങളെ ഒഴിവാക്കുന്നതിനും നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും സാധിക്കുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിനും ഐശ്വര്യത്തിനും നവധാന്യ ഗണപതിയെ വീട്ടില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. ഓരോ ഗ്രഹങ്ങള്‍ക്കും പ്രത്യേക ധാന്യങ്ങളാണ് ഉള്ളത്. ഇത്തരത്തില്‍ പൂജ ചെയ്യുന്ന വീട്ടില്‍ ഒരു കാരണവശാലും ധനധാന്യാദികള്ക്ക് മുട്ട് വരുകയില്ല.

വിഷ്ണു പൂജ
വിഷ്ണുപൂജ ചെയ്യുന്നതും ജീവിതത്തില്‍ നേട്ടങ്ങളും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു. മഹാലക്ഷ്മീയോട് കൂടി കുടികൊള്ളുന്ന വിഷ്ണുഭഗവാനെയാണ് ആദ്യം പ്രാര്‍ത്ഥിക്കേണ്ടത്. ഇതെല്ലാം ജീവിതത്തില്‍ നിങ്ങളെ വളരെയധികം നേട്ടങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വിഷ്ണുപൂജ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ പല ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യമാക്കുകയാണ് ചെയ്യുന്നത്. വിഷ്ണുപൂജയും നിങ്ങളെ നിങ്ങളുടെ ആഗ്രഹങ്ങളിലേക്ക് എത്തിക്കുന്നു.

ശനിദേവ പൂജ
ശനിദേവ പൂജയും ഇത്തരത്തില്‍ ജീവിതത്തിലെ ആഗ്രഹ സാഫല്യത്തിനും ശനി ദോഷം അകറ്റുന്നതിനും സഹായിക്കുന്നതാണ്. കണ്ടക ശനിയും ശനിദോഷവും പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. അതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും സഹായിക്കുന്നുണ്ട് ശനി ദേവ പൂജ. തിലകാഭിഷേകം നടത്തുന്നതും എള്ള് തിരി കത്തിക്കുന്നതും ശനിദോഷ നിവാരണത്തിനും ആഗ്രഹ സാഫല്യത്തിനും നല്ലതാണ്.

ദേവീ പൂജ
ദേവീ പൂജ നടത്തുന്നതും വിഘ്നേശ്വരനെ പ്രാര്‍ത്ഥിക്കുന്നതും മംഗല്യദോഷ നിവാരണത്തിന് സഹായിക്കുന്നുണ്ട്. ജീവിതത്തില്‍ പല വിധത്തിലുള്ള ദോഷങ്ങള്‍ക്കെല്ലാം പരിഹാരം നല്കി ഓരോ അവസ്ഥയിലും ദേവിയെ പൂജിക്കുന്നതും എല്ലാം ഇത്തരം കല്ലുകടികളെ ജീവിതത്തില്‍ നിന്നും ഇല്ലാതാക്കി ആഗ്രഹസാഫല്യത്തിനും ഇഷ്ടമാംഗല്യ സിദ്ധിക്കും സഹായിക്കുന്നുണ്ട്.

ലക്ഷ്മീ പൂജ
ലക്ഷ്മീ പൂജയാണ് മറ്റൊന്ന്. ജീവിതത്തില്‍ പല വിധത്തിലുള്ള ഐശ്വര്യത്തിനും നേട്ടത്തിനും സാമ്പത്തിക സ്ഥിരതക്കും സഹായിക്കുന്നുണ്ട് ലക്ഷ്മീ പൂജ ചെയ്യുന്നത്. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ബുദ്ധിമുട്ടും ജീവിതത്തില്‍ ഉണ്ടാവാതിരിക്കുന്നതിന് ലക്ഷ്മീ പൂജയിലൂടെ സാധിക്കുന്നുണ്ട്. വൃത്തിയോടെയും ശുദ്ധിയോടെയും ലക്ഷമീ പൂജ ചെയ്യുന്നത് ജീവിതത്തില്‍ ഐശ്വര്യത്തിന് വകയൊരുക്കുന്നുണ്ട്. യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നില്ല.

മഹാദേവ പൂജ
മഹാദേവ പൂജയാണ് മറ്റൊന്ന്. ഇത് ചെയ്യുന്നതിലൂടെ അത് ജീവിതത്തില്‍ നിങ്ങളെ വളരെ വലിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. രോഗ നിവാരണത്തിനും ആയുസ്സിനും ജീവിതത്തിലെ ആഗ്രഹ പൂര്‍ത്തീകരണത്തിനും എല്ലാം മികച്ചതാണ് മഹാദേവ പൂജ. മാത്രമല്ല ക്ഷിപ്രകോപി പോലെ തന്നെ ക്ഷിപ്ര പ്രസാദിയാണ് മഹാദേവന്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു.

സര്‍പ്പ പൂജ
ജീവനുള്ള ദൈവങ്ങളാണ് സര്‍പ്പങ്ങള്‍. അതുകൊണ്ട് തന്നെ ജീവനുള്ള ദൈവങ്ങള്‍ക്ക് പൂജ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് സന്താനദുഖത്തിന് അറുതി വരുത്തി ജീവിതത്തില്‍ നേട്ടങ്ങള്‍ വരുത്തുന്നതിനും പല വിധത്തിലുള്ള ഐശ്വര്യത്തിനും സാമ്പത്തിക നേട്ടത്തിനും എല്ലാം സഹായിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജത്തെ എടുത്ത് കളഞ്ഞ് പോസിറ്റീവ് ഊര്‍ജ്ജത്തിലേക്ക് നയിക്കുന്നതിന് സര്‍പ്പ പൂജ ചെയ്യുന്നത് നല്ലതാണ്.



Click it and Unblock the Notifications











