For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഷങ്ങള്‍ നീങ്ങും; ഐശ്വര്യം വരും; ഈ മരങ്ങളെ ആരാധിച്ചാല്‍

|

ഹിന്ദുമതമനുസരിച്ച് ദൈവികമായി കരുതപ്പെടുന്ന ചില സസ്യങ്ങളും വൃക്ഷങ്ങളുമുണ്ട്. ഇവയെ ആരാധിക്കുന്നതിലൂടെ ഒരാളുടെ പാപങ്ങള്‍ നീങ്ങുകയും ജീവിതത്തില്‍ ഐശ്വര്യം വരികയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. മതപരമായ പ്രാധാന്യമുള്ള ഈ മരങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ വിവിധ ആചാരങ്ങളുടെ ഭാഗമായി പൂജിക്കുന്നു. സസ്യങ്ങളെയും വൃക്ഷങ്ങളെയും ആരാധിക്കുന്നത് തീര്‍ച്ചയായും ഒരു പുരാതന ഇന്ത്യന്‍ സമ്പ്രദായമാണെന്ന് പുരാണ ഗ്രന്ഥങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു.

Most read: കാണാന്‍ കഴിയില്ല വീട്ടിലെ ദുഷ്ടശക്തി; ഫലമോ ദോഷവുംMost read: കാണാന്‍ കഴിയില്ല വീട്ടിലെ ദുഷ്ടശക്തി; ഫലമോ ദോഷവും

ജീവന്‍, ഫലഭൂയിഷ്ഠത, സമൃദ്ധി, വളര്‍ച്ച, പരിശുദ്ധി, ദൈവികം എന്നിവ നിറഞ്ഞ വിശുദ്ധ സസ്യങ്ങളെയും വൃക്ഷങ്ങളെയും ആരാധിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. നിരവധി ഹിന്ദു പാരമ്പര്യങ്ങളും അവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദു വിശ്വാസങ്ങള്‍ അനുസരിച്ച് പുണ്യമാണെന്ന് കരുതപ്പെടുന്ന അത്തരം ചില സസ്യങ്ങളെയും വൃക്ഷങ്ങളെയും കുറിച്ച് ഈ ലേഖനത്തില്‍ വായിച്ചറിയാം.

തുളസി

തുളസി

മിക്കവാറും എല്ലാ വീട്ടിലും കാണുന്ന ഒന്നാണ് തുളസി ചെടി. മതപരമായ എല്ലാ പൂജകളിലും ഇത് ഉപയോഗിക്കുന്നു. നെഗറ്റീവ് എനര്‍ജി അകറ്റി നിര്‍ത്താന്‍ തുളസി ഉത്തമമാണെന്ന് പറയപ്പെടുന്നു. എല്ലാ അവസരങ്ങളിലും വിശ്വാസികള്‍ തുളസിയെ ആരാധിക്കുന്നു. വീടിന്റെ മുറ്റത്ത് ഒരു തുളസി ചെടി വളര്‍ത്തുന്നത് നല്ല ശകുനമായി കണക്കാക്കപ്പെടുന്നു. തുളസിയിലയാല്‍ തീര്‍ത്ത മാല മനസമാധാനം കൈവരിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. മാത്രമല്ല, ചില ഔഷധ ഗുണങ്ങളും തുളസിക്കുണ്ട്.

താമര

താമര

ലക്ഷ്മീ ദേവി, സരസ്വതി, ബ്രഹ്‌മാവ് എന്നിവരുള്‍പ്പെടെ നിരവധി ദേവന്മാരുടെ പ്രിയപ്പെട്ട പുഷ്പമായി കണക്കാക്കപ്പെടുന്ന ചെടിയാണ് താമര. വിശുദ്ധി, സൗന്ദര്യം, തപസ്സ്, ദൈവത്വം എന്നിവയുടെ പ്രതീകമാണിത്. ഭാഗ്യം, സമ്പത്ത്, സമൃദ്ധി, സൗന്ദര്യം എന്നിവയുടെ ദേവതയായ ലക്ഷ്മിയുടെ പ്രതീകമാണ് ഈ പുഷ്പം. ദൈവത്തിന് താമരപ്പൂക്കള്‍ അര്‍പ്പിക്കുന്നതിലൂടെ ഭക്തര്‍ക്ക് നല്ല ഭാഗ്യവും ആത്മീയ പരിജ്ഞാനവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

അരയാല്‍

അരയാല്‍

ഹിന്ദു വിശ്വാസമനുസരിച്ച് ഏറ്റവും പവിത്രവും ദിവ്യവുമായ വൃക്ഷങ്ങളിലൊന്നാണ് അരയാല്‍ വൃക്ഷം. ഈ വൃക്ഷം ഹനുമാന്റെയും ശനി ദേവന്റെയും ക്ഷേത്രത്തിന് ചുറ്റും കാണപ്പെടുന്നു. ശനിയാഴ്ച ഈ വൃക്ഷത്തെ ആരാധിക്കുന്നതിലൂടെ ഒരാള്‍ക്ക് ഭാഗ്യം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്മി ദേവി ഈ മരത്തില്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് ശനിയാഴ്ച. ബുദ്ധമതത്തില്‍ ആളുകള്‍ അരയാലിനെ ആരാധിക്കുകയും അതിനെ ബോധി വൃക്ഷം എന്ന് വിളിക്കുകയും ചെയ്യുന്നു. കാരണം ശ്രീബുദ്ധന്‍ ഈ വൃക്ഷത്തിന്‍ കീഴില്‍ നിന്നാണ് പ്രബുദ്ധത നേടിയത്. ഇതുകൂടാതെ, ശനി ദോഷം ഉള്ളവര്‍ അരയാല്‍ മരത്തിന് സമീപം എള്ള് എണ്ണ വിളക്ക് കത്തിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു.

കൂവളം

കൂവളം

പരമശിവനുമായി ബന്ധപ്പെട്ടിരിക്കുന്ന പവിത്രവുമായ മറ്റൊരു വൃക്ഷമാണ് കൂവളം. ശിവപ്രീതിക്കായി കൂവളത്തിന്റെ ഇലകള്‍ സമര്‍പ്പിക്കുന്നു. ഈ ഇലകള്‍ ത്രിപാത്രമാണെന്ന് കരുതുന്നു. ഇത് സ്രഷ്ടാവിന്റെ മൂന്ന് പ്രവൃത്തികളായ സൃഷ്ടി, സംരക്ഷണം, സംഹാരം എന്നിവയെ പ്രതീകപ്പെടുത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ പരമേശ്വരന്റെ മൂന്ന് കണ്ണുകളായും ഇതിനെ കണക്കാക്കുന്നു. അതിനാല്‍ പരമശിവനെ ആരാധിക്കുന്ന സമയത്ത് കൂവളത്തിന്റെ ഇലകള്‍ അര്‍പ്പിക്കുന്നത് ശുഭമായി കണക്കാക്കുന്നു.

Most read:വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്‍ത്തൂMost read:വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്‍ത്തൂ

അശോകം

അശോകം

ഇന്ത്യയിലെ ഏറ്റവും പവിത്രമായ മറ്റൊരു വൃക്ഷമാണ് അശോകം. സംസ്‌കൃതത്തില്‍ അശോക എന്നാല്‍ ദു:ഖമില്ലാത്തതെന്നും ദുഖം നല്‍കാത്തവനെന്നും അര്‍ത്ഥമാക്കുന്നു. ഹിന്ദു വിശ്വാസപ്രകാരം സ്നേഹത്തിന്റെ ദേവനായ കാമദേവന്‍ അശോക വൃക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. സീതാദേവിയെ രാവണന്‍ താമസിപ്പിച്ചിരുന്നത് അശോക വൃക്ഷത്തിന്റെ തണലിലായിരുന്നു. അശോകം എവിടെയുണ്ടോ അവിടെ സ്ത്രീകള്‍ക്ക് ദുഃഖം ഉണ്ടാകില്ല എന്നാണ് കണക്കാക്കുന്നത്. സ്ത്രീജന്യമായ അസുഖങ്ങള്‍ക്ക് പ്രതിവിധിയായി ആയുര്‍വേദത്തില്‍ പ്രധാനമായും അശോകം ഉപയോഗിക്കുന്നു.

കടമ്പ്

കടമ്പ്

പുരാണങ്ങളിലെ കഥയുമായി ഈ മരത്തിന് ബന്ധമുണ്ട്. ശ്രീകൃഷ്ണന്‍ കടമ്പു മരത്തിന്റെ കീഴില്‍ നിന്നാണ് പുല്ലാങ്കുഴല്‍ വായിച്ച് ഗോപികമാര്‍ക്കൊപ്പം കളിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. കടമ്പില്‍ കയറിയാണ് ശ്രീകൃഷ്ണന്‍ കാളിയമര്‍ദനത്തിനായി യമുനയില്‍ ചാടിയത്. അദ്ദേഹത്തിന്റെ ബാല്യകാല പ്രവൃത്തികളെല്ലാം കടമ്പ് മരത്തെ ചുറ്റിപ്പറ്റിയായിരുന്നു. അതിനാല്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ കടമ്പ് മരത്തിന്റെ പൂക്കള്‍ പൂജയ്ക്ക് അര്‍പ്പിക്കുന്നു. കാമുകീകാമുകന്മാരെ ഒന്നിപ്പിക്കാന്‍ ഈ വൃക്ഷത്തിന് കഴിവുണ്ടെന്നും ആളുകള്‍ വിശ്വസിച്ചിരുന്നു. പക്ഷിരാജാവായ ഗരുഡന്‍ ദേവലോകത്തുനിന്ന് അമൃതുമായി വരുന്നവഴി യമുനാനദിക്കരയിലെ കടമ്പ് മരത്തില്‍ വിശ്രമിക്കാനിടയായി. ആ സമയം കുറച്ച് അമൃത് മരത്തില്‍ വീണു. പിന്നീട് കാളിയന്റെ വിഷമേറ്റ് യമുനാനദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞുപോയിട്ടും കടമ്പുമരംമാത്രം ഉണങ്ങാതെനിന്നത്രേ.

Most read:ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍Most read:ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍

മാവ്

മാവ്

ഹിന്ദുമതത്തില്‍ വളരെ പവിത്രമായ മറ്റൊരു വൃക്ഷമാണ് മാവ്. മരവും ഇലകളും മാമ്പഴവും എല്ലാം പല ആചാരങ്ങളിലും പൂജകള്‍ക്കായി ഉപയോഗിക്കുന്നു. വീടുകളില്‍ ശുഭസൂചകം അടയാളപ്പെടുത്തുന്നതിന് മാവിന്റെ ഇലകള്‍ പ്രവേശന കവാടത്തില്‍ തൂക്കിയിരിക്കുന്നു. വസന്ത പഞ്ചമിയില്‍ സരസ്വതീ ദേവിക്ക് മാമ്പൂക്കള്‍ അര്‍പ്പിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു.

വേപ്പ്

വേപ്പ്

പല രോഗങ്ങള്‍ക്കുമുള്ള ഔഷധമാണ് വേപ്പ്. അതിനാല്‍ വേപ്പ് മരത്തിന് ഇന്ത്യയില്‍ വളരെയധികം പ്രശസ്തിയുണ്ട്. വിശ്വാസങ്ങള്‍ പ്രകാരം ദുര്‍ഗാദേവിയുമായി വേപ്പ് മരം ബന്ധപ്പെട്ടിരിക്കുന്നു. ബംഗാളില്‍, ഈ വൃക്ഷം ദുര്‍ഗാദേവിയുടെ താമസസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. വേപ്പിലകള്‍ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക ദുരാത്മാക്കളെ അകറ്റുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആല്‍, വേപ്പ് മരങ്ങളെ 108 തവണ വലംവെച്ചാല്‍ മംഗല്യഭാഗ്യം, സന്താനലബ്ധി, രോഗശാന്തി എന്നിവ ലഭിക്കുമെന്നും പറയപ്പെടുന്നു.

Most read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ലMost read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ല

വാഴ

വാഴ

വിശ്വാസങ്ങള്‍ പ്രകാരം വാഴയുടെ ഓരോ ഭാഗവും ഓരോ ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്നു. സ്വാഗത കവാടങ്ങളില്‍ തുമ്പിക്കൈയുടെ പ്രതീകമായി വാഴ തൂക്കിയിടുന്നു. പ്രസാദം വിതരണം ചെയ്യാന്‍ വാഴയിലകള്‍ ഉപയോഗിക്കുന്നു. വിഷ്ണുവിനും ലക്ഷ്മീ ദേവിക്കും വാഴപ്പഴം അര്‍പ്പിക്കുന്നു.

തെങ്ങ്

തെങ്ങ്

ഏറ്റവും പവിത്രമായ വൃക്ഷങ്ങളിലൊന്നാണ് തെങ്ങ്. അതിനാല്‍ത്തന്നെ ഇതിനെ കല്‍പവൃക്ഷമെന്നും വിളിക്കുന്നു. എല്ലാ ഹിന്ദു ആചാരങ്ങളിലും പൂജകളില്‍ നാളികേരം ഉപയോഗിക്കുന്നു. ഏതെങ്കിലും പൂജയ്ക്ക് മുമ്പ് വെള്ളം നിറച്ച കലം, മാവില, തേങ്ങ എന്നിവയെടുത്ത് പരിസരം വൃത്തിയാക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ലക്ഷ്മി ദേവിയെ പ്രതീകപ്പെടുത്തുന്നു. നാളികേരത്തിലെ മൂന്ന് കറുത്ത അടയാളങ്ങള്‍ ശിവന്റെ മൂന്ന് കണ്ണുകളാണെന്ന് കണക്കാക്കപ്പെടുന്നു.

Most read:വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യംMost read:വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യം

ചന്ദനം

ചന്ദനം

ദൈവങ്ങളെ ആരാധിക്കുന്നതിന് ചന്ദനവും ചന്ദന എണ്ണയും ഉപയോഗിക്കുന്നു. അമ്പലങ്ങള്‍ പോലുള്ള വിശുദ്ധ സ്ഥലങ്ങള്‍ ചന്ദനം ഉപയോഗിച്ച് ശുദ്ധീകരിക്കുന്നു. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഏറെ പ്രാധാന്യമുള്ള ഒന്നാണ് ചന്ദനം.

English summary

Plants And Trees That Has Spiritual Significance In India

In Hindu culture, various plants and trees are considered to be auspicious and we offer prayer to those trees. Lets see such plants and trees that has spiritual significance in India.
Story first published: Thursday, March 25, 2021, 11:13 [IST]
X
Desktop Bottom Promotion