Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
മേടത്തില് ശനി-ചന്ദ്ര സംയോഗം: ഈ 3 രാശിക്കാര്‍ വിഷയോഗ ദുരിതമനുഭവിച്ചേ മതിയാവൂ
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള യോഗങ്ങളാണ് ഓരോ രാശിമാറ്റത്തിന്റേയും ഗ്രഹമാറ്റത്തിന്റേയും ഫലമായി രൂപപ്പെടുന്നത്. പലപ്പോഴും ഇത്തരം ഗ്രഹമാറ്റങ്ങള്‍ അനുകൂലവും ചിലതെല്ലാം പ്രതികൂലവുമായ ഫലങ്ങളാണ് നല്‍കുന്നത്. പ്രതികൂല ഫലങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് വിഷയോഗം. പലപ്പോഴും ശനിയുടേയും ചന്ദ്രന്റേയും സംയോഗമാണ് വിഷയോഗത്തിന് കാരണമാകുന്നത്. ജീവിതത്തിലെ ഏറ്റവും മോശംഫലങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഗ്രഹങ്ങളുടെ മാറ്റവും ചലനവും എല്ലാ രാശിക്കാരേയും സ്വാധീനിക്കും . എന്നാല്‍ അത് ചില രാശിക്കാരില്‍ അല്പം കൂടുതല്‍ ദോഷകരായ സ്വാധീനം ചെലുത്തുന്നു.
മേടം രാശിയിലാണ് ഇപ്രാവശ്യം വിഷയോഗം രൂപപ്പെടുന്നത്. മെയ് 12-ന് മേടം രാശിയില്‍ ശനിയും ചന്ദ്രനും സംയോജിക്കുന്നതിന്റെ ഫലമായാണ് വിഷയോഗം രൂപപ്പെടുന്നത്. മേയ് 12-ന് ഉച്ചക്ക് മേടം രാശിയില്‍ വിഷയോഗം രൂപപ്പെടുന്നു. ശുഭകരമായ ഒരു കാര്യവും ഈ യോഗത്തിന്റെ ഫലമായി സംഭവിക്കുന്നില്ല. 12 രാശിക്കാരിലും ഇതിന്റെ പ്രഭാവം ഉണ്ടാവുമെങ്കിലും അല്പം ക്രൂരമായ ഫലങ്ങള്‍ മാത്രം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും, എന്താണ് വിഷയോഗ ഫലം എന്നും നമുക്ക് നോക്കാം.

എന്താണ് വിഷയോഗം, ഫലങ്ങള്‍
ജാതകത്തില്‍ ഏറ്റവും ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നതാണ് വിഷയോഗം. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും മോഷം അനുഭവത്തെയാണ് സൃഷ്ടിക്കുന്നത്. വിയോഗത്തിന്റെ ഫലങ്ങളില്‍ ചന്ദ്രനും ശനിയും കൂടിച്ചേരുന്നതിന്റെ ഫലമായാണ് ഉണ്ടാവുന്നത്. ദുരിതവു ദുഖങ്ങളും നിറഞ്ഞ ഈ ദിനത്തില്‍ നാം വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം ജീവിതം തന്നെ കൈവിട്ട് പോവുന്ന അവസ്ഥയുണ്ടാവുന്നു. സമാധാനവും സന്തോഷവും എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരില്‍ വിഷയോഗം വളരെ മോശം ഫലങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ഇവരുടെ എട്ടാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇത് ചെറിയ കാര്യത്തിന് പോലും നിങ്ങള്‍ അതികഠിനമായ കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നു. പല ജോലികളിലും നിങ്ങള്‍ പ്രതീക്ഷിക്കാത്ത തടസ്സവും പ്രയാസങ്ങളുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുഞ്ഞിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വളരെയധികം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും വിവാഹ ജീവിതത്തിലും ഇതേ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് നിങ്ങളെത്തുന്നു.

കന്നി രാശി
വിഷയോഗത്തിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ട മറ്റൊരു രാശിയാണ് കന്നി രാശി. കന്നി രാശിക്കാരില്‍ ജീവിതം കൈവിട്ട് പോവുന്ന അവസ്ഥയുണ്ടാവുന്നു. ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ശത്രുക്കളുടെ മാറ്റം നിങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുകയോ അതിന് വേണ്ടി ശ്രമിക്കുകയോ ചെയ്യരുത്. മാത്രമല്ല ജോലിയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ വഷളാവുന്നു. പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അറിയാത്ത അവസ്ഥയായിരിക്കും. സാമ്പത്തികമായി പല വിധത്തിലുള്ള തകര്ച്ചകള് അനുഭവിക്കേണ്ടി വരുന്നു.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാരിലും വിഷയോഗം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളില്‍ പലപ്പോഴും അല്പം കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നു. രണ്ടര വര്‍ഷത്തോളം ശനിയുടെ സ്ഥാനം വൃശ്ചികം രാശിക്കാരില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. ഇത് നിങ്ങളുടെ പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഡിപ്രഷനിലേക്കും അവിടെ നിന്ന് ജീവന് വരെ ഭീഷണിയാവുന്ന അവസ്ഥയിലേക്കും നിങ്ങള്‍ എത്തും. സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ നല്ലതുപോലെ ആലോചിക്കണം. ജോലി വരെ നഷ്ടപ്പെടാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

പരിഹാരങ്ങള്‍
ഏത് പ്രശ്നത്തിനും വെല്ലുവിളികള്‍ക്കും പരിഹാരം കാണുക എന്നതാണ് ആദ്യത്തെ കാര്യം. അതിന് വേണ്ടി ശനിയേയും ചന്ദ്രനേയും ജാതകത്തില്‍ ശക്തിപ്പെടുത്തുക. ഇത് ദോഷഫലങ്ങളുടെ കാഠിന്യത്തില്‍ അയവ് വരുത്തുന്നു. അതിന് വേണ്ടി ശനിയാഴ്ച ദിനത്തില്‍ എള്ളെണ്ണ കൊണ്ട് വിളക്ക് കത്തിക്കുകയും ശനിചാലിസ ഉരുവിടുകയും ചെയ്യുക. കൂടാതെ ഹനുമാന് വേണ്ടി വഴിപാടുകള്‍ സമര്‍പ്പിക്കുക. ആല്മരത്തിന് വെള്ളമൊഴിക്കുന്നതിലൂടെ ചന്ദ്ര ദോഷങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications