Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സെപ്റ്റംബര്‍ 30 വരെ പിടിച്ചാല്‍ കിട്ടില്ല; അതിസമ്പന്നയോഗം, കോടീശ്വരയോഗം തേടിവരുന്ന 8 നക്ഷത്രക്കാര്‍
കടബാധ്യത അലട്ടുന്നവരോ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരോ ആണെങ്കില്‍ ഈ സമയം ചില നക്ഷത്രജാതകര്‍ക്ക് ഉയര്‍ച്ചയ്ക്ക് അനുകൂലമായ സമയമാണ്. ഗുണങ്ങള്‍ ഏറെ വന്നുചേരുന്ന സമയമാണ് ഇത്. സാമ്പത്തിക അഭിവൃദ്ധി നിങ്ങള്‍ക്ക് ഉറപ്പാണ്. ഓരോ ഗ്രഹമാറ്റം കഴിയുമ്പോഴും ഓരോ നക്ഷത്രക്കാരുടെ ജീവിതത്തിലും മാറ്റങ്ങള്‍ കാണുന്നുണ്ട്. ചാരവശാലുള്ള ഗ്രഹസ്ഥിതിയുടെ ആനുകൂല്യങ്ങള്‍ ചില നക്ഷത്രക്കാര്‍ക്ക് ഒരേ തോതിലുള്ള മുന്നേറ്റങ്ങള്‍ക്ക് സാക്ഷിയാക്കാറുണ്ട്.
നവഗ്രഹങ്ങളുടെ ഓരോ മാറ്റവും ചില നിശ്ചിത കാലത്തേക്ക് ചില നക്ഷത്രക്കാര്‍ക്ക് ഗുണങ്ങളും ദോഷങ്ങളും വരുത്താറുണ്ട്. ഗ്രഹങ്ങളുടെ മാറ്റം നടക്കുന്ന ഈ സമയം ചില നക്ഷത്രക്കാര്‍ക്ക് അഭിവൃദ്ധിയുടെ കാലമായി കണക്കാക്കാം. സെപ്റ്റംബര്‍ 30 വരെ നിങ്ങള്‍ക്ക് അതിസമ്പന്ന യോഗം, കോടീശ്വരയോഗം എന്നിവ പോലുള്ള സൗഭാഗ്യ യോഗങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. സാമ്പത്തികമായി നിങ്ങള്‍ ഉന്നതിയിലെത്തും. ഇത്തരത്തിലുള്ള ഒരു സമയമാണ് ഇത്. സെപ്തംബര്‍ 30 വരെ ജീവിതത്തില്‍ കോടീശ്വരയോഗം പ്രതിഫലിക്കുന്ന ചില നക്ഷത്രജാതകര്‍ ഇവരാണ്.

മകീരം
മകീരം നക്ഷത്രക്കാര്‍ ഇപ്പോള്‍ ഏതൊരു കാര്യം ചെയ്താലും ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. ഏത് കാര്യത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിയില്‍ നിങ്ങളുടെ മികവുകൊണ്ട് നേട്ടങ്ങള്‍ കൈവരിക്കാനാകും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഈ സമയം സാമ്പത്തികമായി നേട്ടങ്ങള്‍ ലഭിക്കും. പല സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം വരും. തൊഴില്‍പരമായി വരുമാനം വര്‍ധിക്കും.
ബിസിനസ് മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭത്തിന് അവസരങ്ങളുണ്ടാകും. വലിയ നേട്ടങ്ങളും സാമ്പത്തിക അഭിവൃദ്ധിയും നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരുന്ന സമയമാണ് ഇത്. അടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ വരുന്ന തടസ്സങ്ങളെ നീക്കാന്‍ നിങ്ങളെ സഹായിക്കും. ഐശ്വര്യം നിറമാടും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഇത് സമൃദ്ധി വന്നുചേരുന്ന സമയമാണ്. ഏതൊരു കാര്യത്തിലും നിങ്ങള്‍ക്ക് ഭാഗ്യകടാക്ഷത്താല്‍ വിജയം നേടാനാകും. തൊഴില്‍പരമായുള്ള ബുദ്ധിമുട്ടുകള്‍ മാറും. നിങ്ങളുടെ ജോലിയില്‍ നല്ല നേട്ടങ്ങള്‍ നിങ്ങള്‍ കൈവരിക്കും. സാമ്പത്തിക പരാജയത്തില്‍ നിന്ന് കരകയറാന്‍ സാധിക്കും. മത്സര പരീക്ഷകളില്‍ നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് വിജയം കൊയ്യാനാകും.
സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് ഇത്. വിജയത്തിന് അനുകൂലമായ സമയമാണ് ഇത്. കുടുംബത്തില്‍ ബുദ്ധിമുട്ടുകള്‍ മാറി ഐശ്വര്യം കൈവരും. ജീവിതത്തില്‍ ഒട്ടേറെ ഉയര്‍ച്ചകള്‍ വന്നുചേരുന്ന ഒരു സമയം തന്നെയാണ് ഇത് എന്ന് പറയാവുന്നതാണ്. സാമ്പത്തിക അഭിവൃദ്ധിയും നിങ്ങളെ തേടിവരും. വിദേശത്ത് തൊഴിലിനായോ ഉന്നത പഠനത്തിനായോ ശ്രമിക്കുന്നവര്‍ക്ക് നേട്ടം ലഭിക്കും.

മകം
മകം നക്ഷത്രക്കാര്‍ക്കും വളരെയേറെ നേട്ടങ്ങള്‍ കൈവരുന്ന ഒരു കാലഘട്ടമാണ് ഇത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഈ സമയം മാറുന്നതായിരിക്കും. അനാവശ്യമായ ഭയങ്ങള്‍ വിട്ടൊഴിയും. സമാധാനം നിങ്ങള്‍ ആസ്വദിക്കും. പൂര്‍ണതോതില്‍ നിങ്ങള്‍ ഊര്‍ജ്ജസ്വലരായിരിക്കും. സാമ്പത്തികമായി അഭിവൃദ്ധി നേടാനുള്ള ഒരു സമയമാണ് ഇത്. ഉയര്‍ന്ന വരുമാനം നേടാനാകും. ജോലിയില്‍ അനുകൂലമായ സമയമാണ് ഇത്. ജീവിതത്തില്‍ രക്ഷപ്പെടാനുള്ള നിരവധി സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തും.
പൂയം
പൂയം നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ നിങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്ന് കരകയറാന്‍ സാധിക്കും. തൊഴില്‍ ഉയര്‍ച്ച ലഭിക്കും. ജോലിയില്‍ നല്ല വിജയം നേടാനാകും. നിങ്ങളുടെ പ്രകടനങ്ങള്‍ വിലമതിക്കപ്പെടും. സാമ്പത്തിക പരാജയം നേരിട്ടിരുന്നവര്‍ക്ക് ഈ സമയം സാമ്പത്തികാഭിവൃദ്ധി കൈവരും. ഉയര്‍ന്ന വരുമാനത്തിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദൃഢമാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് ഇത്.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കുന്ന സമയമാണ് ഇത്. മികച്ച രീതിയില്‍ നിങ്ങള്‍ക്ക് തിരിച്ചുവരാനുള്ള സാഹചര്യങ്ങള്‍ ഈ സമയം ലഭ്യമാണ്. ജീവിതത്തില്‍ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും. വലിയ ഉയര്‍ച്ചകള്‍ കൈവരിക്കാനാകും. സാമ്പത്തിക ക്ലേശങ്ങള്‍ വിട്ടൊഴിയും. ഐശ്വര്യകരമായ പല കാര്യങ്ങളും നിങ്ങളെ തേടിവരും. സന്താനങ്ങളുടെ ഉയര്‍ച്ചകള്‍ നിങ്ങളുടെ സന്തോഷം വര്‍ധിപ്പിക്കും.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി ഉന്നതി ലഭിക്കുന്ന ഒരു സമയമാണ് ഇത്. നിങ്ങളുടെ പല പ്രശ്നങ്ങളും ഈ സമയം പരിഹരിക്കാനാകും. സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകളൊക്കെ മാറി ഉയര്‍ച്ചകള്‍ കൈവരുന്ന ഒരു കാലമാണിത്.
മൂലം
മൂലം നക്ഷത്രക്കാര്‍ക്കും ഈ സമയം കോടീശ്വരയോഗം പോലുള്ള ഭാഗ്യം ലഭിക്കാന്‍ സാധ്യത വളരെയേറെയാണ്. നിങ്ങള്‍ക്ക് പല സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും. മികച്ച മുന്നേറ്റത്തിലൂടെ നിങ്ങള്‍ക്ക് കുതിച്ചുയരാനുള്ള ധാരാളം അവസരങ്ങള്‍ മുന്നിലെത്തും. സാമ്പത്തിക പരാധീനതകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ധനപരമായി ഈ സമയം നിങ്ങള്‍ അഭിവൃദ്ധി പ്രാപിക്കും.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് ഇത് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുന്ന സമയമാണ്. മികച്ച രീതിയില്‍ നിങ്ങളുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനാകും. കുടുംബത്തില്‍ ഐശ്വര്യമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
