Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
അപ്രതീക്ഷിത തടസ്സങ്ങള്‍ മുന്നിലെത്തും, അനിശ്ചിതത്വം അലട്ടും; സെപ്തംബറിലെ ഗ്രഹമാറ്റം വരുത്തും ദുരിതം
സെപ്റ്റംബര്‍ മാസത്തില്‍ പല വലിയ ഗ്രഹങ്ങളുടെയും രാശികള്‍ മാറാന്‍ പോകുന്നു. നാല് വലിയ ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനമുണ്ടാകും. മാസത്തിന്റെ തുടക്കത്തില്‍ തന്നെ, അതായത് സെപ്തംബര്‍ 4ന്, വ്യാഴം അതിന്റെ ഗതി മാറ്റുന്നു. വ്യാഴം മേടം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കും. വര്‍ഷാവസാനം നേര്‍രേഖയില്‍ തിരിച്ചെത്തും. വ്യാഴത്തെക്കൂടാതെ ഭൗതിക സുഖങ്ങളുടെ അധിപനായ ശുക്രനും സെപ്തംബര്‍ 4-ന് തന്നെ ചന്ദ്രന്റെ കര്‍ക്കടക രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. മാസത്തിന്റെ മധ്യത്തില്‍, ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ സെപ്റ്റംബര്‍ 16 ന് ചിങ്ങത്തില് വക്രത്തിലെത്തും.
അടുത്ത ദിവസം, അതായത് സെപ്റ്റംബര്‍ 17-ന് സൂര്യന് ചിങ്ങം രാശിയില്‍ നിന്ന് മാറി കന്നിരാശിയില്‍ പ്രവേശിക്കും. മാസാവസാനം ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കന്നിരാശിയില്‍ അസ്തമിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ ഫലം മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശികളിലും പ്രതിഫലിക്കും. എന്നാല്‍ ഈ ഗ്രഹമാറ്റം ചില രാശിക്കാര്‍ക്ക് വളരെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സെപ്തംബര്‍ മാസത്തിലെ ഗ്രഹമാറ്റങ്ങള്‍ കാരണം ജീവിതം കഷ്ടത്തിലാകുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കന്നി
കന്നി രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. കന്നി രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തില്‍ ഈ മാസം കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം അല്‍പ്പം മോശമായേക്കാം.
പ്രണയിതാക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. അല്ലാത്തപക്ഷം അനാവശ്യമായ ഈഗോയും തര്‍ക്കങ്ങളും നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. പണം നിക്ഷേപിക്കുന്നത് ശ്രദ്ധിച്ച് മതി. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ ഈ സമയത്ത് ജോലിയില്‍ വളരെ തിരക്കുള്ളവരായിരിക്കും. എന്നാല്‍ നിങ്ങളുടെ തീര്‍പ്പാക്കാത്ത ചില ജോലികള്‍ പൂര്‍ത്തിയാകാനുള്ള സാധ്യതയും ഉണ്ട്. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷകരമായ അവസരങ്ങള്‍ ലഭിക്കാന്‍ പോകുന്നു. എന്നിരുന്നാലും, നിങ്ങളുടെ ജീവിതച്ചെലവുകള്‍ക്കായി നിങ്ങള്‍ക്ക് ഈ സമയം ധാരാളം പണം ചെലവഴിക്കേണ്ടിവന്നേക്കാം.
ധനു
സെപ്തംബര്‍ മാസത്തില്‍ ധനു രാശിക്കാര്‍ക്ക് ഗ്രഹമാറ്റം മൂലം നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. ധനു രാശിക്കാര്‍ ഈ മാസം ജോലിയോടൊപ്പം കുടുംബാംഗങ്ങളെയും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാകാം. കുടുംബത്തിന്റെ വികസനം, ചെലവുകള്‍ എന്നിവയെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും.
ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കാണപ്പെടും. ഗ്രഹങ്ങളുടെ മാറ്റം കാരണം, ബിസിനസുകാര്‍ക്ക് തീരുമാനങ്ങളില്‍ ഉറച്ചുനില്ക്കാനാകില്ല. അതുമൂലം നിങ്ങള്‍ മാനസികമായി അസ്വസ്ഥരാകാം. നിങ്ങളുടെ പിതാവിന്റെ ആരോഗ്യത്തെക്കുറിച്ചും നിങ്ങള്‍ ആശങ്കാകുലരാകും. ധനു രാശിക്കാര്‍ ഈ മാസം നിക്ഷേപങ്ങള്‍, സാമ്പത്തിക തീരുമാനങ്ങള്‍, ഭൗതിക ആഗ്രഹങ്ങള്‍ എന്നിവ ശ്രദ്ധിച്ച് ചെയ്യണം.

മകരം
ഗ്രഹങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണം സെപ്റ്റംബര്‍ മാസം മകരം രാശിക്കാര്‍ക്ക് അല്പം കഠിനമായിരിക്കും. ജോലി ചെയ്യുന്നവര്‍ ഈ മാസം ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യേണ്ടിവരും. മേലുദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും തര്‍ക്കത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാകും. നിങ്ങള്‍ പങ്കാളിത്തത്തോടെ ഏതെങ്കിലും ബിസിനസ്സ് നടത്തുകയാണെങ്കില്‍, സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
മീനം
സെപ്തംബര്‍ മാസത്തിലെ ഗ്രഹമാറ്റം മൂലം മീനം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലമായിരിക്കും. ഈ മാസം മീനരാശിക്കാരുടെ ധാഷ്ട്യസ്വഭാവം കാരണം കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ മാസം, ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ജോലിക്കാര്‍ക്ക് ജോലിയില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications