Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗ്രഹസംക്രമണങ്ങള്‍ ദുരിതം വരുത്തും, ഒക്ടോബര്‍ കടക്കാന്‍ കഷ്ടപ്പാട് ഈ 5 രാശിക്ക്
ഒക്ടോബര്‍ മാസം തുടങ്ങിക്കഴിഞ്ഞു. ബുധന്റെയും ശുക്രന്റെയും സംക്രമണത്തോടെയാണ് ഒക്ടോബര്‍ മാസം ആരംഭിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ബുധന്‍ കന്നി രാശിയിലും അടുത്ത ദിനം ശുക്രന് ചിങ്ങം രാശിയിലും പ്രവേശിക്കും. ഒക്ടോബര്‍ 3 ന് ചൊവ്വ തുലാം രാശിയിലേക്ക് സംക്രമിക്കുകയും ചൊവ്വയുടെയും കേതുവിന്റെയും അശുഭകരമായ സംയോജനം ഇവിടെ രൂപപ്പെടുകയും ചെയ്യും. അതിനുശേഷം ഒക്ടോബര്‍ 18ന് സൂര്യന് തുലാം രാശിയിലേക്ക് കടക്കും. ഒക്ടോബര്‍ 19ന് ബുധന്‍ വീണ്ടും രാശി മാറി തുലാം രാശിയില്‍ പ്രവേശിക്കും.
അതിനുശേഷം മാസാവസാനം ഒക്ടോബര്‍ 30ന് രാഹു-കേതു സംക്രമണം ഉണ്ടാകും. രാഹു മേടം രാശിയില്‍ നിന്ന് മീനരാശിയില്‍ പ്രവേശിക്കുമ്പോള്‍ കേതു കന്നി രാശിയിലേക്ക് നീങ്ങും. ഈ ഗ്രഹമാറ്റങ്ങള്‍ കാരണം ഒക്ടോബര്‍ മാസം 5 രാശിക്കാര്‍ക്ക് പ്രയാസങ്ങളുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. പണം, കുടുംബം, ആരോഗ്യം എന്നിവയുടെ കാര്യങ്ങളില്‍ ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം. ഒക്ടോബര്‍ മാസത്തിലെ ഗ്രഹമാറ്റങ്ങള്‍ കാരണം കഷ്ടത വലയം ചെയ്യുന്ന 5 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ ഗ്രഹങ്ങളുടെ ദോഷഫലങ്ങളാല്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ഏത് ജോലിയിലും വിജയം കൈവരിക്കാന്‍ സാധിക്കൂ. എന്നിരുന്നാലും മാസത്തിന്റെ മധ്യത്തില്‍ നിങ്ങളുടെ സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ക്ക് സമ്മാനങ്ങളും നേട്ടങ്ങളും ലഭിക്കാന്‍ തുടങ്ങും. ഈ മാസം നിങ്ങളുടെ വരവിനേക്കാള്‍ പണം ചിലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ മാസം ഗ്രഹങ്ങളുടെ അശുഭഫലങ്ങള്‍ നേരിടേണ്ടി വരും. ഇതുമൂലം നിങ്ങളുടെ ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കും. പ്രധാനപ്പെട്ട ജോലികളില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഓഫീസിലെ സഹപ്രവര്‍ത്തകരോടും ബന്ധുക്കളോടും ജാഗ്രതയോടെ പെരുമാറുക. അവര്‍ നിങ്ങളെ തളര്‍ത്താന്‍ ശ്രമിച്ചേക്കാം. ആരോഗ്യം ക്ഷയിച്ചേക്കാം. ഈ സമയം ഏത് ജോലിയും പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം എല്ലാ വിധത്തിലും വെല്ലുവിളി നിറഞ്ഞതായിരിക്കും. ഏത് ജോലി പൂര്‍ത്തിയാക്കാനും, നിങ്ങള്‍ക്ക് ആദ്യം തടസ്സങ്ങള്‍ നേരിടേണ്ടിവരും. അതിനുശേഷം മാത്രമേ നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയൂ. ആര്‍ക്കും പണം കടം കൊടുക്കരുത്, കാരണം അത് തിരികെ ലഭിക്കാന്‍ പ്രയാസമായിരിക്കും. നിങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു വിനോദയാത്ര ആസൂത്രണം ചെയ്യുകയാണെങ്കില്‍, അത് തല്ക്കാലം മാറ്റിവയ്ക്കുക. ചിങ്ങം രാശിക്കാര്‍ക്ക് സൂര്യ സംക്രമത്തിന്റെ സ്വാധീനം മൂലം സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് രാഹു-കേതുക്കളുടെ അശുഭഫലങ്ങള്‍ മൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ മാസം നിങ്ങളുടെ ആരോഗ്യം ഗണ്യമായി വഷളായേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ആരുടെയെങ്കിലും സഹായം തേടേണ്ടി വന്നേക്കാം. കരിയറുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നേക്കാം. നിങ്ങള്‍ക്ക് ഓഫീസില്‍ ആരെങ്കിലുമായി അനാവശ്യ വഴക്കുണ്ടായേക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം ചെയ്യുക.

മീനം
ഒക്ടോബര്‍ മാസത്തില്‍ മീനം രാശിക്കാരുടെ ചിലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കും. നിങ്ങള്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കേണ്ടി വന്നേക്കാം. ചില വിഷയങ്ങളില്‍ കുടുംബാംഗങ്ങള്‍ നിങ്ങളെ എതിര്‍ത്തേക്കാം. ചില കാര്യങ്ങളില്‍ അനാവശ്യ പിരിമുറുക്കവും ആശയക്കുഴപ്പവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. മറ്റുള്ളവരുമായി അനാവശ്യ പ്രശ്നങ്ങളില്‍ അകപ്പെടാതിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

