Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ശനി, സൂര്യന് ഉള്‍പ്പെടെ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ഗ്രഹചലനത്തില് ജീവിതം മാറുന്ന 5 രാശിക്കാര്‍
Planet Transit June 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്ഥാനം തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കും. ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനത്ത് വരുന്ന മാറ്റങ്ങള്‍ തീര്‍ച്ചയായും എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ശുഭമോ അശുഭമോ ആയ സ്വാധീനം ചെലുത്തും. ജൂണ്‍ മാസത്തില്‍ പല ഗ്രഹങ്ങളും അവയുടെ രാശിചിഹ്നം മാറാന്‍ പോകുന്നു.
അത്തരമൊരു സാഹചര്യത്തില്‍, 12 രാശിക്കാരുടെ ജീവിതത്തില്‍ ശുഭമോ അശുഭകരമായ ഫലമോ ഉണ്ടാകാം. എന്നാല്‍ ചില രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തിലെ ഗ്രഹസ്ഥാനം സര്‍വ്വവിധ ഭാഗ്യങ്ങളും നല്‍കും. ജൂണ്‍ മാസത്തില്‍ ഏതൊക്കെ ഗ്രഹങ്ങളാണ് രാശി മാറുന്നതെന്നും ഏതൊക്കെ രാശിക്കാര്‍ക്കാണ് അതില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കുന്നത് എന്നും അറിയാന്‍ ലേഖനം വായിക്കൂ.

ബുധന്‍ ഇടവം രാശിയില്‍
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനായി ബുധന്‍ ജൂണ്‍ 7 ന് ഇടവം രാശിയില്‍ പ്രവേശിക്കും. ശുക്രന്റെ രാശിയില്‍ ബുധന്‍ പ്രവേശിക്കുന്നത് പല രാശിക്കാര്‍ക്കും ഗുണം ചെയ്യും. ജൂണ്‍ 24 വരെ ബുധന്‍ ഇവിടെയുണ്ടാകും. പിന്നീട് മിഥുന രാശിയിലേക്ക് നീങ്ങും.
സൂര്യന് മിഥുനം രാശിയില്‍
ജൂണ്‍ മാസത്തില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഇടവ രാശിയില്‍ നിന്ന് മാറി മിഥുന രാശിയില്‍ പ്രവേശിക്കും. ജൂണ്‍ 15 ന് വൈകുന്നേരം 6:07 ന് സൂര്യദേവന് ബുധന്‍ ഭരിക്കുന്ന മിഥുന രാശിയിലേക്ക് പ്രവേശിക്കും. ജൂലൈ 16ന് പുലര്‍ച്ചെ 4.59 വരെ ഈ രാശിയില്‍ സൂര്യന് ഇരിക്കും. ഇതിനുശേഷം കര്‍ക്കടകത്തിലേക്ക് പ്രവേശിക്കും.

ശനി വക്രഗതി സഞ്ചാരം
ജ്യോതിഷമനുസരിച്ച്, ഈ സമയത്ത് ശനി സ്വന്തം രാശിയായ കുംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജൂണ്‍ 17ന് രാത്രി 10.48-ന് ശനി കുംഭം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിച്ചു തുടങ്ങും. നവംബര്‍ 4 ന് രാവിലെ 8.26 ന് കുംഭ രാശിയില്‍ ശനി നേര്‍രേഖയിലേക്ക് മടങ്ങും.
ബുധന്റെ അസ്തമയം
ജ്ഞാനത്തിന്റെ ദേവനായ ബുധന്‍ ജൂണ്‍ 19 ന് രാവിലെ 7.16 ന് ഇടവം രാശിയില്‍ അസ്തമിക്കാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍ പല രാശിക്കാര്‍ക്കും വിവേചനാധികാരം, യുക്തി മുതലായവയില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാകും.

ബുധന്‍ മിഥുനം രാശിയില്‍
ജ്യോതിഷ പ്രകാരം ബുധന്‍ ജൂണ്‍ 24 ന് ഉച്ചയ്ക്ക് 12.35 ന് മിഥുനം രാശിയില്‍ പ്രവേശിക്കും. ജൂലൈ 8ന് ഉച്ചയ്ക്ക് 12.05 വരെ ബുധന്‍ ഇവിടെ തുടരും. അതിനുശേഷം കര്‍ക്കടകത്തിലേക്ക് സംക്രമിക്കും.

മേടം
മേടം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തിലെ നാലു ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ ഗുണം ലഭിക്കാന്‍ പോകുന്നു. മേടം രാശിയിലെ ജോലിക്കാര്‍ക്ക് പുരോഗതിക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി ചെയ്യാനുള്ള അവസരങ്ങളും കൈവരും. ഈ കാലയളവില്‍ നിങ്ങള്‍ എല്ലാ ജോലികളും വിവേകത്തോടെ പൂര്‍ത്തിയാക്കും. കുടുംബത്തില്‍ ഒരു പുതിയ അതിഥിയുടെ വരവോടെ സന്തോഷം വര്‍ദ്ധിക്കും.
സഹോദരങ്ങളുമായി ഒത്തുപോകാന്‍ കഴിയും. അവരുടെ പിന്തുണയും ലഭിക്കും. ഗ്രഹങ്ങളുടെ ശുഭഫലം കാരണം നിങ്ങള്‍ക്ക് പുതിയ ആളുകളെ കണ്ടുമുട്ടാനും സൗഹൃദം സ്ഥാപിക്കാനുമാകും. നിങ്ങളുടെ നേതൃശേഷി വര്‍ധിക്കും. ശനിയുടെ സ്വാധീനം കാരണം, ബിസിനസുകാരുടെ ജോലികള്‍ വേഗത്തിലാക്കുകയും വെല്ലുവിളികള്‍ കുറയുകയും ചെയ്യും.

മിഥുനം
മിഥുനം രാശിക്കാര്‍ക്കും ജൂണ്‍ മാസത്തിലെ നാല് വലിയ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ ഗുണം ലഭിക്കും. ഈ സമയത്ത്, വിദ്യാര്‍ത്ഥികള്‍ ഏകാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. സൂര്യന്റെ കൃപയാല്‍ നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. നിങ്ങള്‍ കാത്തിരുന്ന ഫലം ലഭിക്കും. പണം ലാഭിക്കുന്നതില്‍ വിജയിക്കും. പണം സമ്പാദിക്കുന്നതില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കും. ബുധന്റെ സഹായത്താല്‍ കുടുംബജീവിതം നന്നായി നീങ്ങും. പരസ്പരം സഹായിക്കും. ഈ കാലയളവില്‍, ഏതെങ്കിലും രോഗം നിങ്ങളെ അലട്ടുന്നുവെങ്കില്‍, അതില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും.

കന്നി
കന്നി രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തിലെ ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം ഭാഗ്യം ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാകും. ഈ കാലയളവില്‍, നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. കന്നി രാശിക്കാര്‍ക്ക് ഈ സമയം സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യാനാകും. ഭൂമിയും വാഹനവും വാങ്ങാനുള്ള ആഗ്രഹവും സഫലമാകും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും.

തുലാം
ജൂണ്‍ മാസത്തിലെ നാല് വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം തുലാം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഈ സമയത്ത് ബിസിനസ്സില്‍ നല്ല വളര്‍ച്ചയുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബുധനും ചൊവ്വയും കാരണം ബന്ധങ്ങളില്‍ ഐക്യം കാണപ്പെടും. നിങ്ങളുടെ ബന്ധം മുമ്പത്തേക്കാള്‍ ശക്തമാകും. സന്താനങ്ങളുടെ പുരോഗതി മനസ്സിന് സന്തോഷം നല്‍കും. ഇണയുമായുള്ള ബന്ധം മികച്ചതായിരിക്കും. ജോലിക്കാര്‍ ഇക്കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. സ്ഥാനമാനങ്ങള്‍ കൈവരിക്കും.

മകരം
ജൂണ്‍ മാസത്തില്‍ ഗ്രഹങ്ങളുടെ മാറ്റം മകരം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് ജോലിയില്‍ പുരോഗതിക്കുള്ള പുതിയ അവസരങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ അവ ശരിയായി ഉപയോഗിക്കുകയും ചെയ്യും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്, ജൂണ്‍ മാസത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. ഭാഗ്യം കൂടെയുണ്ടാകും. ഈ കാലയളവില്‍ വരുമാനം മികച്ചതായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം മെച്ചപ്പെടും. പണത്തിന്റെ കാര്യത്തിലും ഭാഗ്യം നിങ്ങളെ അനുകൂലിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയ സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












