Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശനി, ബുധന് അടക്കം 4 വലിയ ഗ്രഹങ്ങളുടെ മാറ്റം, ജൂണില് കഷ്ടകാലം പിടികൂടുന്ന 5 രാശി, ധനനഷ്ടം, ദാരിദ്ര്യം
ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളുടെ സ്ഥാനം കാലാകാലങ്ങളില് മാറിക്കൊണ്ടിരിക്കും. ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനത്ത് വരുന്ന മാറ്റങ്ങള് മനുഷ്യ ജീവിതത്തില് ശുഭമോ അശുഭമോ ആയ സ്വാധീനം ചെലുത്തും. അത്തരത്തില്, ജൂണ് മാസത്തില് പല പ്രധാന ഗ്രഹങ്ങളും അവയുടെ രാശി മാറാന് പോകുന്നുണ്ട്. ജൂണ് 7ന് ബുധന് മേടത്തില് നിന്ന് ഇടവത്തിലേക്ക് നീങ്ങും. തുടര്ന്ന് ജൂണ് 24ന് ബുധന് ഇടവത്തില് നിന്ന് മിഥുന രാശിയിലേക്ക് മാറും. ജൂണ് മാസത്തിന്റെ മധ്യത്തില്, ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഇടവത്തില് നിന്ന് പുറത്തുവന്ന് മിഥുന രാശിയില് സഞ്ചരിക്കും.
ജൂണ് 17ന് ശനി സ്വന്തം രാശിയായ കുംഭത്തില് വക്രഗതിയില് നീങ്ങിത്തുടങ്ങും. ജൂണ് മാസത്തിലെ ഗ്രഹങ്ങളുടെ സ്ഥാനചലനത്തിന്റെ പ്രഭാവം രാജ്യത്തും ലോകത്തും മനുഷ്യജീവിതത്തിലും പ്രതിഫലിക്കും. പ്രധാന ഗ്രഹങ്ങളുടെ രാശി മാറുന്ന ഈ സമയത്ത് ചില രാശിക്കാര്ക്ക് പ്രശ്നങ്ങള് നേരിടേണ്ടിവന്നേക്കാം. ജൂണ് മാസത്തിലെ ഗ്രഹചലനങ്ങള് കഷ്ടത്തിലാക്കുന്ന ചില രാശിക്കാരുണ്ട്. അവര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്ക്ക് ജൂണ് മാസത്തിലെ ഗ്രഹമാറ്റം അല്പം കഷ്ടമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ കഴിവുകള് പ്രകടിപ്പിക്കാന് നിങ്ങള്ക്ക് അവസരം ലഭിക്കും, എന്നാല് ശത്രുക്കള് മൂലം നിങ്ങള്ക്ക് പ്രശ്നങ്ങള് നേരിടേണ്ടിവരും. ഈ കാലയളവില് നിങ്ങളുടെ സംസാരം ശ്രദ്ധിക്കണം. അതിനാല് കൂടുതല് സംസാരിക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ പിണക്കേണ്ടി വന്നേക്കാം.
കുടുംബ ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കും. ചൊവ്വ കാരണം നിങ്ങള്ക്ക് ചില കഷ്ടതകള് നേരിടേണ്ടി വന്നേക്കാം. ബിസിനസ്സ് നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം കുറഞ്ഞേക്കാം. ശനിയുടെ രാശിമാറ്റം മൂലം പങ്കാളിത്ത ബിസിനസില് പ്രവര്ത്തിക്കുന്നവര് ഈ സമയം ശ്രദ്ധയോടെ നീങ്ങണം. അല്ലാത്തപക്ഷം ലാഭത്തിന് പകരം നഷ്ടം സംഭവിച്ചേക്കാം.

ചിങ്ങം
ജൂണ് മാസത്തില് ശനി, ചൊവ്വ, സൂര്യന് എന്നിവയുള്പ്പെടെ നാല് വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം ചിങ്ങം രാശിക്കാര്ക്ക് സമ്മിശ്രമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുമായി പ്രശ്നങ്ങള് നേരിടേണ്ടിവരാം. ജോലി ചെയ്യുന്ന ആളുകള്ക്ക് സഹപ്രവര്ത്തകര് കാരണം പ്രശ്നങ്ങള് നേരിടേണ്ടിവരാം.
നിങ്ങള് ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്, ഈ മാസം അതില് ബുദ്ധിമുട്ടുകള് ഉണ്ടായേക്കാം. ചൊവ്വ കാരണം സ്വത്തുമായി ബന്ധപ്പെട്ട തര്ക്കങ്ങള് ഈ കാലയളവില് തല ഉയര്ത്തും. ആരോഗ്യം നന്നായിരിക്കില്ല. കാല് വേദനയും നടുവേദനയും ഉണ്ടാകാം. ബുധന് നിമിത്തം പങ്കാളിയുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള് ഉണ്ടായേക്കാം.

വൃശ്ചികം
ജൂണ് മാസത്തിലെ പ്രധാന ഗ്രഹങ്ങളുടെ രാശിമാറ്റം വൃശ്ചിക രാശിക്കാര്ക്ക് സമ്മിശ്രമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ചെലവുകള് വര്ദ്ധിക്കും. പണം ശരിയായി ഉപയോഗിക്കുക. നിങ്ങള്ക്ക് ഈ കാലയളവില് പണം കടം വാങ്ങേണ്ടി വന്നേക്കാം. ഈ കാലയളവില് ആരെയും അമിതമായി വിശ്വസിക്കരുത്. കാരണം നിങ്ങളുടെ അടുപ്പക്കാര് തന്നെ നിങ്ങളെ വഞ്ചിക്കാന് സാധ്യതയുണ്ട്. ചൊവ്വ മൂലം ജൂണ് മാസത്തില് വൃശ്ചിക രാശിക്കാര്ക്ക് ജോലിയിലും ചില പ്രശ്നങ്ങള് നേരിടേണ്ടി വന്നേക്കാം. ശനി മൂലം ദാമ്പത്യ ജീവിതത്തില് നേരിയ സമ്മര്ദ്ദം ഉണ്ടായേക്കാം.

ധനു
ജൂണ് മാസത്തിലെ ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം ധനു രാശിക്കാര്ക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള് നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, ഒന്നോ അതിലധികമോ പ്രശ്നം നിലനില്ക്കും. നിങ്ങള്ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള് കുറവായിരിക്കും. എന്നാല് മാസം പുരോഗമിക്കവേ പ്രശ്നങ്ങള് ക്രമേണ അവസാനിക്കും.
ജോലിക്കാര്ക്ക് ചൊവ്വ മൂലം നിങ്ങളുടെ പ്രകടന കുറയും. ജോലിഭാരവും വര്ദ്ധിക്കും. ബിസിനസുകാര്ക്ക് ഈ മാസം എതിരാളികളില് നിന്ന് കടുത്ത മത്സരം നേരിടേണ്ടിവന്നേക്കാം. ശനി കാരണം ധനു രാശിക്കാര്ക്ക് ഈ സമയം യാത്രയില് അസൗകര്യങ്ങള് നേരിടേണ്ടിവന്നേക്കാം.

കുംഭം
ജൂണ് മാസത്തില് ഗ്രഹങ്ങളുടെ രാശി മാറുന്നതിനാല് കുംഭം രാശിക്കാര്ക്ക് ജോലികളില് കൂടുതല് ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ഒരു ചെറിയ പിഴവ് നിങ്ങള്ക്ക് വലിയ പ്രശ്നം സൃഷ്ടിച്ചേക്കാം. വാഹനം ഓടിക്കുമ്പോള് വളരെയേറെ ശ്രദ്ധിക്കുക, അപകടം അടുത്തുണ്ട്. മറ്റുള്ളവരോട് നിങ്ങളുടെ രഹസ്യങ്ങള് പങ്കുവയ്ക്കുമ്പോള് ശ്രദ്ധിക്കുക, അല്ലാത്തപക്ഷം നിങ്ങള്ക്ക് ബുദ്ധിമുട്ടുകള് ഉണ്ടായേക്കാം.
ശനി കാരണം ഈ സമയം കുംഭം രാശിക്കാരുടെ സഹോദരങ്ങളുമായുള്ള ബന്ധം വഷളായേക്കാം. ചൊവ്വ കാരണം സാമ്പത്തിക സ്ഥിതിയില് ചില വെല്ലുവിളികള് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ കാലയളവില് നിങ്ങളുടെ ചെലവുകള് വര്ദ്ധിച്ചേക്കാം.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

