Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുതിയ വഴികള്‍ തുറക്കും, അപ്രതീക്ഷിത സൗഭാഗ്യം കണ്മുന്നില്; ജൂണില്‍ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം
ജ്യോതിഷപ്രകാരം, ഒരു നിശ്ചിത കാലയളവിനു ശേഷം എല്ലാ ഗ്രഹങ്ങളും അവയുടെ സ്ഥാനവും രാശിയും മാറുന്നു. ഇത് ഗ്രഹസംക്രമണം എന്നാണ് അറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശികളിലും അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഉണ്ടാക്കും. ഇപ്പോള്‍ ജൂണ്‍ മാസം ആരംഭിക്കാന്‍ പോകുകയാണ്. ജ്യോതിഷപരമായി ഈ മാസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പല പ്രധാന ഗ്രഹങ്ങളും ജൂണ്‍ മാസത്തില്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറ്റാന്‍ പോകുന്നുണ്ട്. ജൂണ്‍ 7ന് ബുധന്‍ മേടത്തില് നിന്ന് ഇടവത്തിലേക്ക് നീങ്ങും.
തുടര്‍ന്ന് ജൂണ്‍ 24ന് ഇടവത്തില്‍ നിന്ന് മിഥുന രാശിയിലേക്ക് മാറും. ജൂണ്‍ 15ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന് മിഥുന രാശിയില്‍ സഞ്ചരിക്കും. ജൂണ്‍ 17 ന് ശനി സ്വന്തം രാശിയായ കുംഭത്തില്‍ വക്രഗതിയില്‍ നീങ്ങാന്‍ തുടങ്ങും. ജൂണ്‍ 30ന് ചൊവ്വ ചിങ്ങത്തിലേക്ക് മാറും. ജൂണ്‍ മാസത്തിലെ ഈ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ പ്രഭാവം മേടം മുതല്‍ മീനം വരെയുള്ള 12 രാശികളിലും ഉണ്ടാകും. അത് എങ്ങനെയായിരിക്കുമെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

മേടം
ജൂണ്‍ മാസത്തിലെ ഗ്രഹ സംക്രമണങ്ങള്‍ മേടം രാശിക്ക് അധികം ഗുണകരമാകില്ല. പങ്കാളിയുമായി തര്‍ക്കം ഉണ്ടായേക്കാം. രണ്ടാം ഭാവത്തിലെ സംക്രമം മൂലം വീട്ടില്‍ അസ്വാരസ്യങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. കരിയറിന്റെ കാര്യത്തിലും ഈ മാറ്റം ശുഭകരമാകില്ല.

ഇടവം
ബുധന്‍ ഇടവത്തില്‍ അസ്തമിക്കുന്നതിനാല് ഇടവം രാശിക്കാരായ ചിലര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. കുടുംബാന്തരീക്ഷം സംഘര്‍ഷഭരിതമാകും. അനാവശ്യ ചിലവുകള്‍ വര്‍ധിക്കും. നിങ്ങളുടെയും പങ്കാളിയുടെയും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക.

മിഥുനം
ബുധന്‍ ഗ്രഹം നിങ്ങളുടെ ജാതകത്തില്‍ പന്ത്രണ്ടാം ഭാവത്തില്‍ അസ്തമിക്കാന്‍ പോകുന്നു. ഇതുമൂലം ചെലവുകള്‍ വര്‍ദ്ധിക്കും, ആകസ്മികമായ യാത്രകള്‍ക്ക് സാധ്യതയുണ്ട്. ജീവിതത്തില്‍ സങ്കടകരമായ അനുഭവങ്ങളുണ്ടാകും. പുതിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം.

കര്‍ക്കടകം
ബുധന്‍ നിങ്ങളുടെ ജാതകത്തില്‍ പതിനൊന്നാം ഭാവത്തില്‍ നില്ക്കുന്നതിനാല് ബിസിനസ്സില്‍ പെട്ടെന്ന് ധനനഷ്ടം ഉണ്ടായേക്കാം. ജോലിസ്ഥലത്ത് ജോലിക്കാര്‍ക്ക് താല്‍പ്പര്യക്കുറവ് കാരണം പ്രശ്നങ്ങളുണ്ടായേക്കാം. പങ്കാളിയുമായി തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമല്ല. കഠിനാധ്വാനം ചെയ്താലും വിജയം അത്ര എളുപ്പത്തില്‍ ലഭിക്കില്ല. ബിസിനസ്സില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് പരിചയസമ്പന്നരായ വ്യക്തികളുടെ ഉപദേശം തേടേണ്ടതാണ്.

കന്നി
ഈ സമയം നിങ്ങളുടെ ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. പുതിയ ലാഭകരമായ ഇടപാടുകള്‍ നടത്താനാകും. കുടുംബ ബന്ധങ്ങളില്‍ മാധുര്യം വര്‍ദ്ധിക്കും. ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. നിങ്ങള്‍ക്ക് പല്ലുവേദന പ്രശ്നം ഉണ്ടായേക്കാം.

തുലാം
കുടുംബത്തില്‍ സന്തോഷാന്തരീക്ഷം ഉണ്ടാകും. ആത്മീയതയില്‍ താല്പര്യം വളരും, മനസ്സ് സന്തോഷിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിയുണ്ടാകും.

വൃശ്ചികം
ഇണയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക വളരും. ജോലിഭാരം മൂലം മടുപ്പ് അനുഭവപ്പെടും. ബിസിനസ്സില്‍ കടുത്ത മത്സരം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം കൂടുതല്‍ ചിലവുകള്‍ നേരിടേണ്ടി വന്നേക്കാം. ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകും. നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കുക. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.

മകരം
ഈ സമയം നിങ്ങള്‍ മറ്റുള്ളവരുടെ ആകര്‍ഷണ കേന്ദ്രമായിരിക്കും. മികച്ച പരിശ്രമത്താല്‍ ജോലിസ്ഥലത്ത് കൂടുതല്‍ ലാഭം നേടാനാകും. പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ അസന്തുഷ്ടരായിരിക്കും.

കുംഭം
ഈ കാലയളവില്‍ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായിരിക്കും. ജോലിക്കാര്‍ക്ക് ജോലിഭാരം കാരണം സമയത്തിന് പണി തീരാതെ വന്നേക്കാം. വാഹനം വാങ്ങുന്നതിന് യോഗമുണ്ട്. വായ്പയെടുക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം കണ്ണുവേദന നിങ്ങള്‍ക്ക് പ്രശ്നമായേക്കാം.

മീനം
മീനം രാശിക്കാര്‍ക്ക്, ബുധന്‍ മൂന്നാം ഭാവത്തില്‍ അസ്തമിക്കാന്‍ പോകുന്നു. അതുമൂലം നിങ്ങള്‍ക്ക് യുക്തിയുടെ അഭാവം അനുഭവപ്പെടും. മനസ്സിന് എന്തെങ്കിലുമൊക്കെ വിഷമം ഉണ്ടായേക്കാം. ബിസിനസ്സില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിനാല്‍ നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടിവരും. കുടുംബ ബന്ധങ്ങളില്‍ തെറ്റിദ്ധാരണ മൂലം സമ്മര്‍ദ്ദം ഉണ്ടായേക്കാം.
ജൂണിലെ ഗ്രഹമാറ്റങ്ങള്‍
ജൂണ്‍ 7: ഇടവം രാശിയില്‍ ബുധന്റെ സംക്രമണം
ജൂണ്‍ 15: മിഥുന രാശിയില്‍ സൂര്യ സംക്രമണം
ജൂണ്‍ 17: കുംഭ രാശിയില്‍ ശനി വക്രഗതിയില്‍
ജൂണ്‍ 19: ബുധന്‍ ഇടവത്തില്‍ വക്രഗതിയില്‍
ജൂണ്‍ 24: മിഥുന രാശിയില്‍ ബുധന്റെ സംക്രമണം



Click it and Unblock the Notifications

