ഭാഗ്യം ഉള്ളംകൈയ്യിലെത്തും, 4 വമ്പന്‍ ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജൂലൈയില്‍ 3 രാശിക്ക് അഭിവൃദ്ധി, സമ്പത്ത്

ജ്യോതിഷമനുസരിച്ച്, എല്ലാ മാസവും ഗ്രഹങ്ങളുടെ രാശിയില്‍ മാറ്റം സംഭവിക്കുന്നു. ഒരു ഗ്രഹം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍, അത് എല്ലാ രാശിക്കാരെയും ബാധിക്കുന്നു. ഇപ്പോള്‍ ജൂലൈ മാസം ആരംഭിക്കാറായി. ഈ മാസം പല ഗ്രഹങ്ങളുടെയും രാശിമാറ്റം ഉണ്ടാകും. അതില്‍ മൂന്ന് വലിയ ഗ്രഹങ്ങള്‍ ജൂലൈ ആദ്യ ആഴ്ചയില്‍ തന്നെ രാശി മാറും.

ജൂലൈ പകുതിയോടെ സൂര്യനും രാശിമാറും. ബുധനും സൂര്യനും ചേര്‍ന്ന് പല രാശിക്കാര്‍ക്കും ശുഭകരമായ ബുധാദിത്യയോഗവും രൂപപ്പെടുത്തും. ജൂലൈ മാസത്തിലെ ഗ്രഹങ്ങളുടെ സംക്രമണം 3 രാശിക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

Planet Transit July 2023 These 3 Zodiac Signs Will Get New Opportunities And Money Gain

ചൊവ്വ ചിങ്ങത്തില്‍
ജൂലൈ ഒന്നിന് ചൊവ്വ ചിങ്ങം രാശിയില്‍ പ്രവേശിക്കും. ഓഗസ്റ്റ് വരെ അവിടെ തുടരുകയും ചെയ്യും.
ഈ രാശിക്ക് ശുഭം- ചൊവ്വയുടെ സംക്രമണം ഇടവം, കന്നി, കുംഭം എന്നീ രാശിക്കാര്‍ക്ക് ശുഭകരവും ഫലദായകവുമാണെന്ന് തെളിയും.
ഈ രാശിക്ക് അശുഭം- മേടം, മിഥുനം, കര്‍ക്കടകം, ചിങ്ങം, തുലാം, വൃശ്ചികം, ധനു, മകരം, മീനം എന്നീ രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമം ശുഭകരമാകില്ല.

ബുധന്‍ കര്‍ക്കടകത്തില്‍
ജൂലൈ 8 ന് ബുധന്‍ കര്‍ക്കടകത്തില്‍ വരും. സൂര്യനും കൂടി കര്‍ക്കിടകം രാശിയില്‍ വരുന്നതോടെ ബുധനും സൂര്യനും ചേര്‍ന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും.
ശുഭം- കര്‍ക്കടകത്തിലെ ബുധന്‍ സംക്രമിക്കുന്നത് ഇടവം, ചിങ്ങം, കന്നി, വൃശ്ചികം, മകരം എന്നീ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും.
അശുഭം- മേടം, മിഥുനം, കര്‍ക്കടകം, തുലാം, ധനു, കുംഭം, മീനം എന്നീ രാശികളുള്ളവര്‍ക്ക് ബുധന്റെ സംക്രമം അശുഭകരമായിരിക്കും.

ശുക്രന്‍ ചിങ്ങത്തില്‍
ജൂലൈ ഏഴിന് ശുക്രന്‍ സൂര്യന്റെ രാശിയായ ചിങ്ങത്തില്‍ പ്രവേശിക്കും. ശുക്രനെ ധനം, ആഡംബരം, ഭൗതിക സന്തോഷം, ഐശ്വര്യം എന്നിവയുടെ ദാതാവായി കണക്കാക്കുന്നു.
ശുഭം- വൃശ്ചികം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് ശുക്രന്‍ ശുഭപ്രതീക്ഷ നല്‍കും.
അശുഭം- മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, ധനു, മകരം എന്നീ രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമം അശുഭകരമായിരിക്കും.

സൂര്യന്‍ കര്‍ക്കിടകത്തില്‍
ജൂലൈ 16ന് സൂര്യന്‍ മിഥുനം രാശി വിട്ട് കര്‍ക്കിടകം രാശിയില്‍ പ്രവേശിക്കും.

Planet Transit July 2023 These 3 Zodiac Signs Will Get New Opportunities And Money Gain

മേടം
ജൂലൈയിലെ ഗ്രഹമാറ്റങ്ങള്‍ മേടം രാശിക്കാര്‍ക്ക് തീര്‍ച്ചയായും ശുഭകരമായ ഫലങ്ങള്‍ നല്‍കും. ജോലി ചെയ്യുന്നവര്‍ക്ക് ജൂലൈ മാസത്തില്‍ നിരവധി പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിക്കും. ശത്രുക്കളായിരുന്നവര്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരാം. പുതിയ ആളുകളുമായുള്ള നിങ്ങളുടെ ബന്ധങ്ങളും സമ്പര്‍ക്കങ്ങളും വര്‍ദ്ധിക്കും. ഈ മാസം ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ഈ മാസം നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകളും ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജൂലൈ മാസം വളരെയേറെ നേട്ടങ്ങള്‍ സമ്മാനിക്കും. ജൂലൈ ആദ്യവാരം തന്നെ 3 പ്രധാന ഗ്രഹങ്ങളുടെ ചലനം മാറുന്നത് നിങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. പെട്ടെന്ന് ധനലാഭത്തിനുള്ള അവസരങ്ങളുണ്ട്. നിങ്ങളുടെ ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വര്‍ദ്ധനവ് നിങ്ങള്‍ കാണും. ഈ മാസം ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രകള്‍ സാധ്യമാകും. മുടങ്ങിക്കിടന്ന ജോലികളും പൂര്‍ത്തിയാക്കാനാകും.

തുലാം
ജൂലൈയിലെ ഗ്രഹങ്ങളുടെ രാശിമാറ്റം തുലാം രാശിക്കാര്‍ക്ക് ശുഭസൂചനകളിലേക്ക് വിരല്‍ ചൂണ്ടുന്നു. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം മുടങ്ങിക്കിടക്കുന്ന പ്രൊമോഷനും ഇന്‍ക്രിമെന്റും ലഭിക്കും. ബിസിനസ്സില്‍ നിങ്ങള്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ ഫലപ്രദമാകും. നിങ്ങളുടെ മിക്കവാറും എല്ലാ ആഗ്രഹങ്ങളും ഈ മാസം തീര്‍ച്ചയായും നിറവേറ്റപ്പെടും. ആരോഗ്യം നന്നായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

Planet Transit July 2023 These 3 Zodiac Signs Will Get New Opportunities And Money Gain

ഗ്രഹ സംക്രമണത്തിന്റെ ഫലങ്ങള്‍
ജൂലൈയില്‍ രൂപപ്പെടാന്‍ പോകുന്ന ഗ്രഹങ്ങളുടെ സ്ഥാനം വലിയ മാറ്റങ്ങളിലേക്കാണ് സൂചിപ്പിക്കുന്നത്. ശുക്രന്‍, ബുധന്‍, ചൊവ്വ എന്നീ രാശികളില്‍ വരുന്ന മാറ്റങ്ങള്‍ ബിസിനസിനെ ത്വരിതപ്പെടുത്തും.കൃഷിയിലും അനുബന്ധ ജോലികളിലും നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് ചൊവ്വയും ശനിയും മുഖാമുഖം നില്‍ക്കുന്നതിനാല്‍ രാജ്യത്ത് പലയിടത്തും കൂടുതല്‍ മഴയുണ്ടാകും. പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാകും, ഭൂകമ്പത്തിന് സാധ്യതയുണ്ട്.

കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍, റോഡുകളും പാലങ്ങളും തകരുന്നത് എന്നിവ കാണാം. വലിയ റോഡപകടങ്ങള്‍ക്കും ഈ സമയം സാധ്യതയുണ്ട്. രോഗങ്ങളും വര്‍ദ്ധിക്കും. ഭരണകക്ഷികളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളുണ്ടാകും. രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. കടല്‍ക്ഷോഭം, കപ്പല്‍ അപകടങ്ങള്‍ എന്നിവയും സംഭവിക്കാം. ഖനികളില്‍ അപകടങ്ങളും ഭൂകമ്പം മൂലം ജീവഹാനിയും പണനഷ്ടവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പ്രതിവിധികള്‍
ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ അശുഭകരമായ ഫലം ഒഴിവാക്കാന്‍, 'ഹന്‍ ഹനുമതേ നമഃ, ഓം നമഃ ശിവായ, ഹന്‍ പവനന്ദനായ സ്വാഹ' എന്ന് ജപിക്കണം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഹനുമാന്‍ സ്വാമിയുടെ മുന്നില്‍ കടുകെണ്ണ വിളക്ക് കത്തിക്കുക. ഹനുമാന്‍ ക്ഷേത്രത്തില്‍ വൈകുന്നേരം ഏഴ് മണിക്ക് ശേഷം ചുവന്ന പയര്‍ സമര്‍പ്പിക്കുക. ഹനുമാന്‍ സ്വാമിക്ക് ബൂന്ദി ലഡ്ഡു സമര്‍പ്പിക്കുക. ഈശ്വരാരാധന എല്ലാ ദോഷങ്ങളെയും നശിപ്പിക്കും. മഹാമൃത്യുഞ്ജയ മന്ത്രവും ദുര്‍ഗ്ഗാ സപ്തശതിയും ചൊല്ലണം. ദുര്‍ഗ്ഗാദേവിയെയും ശിവനെയും ഹനുമാനെയും ആരാധിക്കണം.

Story first published: Tuesday, June 27, 2023, 16:31 [IST]
X
Desktop Bottom Promotion