Latest Updates
-
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
പുത്തന്‍ ഭാഗ്യത്തുടക്കം, ജനുവരിയില്‍ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ഈ 5 രാശിക്ക് ഗംഭീര നേട്ടം
Planet Transit January 2024: ജ്യോതിഷപ്രകാരം പുതുവര്‍ഷം വളരെ വിശേഷമാണ്. 2024 ജനുവരിയില്‍ 4 ഗ്രഹങ്ങളുടെ സംക്രമണം നടക്കും. ലക്ഷ്മീ നാരായണ രാജയോഗവും ബുധാദിത്യ രാജ്യയോഗവും പോലുള്ള ശുഭകരമായ ഗ്രഹയോഗങ്ങള്‍ പുതുവര്‍ഷത്തിലെ ആദ്യ മാസത്തില്‍ രൂപപ്പെടാന്‍ പോകുന്നു. ഒന്നാമതായി ജനുവരി 2ന് ബുധന്‍ വൃശ്ചിക രാശിയില്‍ നേര്‍രേഖയില്‍ നീങ്ങുകയും ജനുവരി 7 ന് ധനു രാശിയില്‍ സംക്രമിക്കുകയും ചെയ്യും. സൂര്യന്റെയും ബുധന്റെയും സംയോജന ഫലമായി ബുധാദിത്യ രാജ്യയോഗവും ഈ സമയം രൂപപ്പെടും. അതിനുശേഷം ജനുവരി 15ന് സൂര്യന് മകരരാശിയില്‍ ഉദിക്കുകയും സംക്രമിക്കുകയും ചെയ്യും.
ജനുവരിയിലെ അവസാന സംക്രമം ശുക്രന്റേതായിരിക്കും. ജനുവരി 18 ന് ശുക്രന് ധനു രാശിയിലേക്ക് കടക്കും. ഇത് ധനു രാശിയില്‍ ചൊവ്വയുടെയും ശുക്രന്റെയും സംയോജനം ഉണ്ടാക്കും. ഇത് സമ്പത്തും ബഹുമാനവും നേടുന്നതിന് ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ജനുവരിയിലെ ഈ ഗ്രഹസംക്രമണങ്ങള്‍ മൂലം 5 രാശിക്കാരുടെ ഭാഗ്യം വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ തന്നെ തിളങ്ങും. 2024 ജനുവരിയിലെ ഗ്രഹമാറ്റങ്ങള്‍ ഭാഗ്യം നല്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ജനുവരിയിലെ ഗ്രഹസംക്രമം മൂലം മേടം രാശിക്കാരുടെ മുടങ്ങിയ ജോലികള്‍ പുനരാരംഭിക്കാനാകും. പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടുകയും പണം സമ്പാദിക്കുകയും ചെയ്യും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും വളരെ ശക്തമാകും. പുതിയ വരുമാന സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഈ സമയം നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ജനുവരിയില്‍ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗത്തിന്റെ ശുഭഫലം ലഭിക്കും. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് കാണുകയും നിങ്ങളുടെ ബിസിനസ്സില്‍ പുരോഗതി ഉണ്ടാവുകയും ചെയ്യും. പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് കെട്ടിടം, വാഹനം തുടങ്ങിയ കാര്യങ്ങള്‍ സ്വന്തമാക്കാനാകും. ജോലിക്കാര്‍ക്ക് ഓഫീസില്‍ പ്രമോഷനോ മറ്റോ സംബന്ധിച്ച് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. അവിവാഹിതര്‍ക്ക് ജീവിത പങ്കാളിയും ലഭിക്കും. നിങ്ങളുടെ മനസ്സില്‍ നല്ല ചിന്തകള്‍ വരും. പണവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും.
കന്നി
കന്നിരാശിക്കാര്‍ക്ക് ജനുവരിയിലെ സംക്രമണം നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതായി കണക്കാക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ വിജയസാധ്യതകള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ വികസിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. എല്ലാ ജോലികളിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കുകയും നിങ്ങളുടെ ജീവിതം സന്തോഷത്തോടെ ചെലവഴിക്കുകയും ചെയ്യും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക്, സൂര്യന്, ബുധന്‍, ശുക്രന് എന്നിവയുടെ സംക്രമണം സമ്പത്ത് വര്‍ദ്ധിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു, നിങ്ങള്‍ക്ക് തൊഴിലിന്റെ കാര്യത്തില്‍ ആഗ്രഹിച്ച വിജയം ലഭിക്കും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും, നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും. നിങ്ങളുടെ സംസാരത്തില്‍ മാധുര്യം വര്‍ദ്ധിക്കുകയും ബന്ധങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജോലിയില്‍ പുരോഗതി ലഭിക്കും.
മകരം
ജനുവരിയിലെ ഗ്രഹസംക്രമണം മകരം രാശിക്കാര്‍ക്ക് പ്രത്യേകിച്ചും ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. നിക്ഷേപത്തില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങള്‍ വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഈ മാസം നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ഐക്യം വര്‍ദ്ധിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യും. സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ഇതിനകം എന്തെങ്കിലും രോഗം നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഈ സമയം അതെല്ലാം മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
