Latest Updates
-
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും!
സെപ്റ്റംബര്‍ മാസത്തില്‍ 3 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ 5 രാശിക്കാര്‍ക്ക് ദോഷം
സെപ്റ്റംബര്‍ മാസത്തില്‍ പല വലിയ ഗ്രഹമാറ്റങ്ങളും അവരുടെ സ്ഥാനം മാറാന്‍ പോകുന്നു. ബുധന്‍, ശുക്രന്, സൂര്യന് എന്നീ ഗ്രഹങ്ങള്‍ ഈ മാസം രാശി മാറും. ഈ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരും. മാസത്തിന്റെ തുടക്കത്തില്‍ സെപ്റ്റംബര്‍ 10ന്, ബുധന്‍ കന്നി രാശിയില്‍ വക്രഗതിയിലായിരിക്കും.
ഇതിനുശേഷം സെപ്റ്റംബര്‍ 17ന് ശുക്രന് ചിങ്ങം രാശിയില്‍ അസ്തമിക്കും. തുടര്‍ന്ന് സെപ്തംബര്‍ 17ന് സൂര്യന് കന്നി രാശിയില്‍ സഞ്ചരിക്കും. ഇതിനുശേഷം വീണ്ടും സെപ്തംബര്‍ 24ന് ശുക്രന് കന്നി രാശിയില്‍ സഞ്ചരിക്കും. ഗ്രഹങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ചലനം പല രാശിക്കാരെയും പ്രതികൂലമായി ബാധിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് സെപ്തംബര്‍ മാസം പ്രയാസകരമാകാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ചിങ്ങം
സെപ്തംബറിലെ ഗ്രഹനില മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ബിസിനസ്സുമായി ബന്ധപ്പെട്ട് എന്തെങ്കിലും സുപ്രധാന തീരുമാനം എടുക്കാന്‍ സമയം അനുകൂലമല്ല. അറിവുള്ളവരെ സമീപിക്കുക, അല്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളിലും ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍ എവിടെയും പണം നിക്ഷേപിക്കരുത്. ഈ കാലയളവില്‍ നടത്തിയ നിക്ഷേപങ്ങള്‍ മൂലം നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് നേട്ടം കുറവായിരിക്കും. ബിസിനസ്സില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം കാണണമെന്നില്ല. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായേക്കാം. പണം ചെലവഴിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിന്താപൂര്‍വ്വം പണം ചെലവഴിക്കുന്നത് ഗുണം ചെയ്യും. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ നിലനില്ക്കും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സ്ഥാനം മാറുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ മാസം സാമ്പത്തികമായും ആരോഗ്യപരമായും അല്‍പ്പം പ്രശ്നമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ പണം നിക്ഷേപിക്കുകയും ചെലവഴിക്കുകയും ചെയ്യുക. കഴിയുമെങ്കില്‍ അറിവുള്ളവരുടെ ഉപദേശം സ്വീകരിക്കുക. ഈ മാസം ചില അനാവശ്യ ചിലവുകള്‍ നിങ്ങളുടെ മുന്നില്‍ വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തിലും ചില ചെറിയ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും.

മകരം
സെപ്തംബര്‍ മാസം മകരം രാശിക്കാര്‍ക്ക് കരിയറിന്റെ കാര്യത്തില്‍ അത്ര അനുകൂലമല്ല. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ ചില ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ ക്ഷമയോടെയിരിക്കുക. ഇതോടൊപ്പം വ്യാപാരികളും ജാഗ്രത പാലിക്കണം. ആരോഗ്യപരമായി ഈ മാസം അല്‍പ്പം പ്രശ്നമായിരിക്കും. യോഗ ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ധനു
ഗ്രഹങ്ങളുടെ ചലനം അനുസരിച്ച് ധനു രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസം വിദ്യാഭ്യാസ മേഖലയില്‍ അല്‍പ്പം അസ്ഥിരമായി തുടര്‍ന്നേക്കാം. അതിനാല്‍, വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടിവരും. എങ്കില്‍ മാത്രമേ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം കൈവരിക്കാന്‍ കഴിയൂ. കുടുംബജീവിതത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഈ കാലയളവില്‍, നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മില്‍ തര്‍ക്കമുണ്ടാകാം. ക്ഷമയോടെ പ്രശ്നങ്ങളെ സമീപിക്കുക.



Click it and Unblock the Notifications
